Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Referendum Against

Malappuram

പ്ര​വാ​സി​ക​ളെ വ​ഞ്ചി​ച്ച സ​ർ​ക്കാ​രി​നെ​തി​രേ ജ​ന​വി​ധി ഉ​ണ്ടാ​ക​ണം: എ.​പി. അ​നി​ൽ​കു​മാ​ർ

വ​ണ്ടൂ​ർ: ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ലെ പ്ര​വാ​സി​ക​ളെ വ​ഞ്ചി​ക്കു​ന്ന നി​ല​പാ​ടാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​തെ​ന്നും വ​രാ​ൻ പോ​കു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ്ര​വാ​സി ക്ഷേ​മ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും വ​ണ്ടൂ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​പി. അ​നി​ൽ​കു​മാ​ർ. വ​ണ്ടൂ​ർ പ്ര​വാ​സി യു​ഡി​എ​ഫ് കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​വാ​സി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ണ്ടൂ​ർ യു​ഡി​എ​ഫ് ഇ​ല​ക്‌ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു​ക്ക​ണ​ക്കി​ന് പ്ര​വാ​സി പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്, പ്ര​വാ​സി ലീ​ഗ്, ഒ​ഐ​സി​സി, കെഎം​സി​സി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യാ​ണ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ ആ​ലി​പ്പ​റ്റ ജ​മീ​ല സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ഇ. ​അ​ബ്ദു​ൾ റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര താ​ര​വും പ്ര​വാ​സി​യു​മാ​യ ര​വീ​ന്ദ്ര​ൻ, ഒ​ഐ​സി​സി മി​ഡി​ൽ ഈ​സ്റ്റ് ക​ണ്‍​വീ​ന​ർ കെ.​ടി.​എ. മു​നീ​ർ, പ്ര​വാ​സി ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ അ​സീ​സ് മേ​പ്പാ​ടം, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. കു​ഞ്ഞു, കെ.​ടി. ഷം​സു​ദീ​ൻ, പാ​പ്പ​റ്റ കു​ഞ്ഞി മു​ഹ​മ്മ​ദ്, ഗ​ഫൂ​ർ കാ​ളി​കാ​വ്, കു​ഞ്ഞി മു​ഹ​മ്മ​ദ് കോ​ട​ശേ​രി, ഗ​ഫൂ​ർ വ​ണ്ടൂ​ർ, മു​സ്ത​ഫ മ​ന്പാ​ട്, സ​ക്കീ​ർ കാ​ളി​കാ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up