ഒഡെന്‍സ് (ഡെന്മാര്ക്ക്): രാജ്യാന്തര സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞു വീണ ഡാനിഷ് ഫുട്ബോളര് ക്രിസ്റ്റ്യന്‍ എറിക്സണ് ആരോഗ്യനില വീണ്ടെടുത്തെന്നും വൈകാതെ ആശുപത്രി വിടുമെന്നും ടീം ഡോക്ടര്‍മാര്‍ അറിയിച്ചു.
ഫിഫ ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കാതിരുന്ന ഡെന്മാര്ക്ക്, യുക്രെയ്ന് എതിരായ സൗഹൃദ മത്സരത്തിനിടെ 65-ാം മിനിറ്റില്‍ എറിക്സൺ മൈതാനത്തു കുഴഞ്ഞു വീണിരുന്നു. മത്സരത്തില്‍ ഡെന്മാര്ക്ക് 2-1ന്റെ ജയം സ്വന്തമാക്കി.
2021 ജൂണില്‍ നടന്ന 2020 യൂറോ കപ്പ് മത്സരത്തിനിടെ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് എറിക്സണ് മൈതാനത്തു വീണു. അതിനുശേഷം പേസ്മേക്കറിന്റെ സഹായത്തോടെയാണ് എറിക്സണിന്റെ ജീവിതം.