Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Regarding

നാലു വർഷ ബിരുദത്തിന്‍റെ അടിയന്തര പ്രശ്നങ്ങൾ

നാ​​​​​​ല് വ​​​​​​ർ​​​​​​ഷ ബി​​​​​​രു​​​​​​ദ പ്രോ​​​​​​ഗ്രാം അ​​​തി​​​വേ​​​ഗം കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന​​​​​​പ്പോ​​​​​​ൾ സ്ഥാ​​​​​​പ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ അ​​​​​​തേ വേ​​​​​​ഗ​​​​​​ത്തി​​​​​​ൽ ഒ​​​​​​രു​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ട്ടി​​​​​​ല്ല എ​​​​​​ന്ന​​​​​​താ​​​​​​ണ് ഏ​​​​​​റ്റ​​​​​​വും വ​​​​​​ലി​​​​​​യ വെ​​​​​​ല്ലു​​​​​​വി​​​​​​ളി. പാ​​​​​​ഠ്യ​​​​​​പ​​​​​​ദ്ധ​​​​​​തി മാ​​​​​​റ്റി​​​​​​യെ​​​​​​ങ്കി​​​​​​ലും അ​​​​​​തി​​​​​​ന​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ ഘ​​​​​​ട​​​​​​ന മാ​​​​​​റി​​​​​​യി​​​​​​ട്ടി​​​​​​ല്ല എ​​​​​​ന്ന​​​​​​താ​​​​​​ണ് അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​പ്ര​​​​​​ശ്നം.

അ​​​​​​ധ്യാ​​​​​​പ​​​​​​ക വ​​​​​​ർ​​​​​​ക്ക്‌​​​​​​ലോ​​​​​​ഡ്

എ​​​ഫ്‌​​​വൈ​​​വി​​​ജി​​​പി​​​യി​​​​​​ൽ ഒ​​​​​​രു വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി മേ​​​​​​ജ​​​​​​ർ, മൈ​​​​​​ന​​​​​​ർ, മ​​​​​​ൾ​​​​​​ട്ടി ഡി​​​​​​സി​​​​​​പ്ലി​​​​​​ന​​​​​​റി കോ​​​​​​ഴ്സു​​​​​​ക​​​​​​ൾ, സ്കി​​​​​​ൽ എ​​​​​​ൻ​​​​​​ഹാ​​​​​​ൻ​​​​​​സ്മെ​​​ന്‍റ് കോ​​​​​​ഴ്സു​​​​​​ക​​​​​​ൾ, വാ​​​​​​ല്യൂ ആ​​​​​​ഡ​​​​​​ഡ് കോ​​​​​​ഴ്സു​​​​​​ക​​​​​​ൾ, ഇ​​​​​​ന്‍റേ​​​​​​ൺ​​​​​​ഷി​​​​​​പ്പ്, പ്രോ​​​​​​ജ​​​​​​ക്‌​​​ട് എ​​​​​​ന്നി​​​​​​വ​​​​​​യ്ക്കാ​​​​​​യി ഒ​​​​​​രു കോ​​​​​​ള​​​​​​ജി​​​​​​ലെ​​​ത​​​​​​ന്നെ പ​​​​​​ല ഡി​​​​​​പ്പാ​​​​​​ർ​​​​​​ട്മെ​​​​​​ന്‍റു​​​​​​ക​​​​​​ളി​​​​​​ൽ​​​ക്കൂ​​​​​​ടി​​​ ക​​​​​​ട​​​​​​ന്നാ​​​​​​ണ് ബി​​​​​​രു​​​​​​ദം പൂ​​​​​​ർ​​​ത്തി​​​യാ​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഇ​​​​​​ത് അ​​​​​​ധ്യാ​​​​​​പ​​​​​​ക വ​​​​​​ർ​​​​​​ക്ക്‌​​​​​​ലോ​​​​​​ഡ് അ​​​​​​സ​​​​​​ന്തു​​​​​​ലി​​​​​​ത​​​​​​മാ​​​​​​ക്കു​​​​​​ന്നു. അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ൾ കൊ​​​​​​ണ്ട് പ​​​​​​ഠി​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ​​​​​​ക്കൂ​​​​​​ടാ​​​​​​തെ കൂ​​​​​​ടാ​​​​​​തെ ഒ​​​​​​രു വ​​​​​​കു​​​​​​പ്പി​​​​​​ന് പ​​​​​​ല വി​​​​​​ഭാ​​​​​​ഗം വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​ക​​​​​​ളെ കൈ​​​​​​കാ​​​​​​ര്യം ചെ​​​​​​യ്യേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്നു.

നി​​​​​​ല​​​​​​വി​​​​​​ലെ ‘അ​​​​​​ധ്യാ​​​​​​പ​​​​​​ന മ​​​​​​ണി​​​​​​ക്കൂ​​​​​​ർ = വ​​​​​​ർ​​​​​​ക്ക്‌​​​​​​ലോ​​​​​​ഡ്’ എ​​​​​​ന്ന പ​​​​​​ഴ​​​​​​യ മാ​​​​​​തൃ​​​​​​ക ഇ​​​​​​നി മ​​​​​​തി​​​​​​യാ​​​​​​വി​​​​​​ല്ല. മെ​​​​​​ന്‍റ​​​​​​റിം​​​​​​ഗ്, പ്രോ​​​​​​ജ​​​​​​ക്‌​​​ട് സൂ​​​​​​പ്പ​​​​​​ർ​​​​​​വി​​​​​​ഷ​​​​​​ൻ, ഗ​​​​​​വേ​​​​​​ഷ​​​​​​ണ മാ​​​​​​ർ​​​​​​ഗ​​​​​​നി​​​​​​ർ​​​​​​ദേ​​​​​​ശം, ഇ​​​​​​ന്‍റ​​​​​​ർ ഡി​​​​​​സി​​​​​​പ്ലി​​​​​​ന​​​​​​റി അ​​​​​​ധ്യാ​​​​​​പ​​​​​​നം എ​​​​​​ന്നി​​​​​​വ​​​​​​യെ​​​​​​ല്ലാം ക​​​​​​ണ​​​​​​ക്കി​​​​​​ലെ​​​​​​ടു​​​​​​ക്കു​​​​​​ന്ന പു​​​​​​തി​​​​​​യൊ​​​​​​രു വ​​​​​​ർ​​​​​​ക്ക്‌​​​​​​ലോ​​​​​​ഡ് ഫോ​​​​​​ർ​​​​​​മു​​​​​​ല അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി ന​​​​​​ട​​​​​​പ്പി​​​​​​ലാ​​​​​​ക്കി​​​​​​യി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ നാ​​​​​​ലാം വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ക​​​​​​ട​​​​​​ക്കു​​​​​​ന്ന കോ​​​ഴ്സ് പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​യി​​​​​​ലാ​​​​​​കും. ഇ​​​​​​തോ​​​​​​ടൊ​​​​​​പ്പം എം​​​ഡി​​​സി, എ​​​സ്ഇ​​​സി, വി​​​എ​​​സി കോ​​​​​​ഴ്സു​​​​​​ക​​​​​​ൾ​​​​​​ക്ക് ഡി​​​​​​സി​​​​​​പ്ലി​​​​​​ൻ സ്പെ​​​​​​സി​​​​​​ഫി​​​​​​ക് കോ​​​​​​ഴ്സു​​​​​​ക​​​​​​ൾ​​​​​​ക്ക് തു​​​​​​ല്യ​​​​​​മാ​​​​​​യ അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക്, വ​​​​​​ർ​​​​​​ക്ക്‌​​​​​​ലോ​​​​​​ഡ് അം​​​​​​ഗീ​​​​​​കാ​​​​​​രം പൊ​​​​​​തു​​​​​​വി​​​​​​ൽ എ​​​​​​ല്ലാ ഡി​​​​​​പ്പാ​​​​​​ർ​​​​​​ട്ടു​​​​​​മെ​​​​​​ന്‍റു​​​​​​ക​​​​​​ൾ​​​​​​ക്കും ന​​​​​​ൽ​​​​​​കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

ഇ​​​​​​ന്‍റ​​​ർ​​​​​​ഡി​​​​​​സി​​​​​​പ്ലി​​​​​​ന​​​​​​റി വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ല്ല

ഭൗ​​​​​​തി​​​​​​ക​​​​​​ശാ​​​​​​സ്ത്ര വ​​​​​​കു​​​​​​പ്പ്, ഭൗ​​​​​​തി​​​​​​ക​​​​​​ശാ​​​​​​സ്ത്ര അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ർ, ഭൗ​​​​​​തി​​​​​​ക​​​​​​ശാ​​​​​​സ്ത്ര ലാ​​​​​​ബ്, ഭൗ​​​​​​തി​​​​​​ക​​​​​​ശാ​​​​​​സ്ത്ര വി​​​​​​ദ്യാ​​​​​​ർ​​​ഥി​​​​​​ക​​​​​​ൾ എ​​​​​​ന്ന പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത ഘ​​​​​​ട​​​​​​ന​​​​​​യാ​​​​​​ണ് പ​​​​​​ല കോ​​​​​​ള​​​​​​ജു​​​​​​ക​​​​​​ളി​​​​​​ലും ഇ​​​​​​പ്പോ​​​​​​ഴും നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഈ ​​​​​​ഘ​​​​​​ട​​​​​​ന​​​​​​യ്ക്ക് ഭൗ​​​​​​തി​​​​​​ക​​​​​​ശാ​​​​​​സ്ത്രം, സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​ശാ​​​​​​സ്ത്രം, ജ​​​​​​ന്തു​​​​​​ശാ​​​​​​സ്ത്രം, മ​​​​​​നഃ​​​​​​ശാ​​​​​​സ്ത്രം, ഡാ​​​​​​റ്റാ സ​​​​​​യ​​​​​​ൻ​​​​​​സ് എ​​​​​​ന്നി​​​​​​വ ഒ​​​​​​രു​​​​​​മി​​​​​​ച്ച് തെര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്കു​​​​​​ന്ന വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളെ സ്വാ​​​​​​ഭാ​​​​​​വി​​​​​​ക​​​​​​മാ​​​​​​യി ഉ​​​​​​ൾ​​​​​​ക്കൊ​​​​​​ള്ളാ​​​​​​നോ പ​​​​​​ഠി​​​​​​പ്പി​​​​​​ക്കാ​​​​​​നോ ക​​​​​​ഴി​​​​​​യി​​​​​​ല്ല. പാ​​​​​​ഠ്യ​​​​​​പ​​​​​​ദ്ധ​​​​​​തി ബ​​​​​​ഹു​​​​​​വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി മാ​​​​​​റി​​​​​​യെ​​​​​​ങ്കി​​​​​​ലും സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ൾ ബ​​​​​​ഹു​​​​​​വി​​​​​​ഷ​​​​​​യ​​​​​​മാ​​​​​​യി മാ​​​​​​റി​​​​​​യി​​​​​​ട്ടി​​​​​​ല്ല.

അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക് ഉ​​​​​​പ​​​​​​ദേ​​​​​​ശ​​​​​​ക സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​ന്‍റെ അ​​​​​​ഭാ​​​​​​വം

അ​​​ക്കാ​​​ദ​​​മി​​​ക​​​മാ​​​യ വി​​​വി​​​ധ കാ​​​ര്യ​​​ങ്ങ​​​ൾ സ്വ​​​​​​യം മ​​​​​​ന​​​സി​​​ലാ​​​​​​ക്കി തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ടു​​​​​​ക്കുന്നത് 17-18 വ​​​​​​യ​​​​​​സു​​​​​​കാ​​​​​​ർ​​​​​​ക്ക് പ്രാ​​​​​​യോ​​​​​​ഗി​​​​​​ക​​​​​​മ​​​ല്ല. പ​​​​​​ല സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ൽ അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക് അ​​​​​​ഡ്വൈ​​​​​​സിം​​​​​​ഗ് സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​മി​​​​​​ല്ല. അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​ർ​​​​​​ക്ക് ഇ​​​​​​തി​​​​​​നു​​​​​​ള്ള മ​​​​​​തി​​​​​​യാ​​​​​​യ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ല​​​​​​ഭി​​​​​​ച്ചി​​​​​​ട്ടി​​​​​​ല്ല. വേ​​​​​​ണ്ട​​​​​​ത്ര മാ​​​​​​ർ​​​​​​ഗ​​​​​​നി​​​​​​ർ​​​​​​ദേ​​​​​​ശം ഇ​​​​​​ല്ലാ​​​​​​തെ​​​​​​യു​​​​​​ള്ള സ്വാ​​​​​​ത​​​​​​ന്ത്ര്യം അ​​​​​​സ​​​​​​മ​​​​​​ത്വം കു​​​​​​റ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​നു പ​​​​​​ക​​​​​​രം കൂ​​​​​​ട്ടാ​​​​​​ൻ സാ​​​​​​ധ്യ​​​​​​ത​​​​​​യു​​​​​​ണ്ട്. മു​​​​​​ഴു​​​​​​വ​​​​​​ൻ സ​​​​​​മ​​​​​​യ അക്കാ​​​​​​ദ​​​​​​മി​​​​​​ക അ​​​​​​ഡ്വൈ​​​​​​സ​​​​​​ർ​​​​​​മാ​​​​​​രെ നി​​​​​​യോ​​​​​​ഗി​​​​​​ക്കേ​​​​​​ണ്ട​​​​​​ത് അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്.

മൂ​​​​​​ല്യ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ രീ​​​​​​തി

ക​​​​​​ഴി​​​​​​വു​​​​​​ക​​​​​​ൾ, പ​​​​​​ഠ​​​​​​ന​​​​​​ഫ​​​​​​ല​​​​​​ങ്ങ​​​​​​ൾ, വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​നാ​​​​​​ത്മ​​​​​​ക ചി​​​​​​ന്ത, ഗ​​​​​​വേ​​​​​​ഷ​​​​​​ണം, ഇ​​​​​​ന്‍റ​​​​​​ർ ഡി​​​​​​സി​​​​​​പ്ലി​​​​​​ന​​​​​​റി പ​​​​​​ഠ​​​​​​നം എ​​​​​​ന്നി​​​​​​വ​​​​​​യാ​​​​​​ണ് പു​​​തി​​​യ സം​​​വി​​​ധാ​​​നം മു​​​​​​ന്നോ​​​​​​ട്ടു​​​​​​വ​​​​​​യ്ക്കു​​​​​​ന്ന​​​​​​തെ​​​​​​ങ്കി​​​​​​ലും മൂ​​​​​​ല്യ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യം ഇ​​​​​​പ്പോ​​​​​​ഴും മ​​​​​​നഃ​​​​​​പാ​​​​​​ഠ​​​​​​മാ​​​​​​ക്ക​​​​​​ൽ, എ​​​​​​ഴു​​​​​​ത്തു​​​​​​പ​​​​​​രീ​​​​​​ക്ഷ, മാ​​​​​​ർ​​​​​​ക്ക് എ​​​​​​ന്ന പ​​​​​​ഴ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ൽ​​​തന്നെ​​​യാ​​​ണ്. പ​​​​​​ഠ​​​​​​ന​​​​​​ഫ​​​​​​ല​​​​​​വു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട അ​​​​​​ധ്യാ​​​​​​പ​​​​​​ന-​​​​​​പ​​​​​​ഠ​​​​​​ന പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ളും മൂ​​​​​​ല്യ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​വും ത​​​​​​മ്മി​​​​​​ൽ യോ​​​​​​ജി​​​​​​പ്പി​​​​​​ക്കാ​​​​​​തെ, ‘പു​​​​​​തി​​​​​​യ പാ​​​​​​ഠ്യ​​​​​​പ​​​​​​ദ്ധ​​​​​​തി ഘ​​​​​​ട​​​​​​ന​​​​​​യ്ക്കു​​​​​​ള്ളി​​​​​​ൽ പ​​​​​​ഴ​​​​​​യ പ​​​​​​രീ​​​​​​ക്ഷാ സം​​​​​​സ്കാ​​​​​​രം’ എ​​​​​​ന്ന വൈ​​​​​​രു​​​ധ്യ​​​​​​മാ​​​​​​ണ് ഇ​​​​​​ന്ന് നി​​​​​​ല​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ന്ന​​​​​​ത്. പ്രോ​​​​​​ജ​​​ക്‌​​​ടു​​​​​​ക​​​​​​ൾ, പോ​​​​​​ർ​​​​​​ട്ട്ഫോ​​​​​​ളി​​​​​​യോ​​​​​​ക​​​​​​ൾ, പ്രാ​​​ക്‌​​​ടി​​​ക്ക​​​​​​ലു​​​​​​ക​​​​​​ൾ, അ​​​​​​വ​​​​​​ത​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ, പ്ര​​​​​​ശ്ന​​​പ​​​​​​രി​​​​​​ഹാ​​​​​​ര ശേ​​​​​​ഷി എ​​​​​​ന്നി​​​​​​വ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​ക്കി​​​​​​യ മൂ​​​​​​ല്യ​​​​​​നി​​​​​​ർ​​​​​​ണ​​​​​​യ​​​​​​ത്തി​​​​​​ലേ​​​​​​ക്ക് ക്ര​​​​​​മേ​​​​​​ണ മാ​​​​​​റേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

ക്രെ​​​​​​ഡി​​​​​​റ്റ് സം​​​​​​വി​​​​​​ധാ​​​​​​നം സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി

ക്രെ​​​​​​ഡി​​​​​​റ്റ് സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ല​​​​​​ക്ഷ്യം സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​വും കൈ​​​​​​മാ​​​​​​റ്റ​​​​​​ക്ഷ​​​​​​മ​​​​​​ത​​​​​​യു​​​​​​മാ​​​​​​ണ്. എ​​​​​​ന്നാ​​​​​​ൽ നി​​​ര​​​വ​​​ധി സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യ പ​​​​​​ദാ​​​​​​വ​​​​​​ലി വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​ക​​​​​​ളും അ​​​​​​ധ്യാ​​​​​​പ​​​​​​ക​​​​​​രും മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കേ​​​​​​ണ്ടി​​​​​​വ​​​​​​രു​​​​​​ന്നു. ഇ​​​​​​ത് ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​ര​​​​​​മാ​​​​​​യി മാ​​​​​​ത്രം സ്വാ​​​​​​ത​​​​​​ന്ത്ര്യ​​​​​​മു​​​​​​ള്ള​​​​​​തും വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്ക് ബോ​​​​​​ധ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യി ആ​​​​​​ശ​​​​​​യ​​​​​​ക്കു​​​​​​ഴ​​​​​​പ്പ​​​​​​മു​​​​​​ണ്ടാ​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​മാ​​​​​​യ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യി​​​​​​ട്ടു​​​​​​ണ്ട്. ഇ​​​​​​തി​​​​​​നു​​​​​​പു​​​​​​റ​​​​​​മെ, SWAYAM, NPTEL തു​​​​​​ട​​​​​​ങ്ങി​​​​​​യ പ്ലാ​​​​​​റ്റ്ഫോ​​​​​​മു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ നേ​​​​​​ടി​​​​​​യ ക്രെ​​​​​​ഡി​​​​​​റ്റു​​​​​​ക​​​​​​ൾ ABC വ​​​​​​ഴി സ​​​​​​മ​​​​​​യ​​​​​​ബ​​​​​​ന്ധി​​​​​​ത​​​​​​മാ​​​​​​യി അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്ക​​​​​​പ്പെ​​​​​​ടാ​​​​​​ത്ത​​​​​​ത് വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​ക​​​​​​ളു​​​​​​ടെ ബി​​​​​​രു​​​​​​ദ പൂ​​​​​​ർ​​​​​​ത്തീ​​​​​​ക​​​​​​ര​​​​​​ണ​​​​​​ത്തെ ബാ​​​​​​ധി​​​​​​ക്കു​​​​​​ന്നു. ഇ​​​​​​തി​​​​​​ന് വ്യ​​​​​​ക്ത​​​​​​മാ​​​​​​യ ഒ​​​​​​രു ഏ​​​​​​കീ​​​​​​കൃ​​​​​​ത പ്രോ​​​​​​ട്ടോ​​​​​​കോ​​​​​​ൾ അ​​​​​​ടി​​​​​​യ​​​​​​ന്ത​​​​​​ര​​​​​​മാ​​​​​​യി വേ​​​​​​ണം.

അ​​​​​​ടി​​​​​​സ്ഥാ​​​​​​ന സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​പ​​​​​​ര്യാ​​​​​​പ്ത​​​​​​ത

വി​​​വി​​​ധ കോം​​​ബി​​​​​​നേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ൾ സ​​​​​​മ​​​​​​യ​​​​​​ക്ര​​​​​​മ​​​​​​ത്തി​​​​​​ന്‍റെ സ​​​​​​ങ്കീ​​​​​​ർ​​​​​​ണ​​​​​​ത വ​​​​​​ള​​​​​​രെ​​​​​​യ​​​​​​ധി​​​​​​കം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ന്നു. ക്ലാ​​​​​​സ് മു​​​​​​റി​​​​​​ക​​​​​​ളു​​​​​​ടെ കു​​​​​​റ​​​​​​വ്, ഓ​​​​​​വ​​​​​​ർ​​​​​​ലാ​​​​​​പ്പിം​​​​​​ഗ് ക്ലാ​​​​​​സു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ പ​​​​​​ല കാ​​​​​​മ്പ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലും ഇ​​​​​​പ്പോ​​​​​​ൾ​​​ത​​​​​​ന്നെ​​​യു​​​ണ്ട്. ലാ​​​​​​ബു​​​​​​ക​​​​​​ൾ, കം​​​പ്യൂ​​​​​​ട്ട​​​​​​ർ സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ, ലൈ​​​​​​ബ്ര​​​​​​റി​​​​​​ക​​​​​​ൾ, ഗ​​​​​​വേ​​​​​​ഷ​​​​​​ണ സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ, ഡി​​​​​​ജി​​​​​​റ്റ​​​​​​ൽ പ്ലാ​​​​​​റ്റ്ഫോ​​​​​​മു​​​​​​ക​​​​​​ൾ എ​​​​​​ന്നി​​​​​​വ​​​​​​യും അ​​​​​​തേ അ​​​​​​നു​​​​​​പാ​​​​​​ത​​​​​​ത്തി​​​​​​ൽ വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ലാ ഭ​​​​​​ര​​​​​​ണ​​​​​​നി​​​​​​ർ​​​​​​വ​​​​​​ഹ​​​​​​ണ​​​​​​ത്തി​​​ന്‍റെ സ​​​​​​മ്മ​​​​​​ർ​​​​​​ദം

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ എ​​​ഫ്‌​​​വൈ​​​യു​​​ജി​​​പി സം​​​​​​ബ​​​​​​ന്ധി​​​​​​ച്ച കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി പ്ര​​​​​​ത്യേ​​​​​​ക വി​​​​​​ഭാ​​​​​​ഗം ആ​​​​​​വ​​​​​​ശ്യ​​​​​​മാ​​​​​​ണ്. ചി​​​​​​ല സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല​​​​​​ക​​​​​​ളി​​​​​​ൽ​​​​​​ൽ ചോ​​​​​​ദ്യ​​​​​​പേ​​​​​​പ്പ​​​​​​ർ വി​​​​​​ത​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ലും ഉ​​​​​​ത്ത​​​​​​ര​​​​​​ക്ക​​​​​​ട​​​​​​ലാ​​​​​​സ് ല​​​​​​ഭ്യ​​​​​​ത​​​​​​യി​​​​​​ലും ഉ​​​​​​ണ്ടാ​​​​​​യ ത​​​​​​ട​​​സ​​​​​​ങ്ങ​​​​​​ൾ ഇ​​​​​​തി​​​​​​ന്‍റെ ല​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളാ​​​​​​ണ്.

ഓ​​​​​​ണേ​​​​​​ഴ്സ് വി​​​​​​ത്ത് റി​​​​​​സ​​​​​​ർ​​​​​​ച്ച് പാ​​​​​​ത​​​​​​ക​​​​​​ളി​​​​​​ലെ അ​​​​​​വ്യ​​​​​​ക്ത​​​​​​ത

എ​​​​​​ട്ടാം സെ​​​​​​മ​​​​​​സ്റ്റ​​​​​​റി​​​​​​ൽ ഓ​​​​​​ണേ​​​​​​ഴ്സ് വി​​​​​​ത്ത് റി​​​​​​സ​​​​​​ർ​​​​​​ച്ച് തെര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്കു​​​​​​ന്ന വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​ക​​​​​​ൾ​​​​​​ക്ക് 12 ക്രെ​​​​​​ഡി​​​​​​റ്റ് ഗ​​​​​​വേ​​​​​​ഷ​​​​​​ണ പ്രോ​​​​​​ജ​​​​​​ക്‌​​​ട് നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മാ​​​​​​ണെ​​​​​​ങ്കി​​​​​​ലും ഗ​​​​​​വേ​​​​​​ഷ​​​​​​ണം ഇ​​​​​​ല്ലാ​​​​​​തെ ഓ​​​​​​ണേ​​​​​​ഴ്സ് തെര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ർ ആ ​​​​​​ക്രെ​​​​​​ഡി​​​​​​റ്റു​​​​​​ക​​​​​​ൾ എ​​​​​​ങ്ങ​​​​​​നെ പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്ക​​​​​​ണം എ​​​​​​ന്ന​​​​​​തി​​​​​​ൽ വ്യ​​​​​​ക്ത​​​​​​ത​​​​​​യി​​​​​​ല്ല.

വി​​​​​​ഷ​​​​​​യ കോം​​​ബി​​​​​​നേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ൾ​​​​​​ക്ക് അം​​​​​​ഗീ​​​​​​കാ​​​​​​രം

മു​​​​​​ൻ​​​​​​കാ​​​​​​ല സി​​​​​​ല​​​​​​ബ​​​​​​സി​​​​​​ൽ ഇ​​​​​​ല്ലാ​​​​​​തി​​​​​​രു​​​​​​ന്ന വി​​​​​​ഷ​​​​​​യ കോ​​​​​​മ്പി​​​​​​നേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ൾ പു​​​തി​​​യ റെ​​​​​​ഗു​​​​​​ലേ​​​​​​ഷ​​​​​​ൻ പ്ര​​​​​​കാ​​​​​​രം വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​ക​​​​​​ൾ​​​​​​ക്ക് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യും. എ​​​​​​ന്നാ​​​​​​ൽ ഇ​​​​​​ത്ത​​​​​​രം കോം​​​ബി​​​നേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ നേ​​​​​​ടു​​​​​​ന്ന ബി​​​​​​രു​​​​​​ദ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് പ​​​​​​ര​​​​​​മ്പ​​​​​​രാ​​​​​​ഗ​​​​​​ത കോം​​​ബി​​​​​​നേ​​​​​​ഷ​​​​​​നു​​​​​​ക​​​​​​ൾ​​​​​​ക്ക് തു​​​​​​ല്യ​​​​​​മാ​​​​​​യ അ​​​​​​ക്കാ​​​​​​ദ​​​​​​മി​​​​​​ക് സാ​​​​​​ധു​​​​​​ത​​​​​​യും അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​വു​​​​​​മു​​​​​​ണ്ടെ​​​​​​ന്ന് സ​​​​​​ർ​​​​​​ക്കാ​​​​​​ർ/​​​​​​സ​​​​​​ർ​​​​​​വ​​​​​​ക​​​​​​ലാ​​​​​​ശാ​​​​​​ല വ്യ​​​​​​ക്ത​​​​​​മാ​​​​​​യി പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.

എ​​​ഫ്‌​​​വൈ​​​യു​​​ജി​​​പി​​​യു​​​​​​ടെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന ആ​​​​​​ശ​​​​​​യ​​​​​​ങ്ങ​​​​​​ളാ​​​യ ​​​സ്വാ​​​​​​ത​​​​​​ന്ത്ര്യം, ബ​​​​​​ഹു​​​​​​വി​​​​​​ഷ​​​​​​യ പ​​​​​​ഠ​​​​​​നം, ഗ​​​​​​വേ​​​​​​ഷ​​​​​​ണ പ​​​​​​രി​​​​​​ച​​​​​​യം, ഇ​​​​​​ന്‍റേ​​​​​​ൺ​​​​​​ഷി​​​​​​പ്പ്, നൈ​​​​​​പു​​​​​​ണ്യം, വി​​​​​​ദ്യാ​​​​​​ർ​​​ഥി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്, മൊ​​​​​​ബി​​​​​​ലി​​​​​​റ്റി എ​​​ന്നി​​​വ​​​യെ​​​ല്ലാം​​​ ആ​​​​​​ധു​​​​​​നി​​​​​​ക​​​​​​വും പ്ര​​​​​​സ​​​​​​ക്ത​​​​​​വു​​​​​​മാ​​​​​​ണ്. പ്ര​​​​​​ശ്നം പ​​​​​​രി​​​​​​ഷ്കാ​​​​​​ര​​​​​​ത്തി​​​​​​ല​​​​​​ല്ല, മ​​​​​​റി​​​​​​ച്ച് സ്ഥാ​​​​​​പ​​​​​​ന​​​​​​പ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യി മാ​​​​​​റ്റാ​​​​​​തെ പാ​​​​​​ഠ്യ​​​​​​പ​​​​​​ദ്ധ​​​​​​തി മാ​​​​​​ത്രം മാ​​​​​​റ്റി​​​​​​യ​​​​​​തി​​​​​​ലാ​​​​​​ണ്.


(ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി എ​​​​​​സ്ബി ​​​ഓ​​​​​​ട്ടോ​​​​​​ണ​​​​​​മ​​​​​​സ്
കോ​​​​​​ള​​​​​​ജി​​​​​​ലെ എ​​​ഫ്‌​​​വൈ​​​യു​​​ജി​​​പി അ​​​ക്കാ​​​ദ​​​മി​​​​​​ക് കോ-​​​ഓ​​​​​​ർ​​​​​​ഡി​​​​​​നേ​​​​​​റ്റ​​​​​​റാ​​​​​​ണ്
ലേ​​​ഖ​​​ക​​​ൻ.

Latest News

Corehub Up