Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Regime Change

ഇറാനിൽ ഭരണകൂടം മാറുന്നതാണു നല്ലതെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​റാ​​​നി​​​ൽ ഭ​​​ര​​​ണ​​​കൂ​​​ട മാ​​​റ്റ​​​ത്തെ പി​​​ന്തു​​​ണ​​​ച്ച് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്. ഭ​​​ര​​​ണ​​​കൂ​​​ടം മാ​​​റു​​​ന്ന​​​താ​​​ണ് ഏ​​​റ്റ​​​വും ന​​​ല്ല കാ​​​ര്യ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, ഇ​​​റാ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം തു​​​ട​​​ർ​​​ന്ന് ആ​​​ർ​​​ക്കാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. അ​​​തി​​​ന് ആ​​​ളു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞ​​​ത്. 47 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​റാ​​​ൻ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തി​​​നി​​​ടെ ഒ​​​ട്ടേ​​​റെ​​​പ്പേ​​​ർ​​​ക്കു ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യെ​​​ന്നും ട്രം​​​പ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​തി​​​നി​​​ടെ, ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള അ​​​ടു​​​ത്ത ആ​​​ണ​​​വ​​​ച​​​ർ​​​ച്ച ചൊ​​​വ്വാ​​​ഴ്ച ജ​​​നീ​​​വ​​​യി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി സ്റ്റീ​​​വ് വി​​​റ്റ്കോ​​​ഫും ട്രം​​​പി​​​ന്‍റെ മ​​​രു​​​മ​​​ക​​​ൻ ജാ​​​ര​​​ദ് കു​​​ഷ്ന​​​റു​​​മാ​​​ണ് ഇ​​​റേ​​​നി​​​യ​​​ൻ സം​​​ഘ​​​വു​​​മാ​​​യി പ​​​രോ​​​ക്ഷ ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക. ഒ​​​മാ​​​ൻ മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കും.

ഇ​​​റാ​​​ന്‍റെ മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ, പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ സാ​​​യു​​​ധസം​​​ഘ​​​ങ്ങ​​​ളെ വ​​​ള​​​ർ​​​ത്ത​​​ൽ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ആ​​​വ​​​ശ്യം.

എ​​​ന്നാ​​​ൽ, ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ആ​​​ണ​​​വ ഇ​​​ന്ധ​​​ന​​​മാ​​​യ യു​​​റേ​​​നി​​​യ​​​ത്തി​​​ന്‍റെ സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണ തോ​​​ത് പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച​​​യാ​​​കാം എ​​​ന്നാ​​​ണ് ഇ​​​റാ​​​ന്‍റെ നി​​​ല​​​പാ​​​ട്.

Latest News

Corehub Up