Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rejects Request

ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രു​ടെ നി​വേ​ദ​നം ത​ള്ളി സ​ര്‍​ക്കാ​ര്‍; വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം വ​ര്‍​ധി​പ്പി​ക്കി​ല്ല

കോ​ഴി​ക്കോ​ട്: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം ഉ​യ​ര്‍​ത്തി​ല്ല. അ​ഞ്ചു ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ നി​വേ​ദ​നം ത​ള്ളി​ക്കൊ​ണ്ട് പെ​ന്‍​ഷ​ന്‍ പ്രാ​യം 56ല്‍​നി​ന്ന് 60 വ​യ​സാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി വ​കു​പ്പ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ വി​ര​മി​ക്ക​ല്‍ പ്രാ​യം ഉ​യ​ര്‍​ത്തി​യ​തി​നു സ​മാ​ന​മാ​യി ത​ങ്ങ​ള്‍​ക്കും പ്രാ​യ​പ​രി​ധി വ​ര്‍​ധി​പ്പി​ച്ചു ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍​മാ​രാ​യ ഡോ. ​എ.​സി. ഡേ​വി​ഡ്, ഡോ. ​എ.​എ​ല്‍. അ​ജി​ത്, ഡോ. ​ബി. അ​ജി​ത് ബാ​ബു, ഡോ. ​ആ​ര്‍. മി​നി, ഡോ. ​പി.​എ​സ്. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ 2025ല്‍ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചി​രു​ന്നു. നി​വേ​ദ​നം പ​രി​ശോ​ധി​ച്ച് നാ​ലു മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ട്രൈ​ബ്യൂ​ണ​ല്‍ സ​ര്‍​ക്കാ​രി​നോ​ടു നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 10 അം​ഗ സ​മി​തി സ​മ​ഗ്ര​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

വി​ര​മി​ക്ക​ല്‍ പ്രാ​യം ഉ​യ​ര്‍​ത്തു​ന്ന​ത് വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്നു സൂ​ചി​പ്പി​ച്ച​തി​നോ​ടൊ​പ്പം പെ​ന്‍​ഷ​ന്‍ പ്രാ​യം ഉ​യ​ര്‍​ത്തി​യാ​ല്‍ സ​ര്‍​ക്കാ​രി​നു​ണ്ടാ​യേ​ക്കാ​വു​ന്ന കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ടി​യ​ന്ത​ര പെ​ന്‍​ഷ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത മാ​റ്റി​വ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ സ​ര്‍​ക്കാ​രി​നു ന​ല്‍​കി​യ​ത്.

അ​ടു​ത്ത നാ​ലു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ല​വി​ലെ പ്രാ​യ​പ​രി​ധി അ​നു​സ​രി​ച്ച് 343 വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രാ​ണ് വി​ര​മി​ക്കേ​ണ്ട​ത്. ഇ​വ​ര്‍​ക്ക് വി​ര​മി​ക്ക​ല്‍ ആ​നു​കൂ​ല്യ​മാ​യി ന​ല്‍​കേ​ണ്ട തു​ക 36.83 കോ​ടി രൂ​പ​യാ​ണ്. അ​തേ നാ​ലു വ​ര്‍​ഷ കാ​ല​യ​ള​വി​ല്‍ 800ല​ധി​കം പു​തി​യ വെ​റ്റ​റി​ന​റി ബി​രു​ദ​ധാ​രി​ക​ള്‍ പ​ഠി​ച്ചി​റ​ങ്ങും. ഇ​തി​ല്‍ പി​എ​സ്‌​സി വ​ഴി പ്ര​തീ​ക്ഷി​ക്കാ​വു​ന്ന നി​യ​മ​നം 130 മാ​ത്ര​മാ​ണ്. താ​ത്കാ​ലി​ക, ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ 172 പേ​ര്‍​ക്കു കൂ​ടി നി​യ​മ​നം ന​ല്‍​കാ​ന്‍ സാ​ധി​ച്ചേ​ക്കും.

ദേ​ശീ​യ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി (എ​ന്‍​പി​എ​സ്) തെ​ര​ഞ്ഞെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​ന്‍​ഷ​ന്‍ പ്രാ​യം ഇ​തി​ന​കം 60 ആ​യ​തി​നാ​ല്‍ വി​ര​മി​ക്ക​ല്‍ പ്രാ​യം വീ​ണ്ടും ഉ​യ​ര്‍​ത്തി​യാ​ല്‍ വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ പു​തി​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കു നി​യ​മ​നം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

Latest News

Corehub Up