Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Release Of Gold Coins

പൊൻപണം ഇറക്കി, മലയാറ്റൂർ പുതുഞായർ തിരുനാൾ സമാപിച്ചു

മ​​ല​​യാ​​റ്റൂ​​ർ : അ​​ന്താ​​രാ​​ഷ്ട്ര തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ മ​​ല​​യാ​​റ്റൂ​​ർ കു​​രി​​ശു​​മു​​ടി​​യി​​ൽ പു​​തു​​ഞാ​​യ​​ർ തി​​രു​​നാ​​ൾ സ​​മാ​​പി​​ച്ചു.​​പു​​തു​​ഞാ‌​​യ​​ർ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് തീ​​ർ​​ഥാ​​ട​​ക​​ർ കു​​രി​​ശു​​മു​​ടി ക​​യ​​റി.പു​​തു​​ഞാ​​യ​​ർ ആ​​ഘോ​​ഷ​​ത്തി​​നു സ​​മാ​​പ​​ന​​മാ​​യി വൈ​​കി​​ട്ട് പൊ​​ൻ​​പ​​ണം ഇ​​റ​​ക്ക​​ൽ ച​​ട​​ങ്ങ് ന​​ട​​ന്നു. ഈ ​​തീ​​ർ​​ഥാ​​ട​​ന​​കാ​​ല​​ത്ത് കു​​രി​​ശു​​മു​​ടി​​യി​​ൽ ല​​ഭി​​ച്ച നേ​​ർ​​ച്ച​​പ്പ​​ണം വി​​ശ്വാ​​സി​​ക​​ൾ ത​​ല​​ച്ചു​​മ​​ടാ​​യി താ​​ഴ​​ത്തെ പ​​ള്ളി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന ച​​ട​​ങ്ങാ​​ണി​​ത്.

1200 ചാ​​ക്കു​​ക​​ളി​​ലാ​​ക്കി​​യ നേ​​ർ​​ച്ച​​പ്പ​​ണം പ്രാ​​ർ​​ഥ​​ന​​ക​​ൾ​​ക്കു ശേ​​ഷം തീ​​ർ​​ഥാ​​ട​​ക​​രു​​ടെ ത​​ല​​യി​​ലേ​​റ്റി വൈ​​കു​​ന്നേ​​രം മൂ​​ന്നി​​ന് കു​​രി​​ശു​​മു​​ടി​​യി​​ൽ നി​​ന്ന് ഇ​​റ​​ക്കാ​​ൻ തു​​ട​​ങ്ങി. പൊ​​ൻ​​പ​​ണം ത​​ല​​യി​​ലേ​​റ്റ​​ൽ നേ​​ർ​​ച്ച​​യാ​​ണ്. ഇ​​തു ചെ​​യ്യു​​ന്ന വി​​ശ്വാ​​സി​​ക​​ൾ ഇ​​ന്ന​​ലെ മു​​ത​​ൽ കു​​രി​​ശു​​മു​​ടി​​യി​​ൽ ടോ​​ക്ക​​ൺ എ​​ടു​​ത്ത് കാ​​ത്തി​​രു​​ന്നു.

വ​​യോ​​ധി​​ക​​ർ മു​​ത​​ൽ കു​​ട്ടി​​ക​​ൾ വ​​രെ പൊ​​ൻ​​പ​​ണം ത​​ല​​യി​​ലേ​​റ്റാ​​ൻ ഉ​​ണ്ടാ​​യി​​രു​​ന്നു.​​അ​​ടി​​വാ​​ര​​ത്തു നി​​ന്നു കാ​​ൽ​​ന​​ട​​യാ​​യി പൊ​​ൻ​​പ​​ണം താ​​ഴ​​ത്തെ പ​​ള്ളി​​യി​​ൽ എ​​ത്തി​​ച്ചു. ചാ​​ക്കേ​​ന്തി​​യ നാ​​ല് ആ​​ടു​​ക​​ളും യാ​​ത്ര​​യ്‌​​ക്കൊ​​പ്പം ഉ​​ണ്ടാ​​യി​​രു​​ന്നു താ​​ഴ​​ത്തെ പ​​ള്ളി​​യി​​ൽ വി​​കാ​​രി ഫാ. ​​ജോ​​സ് ഒ​​ഴ​​ല​​ക്കാ​​ട്ടും പ​​ള്ളി ഭാ​​ര​​വാ​​ഹി​​ക​​ളും ചേ​​ർ​​ന്നുപൊ​​ൻ​​പ​​ണം സ്വീ​​ക​​രി​​ച്ചു. തു​​ട​​ർ​​ന്നു കു​​ർ​​ബാ​​ന ന​​ട​​ന്നു.

പു​​തു​​ഞാ​​യ​​ർ ച​​ട​​ങ്ങു​​ക​​ൾ സ​​മാ​​പി​​ച്ചെ​​ങ്കി​​ലും കു​​രി​​ശു​​മു​​ടി തീ​​ർ​​ഥാ​​ട​​നം തു​​ട​​രും. 24 മ​​ണി​​ക്കൂ​​റും തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കു മ​​ല ക​​യ​​റാം. എ​​ട്ടാ​​മി​​ടം 17, 18, 19 തീ​​യ​​തി​​ക​​ളി​​ലും ആ​​ഘോ​​ഷി​​ക്കും.

Latest News

Corehub Up