Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Released In Wayanad

Wayanad

വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​ത്രം തെ​ളി​ഞ്ഞു; മാ​ന​ന്ത​വാ​ടി​യി​ൽ ഉ​ഷ വി​ജ​യ​ൻ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​ത്രം തെ​ളി​ഞ്ഞു. മാ​ന​ന്ത​വാ​ടി​യി​ൽ(​പ​ട്ടി​ക​വ​ർ​ഗം) ഉ​ഷ വി​ജ​യ​നെ​യും ബ​ത്തേ​രി​യി​ൽ (പ​ട്ടി​ക​വ​ർ​ഗം) ഐ.​സി. ബാ​ല​കൃ​ഷ്ണ​നെ​യും ക​ൽ​പ്പ​റ്റ​യി​ൽ ടി. ​സി​ദ്ദി​ഖി​നെ​യും സ്ഥാ​നാ​ർ​ഥി​ക​ളാ​യി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു. ഇ​വ​രി​ൽ ബാ​ല​കൃ​ഷ്ണ​നും സി​ദ്ദി​ഖും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രാ​ണ്. നി​യ​മ​സ​ഭ​യി​ലേ​ക്ക് ക​ന്നി അ​ങ്ക​മാ​ണ് ഉ​ഷ വി​ജ​യ​ന്. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് ബാ​ല​കൃ​ഷ്ണ​ൻ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.

വി​വാ​ദ​ത്തി​ലും കേ​സി​ലും കു​രു​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന് അ​നി​ശ്ചി​ത​ത്വ​ത്തി​ന് ഒ​ടു​വി​ലാ​ണ് സീ​റ്റ് ഉ​റ​ച്ച​ത്. ജി​ല്ല​യി​ലെ ഏ​ക ജ​ന​റ​ൽ മ​ണ്ഡ​ല​മാ​യ ക​ൽ​പ്പ​റ്റ​യി​ൽ ര​ണ്ടാം ഊ​ഴ​മാ​ണ് സി​ദ്ദി​ഖി​ന്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ന്ന​തി​ന് പി​ന്നാ​ലെ സി​ദ്ദി​ഖ് ന​ഗ​ര​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം റോ​ഡ് ഷോ ​ന​ട​ത്തി. മാ​ന​ന്ത​വാ​ടി​യി​ൽ ഉ​ഷ വി​ജ​യ​നും ബ​ത്തേ​രി​യി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​നും ഇ​ന്ന് റോ​ഡ് ഷോ ​ന​ട​ത്തും.

ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ ആ​ർ​ജെ​ഡി​യി​ലെ പി.​കെ. അ​നി​ൽ​കു​മാ​റാ​യി​രി​ക്കും സി​ദ്ദി​ഖി​ന്‍റെ മു​ഖ്യ എ​തി​രാ​ളി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്നോ നാ​ളെ​യോ ഉ​ണ്ടാ​കും. മാ​ന​ന്ത​വാ​ടി​യി​ൽ സി​പി​എ​മ്മി​ലെ ഒ.​ആ​ർ. കേ​ളു​വാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​ണ് ഇ​ദ്ദേ​ഹം.

എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി ബി​ജെ​പി​യി​ലെ പി. ​ശ്യാം രാ​ജ് മ​ത്സ​രി​ക്കും. ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​ണ്.ബ​ത്തേ​രി​യി​ൽ സി​പി​എ​മ്മി​ലെ എം.​എ​സ്. വി​ശ്വ​നാ​ഥ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ.​എ​സ്. ക​വി​തഎ​ൻ​ഡി​എ ബാ​ന​റി​ൽ ജ​ന​വി​ധി തേ​ടും. അ​രി​മു​ള സ്വ​ദേ​ശി​നി​യാ​യ ഇ​വ​ർ ബി​ജെ​പി ബ​ത്തേ​രി മു​ൻ​സി​പ്പ​ൽ ക​മ്മി​റ്റി അ​ധ്യ​ക്ഷ​യാ​ണ്. ക​വി​ത ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി.

പ​ടി​ഞ്ഞാ​റ​ത്ത​റ പ​തി​നാ​റാം​മൈ​ൽ ചു​ണ്ട​ക്ക​ണ്ടി ശാ​ന്ത-​അ​ണ്ണ​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് 46 കാ​രി​യാ​യ ഉ​ഷ വി​ജ​യ​ൻ. ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കോ​ണ്‍​ഗ്ര​സ് എ​ട​വ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന ഉ​ഷ നി​ല​വി​ൽ മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​ണ്. എ​ട​വ​ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. എ​ട​വ​ക എ​ള്ളു​മ​ന്ദം കു​ട്ടോം​ന​ട വി​ജ​യ​നാ​ണ് ഭ​ർ​ത്താ​വ്. ഇ​ന്ത്യ​ൻ റി​സ​ർ​വ് ബ​റ്റാ​ലി​യ​നി​ൽ ക​മാ​ൻ​ഡോ​യാ​യ അ​ഭ​യ്കൃ​ഷ്ണ കെ. ​വി​ജ​യ്. വി​ദ്യാ​ർ​ഥി​വി​വേ​കാ​ന​ന്ദ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ പ​ന്നീ​ർ​ക്കു​ളം തു​വ​ക്കോ​ട്ട് കാ​സിം-​ന​ബീ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 52കാ​ര​നാ​യ സി​ദ്ദി​ഖ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്(2006-2008), കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി (2012-2016), കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. സ​ബ​ർ​മ​തി ഗൃ​ഹ​നി​ർ​മാ​ണ പ​ദ്ധ​തി ചെ​യ​ർ​മാ​ൻ, എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ, ഇ​ന്ദി​രാ​ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ, ഇ​ഗ്മ ചെ​യ​ർ​മാ​ൻ, റെ​യി​ൽ​വേ ക​ണ്‍​സ​ൾ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഷ​റ​ഫു​ന്നീ​സ, മ​ക്ക​ൾ: ആ​ദി​ൽ, ആ​ഷി​ഖ്, സി​ൽ.

മാ​ന​ന്ത​വാ​ടി ത​ല​പ്പു​ഴ വാ​ളാ​ട് ഇ​ല്ല​ത്തു​മൂ​ല ച​ന്തു-​മീ​നാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 51 കാ​ര​നാ​യ ബാ​ല​കൃ​ഷ്ണ​ൻ. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


2011 മു​ത​ൽ ബ​ത്തേ​രി എം​എ​ൽ​എ​യാ​ണ്. ഭാ​ര്യ: ല​ക്ഷ്മി. കാ​വ്യ കൃ​ഷ്ണ, ആ​ര്യ കൃ​ഷ്ണ, അ​ഭി​ന കൃ​ഷ്ണ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Latest News

Corehub Up