Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relief From The Heat

Wayanad

ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ

സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച വേ​ന​ൽ​മ​ഴ ന​ഗ​ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി.

താ​പ​നി​ല 35 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വേ​ന​ൽ​മ​ഴ പെ​യ്ത​ത്. ഇ​തോ​ടെ അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി. വേ​ന​ൽ​മ​ഴ​യെ​ത്തു​ട​ർ​ന്ന് കൃ​ഷി​യി​ട​ങ്ങ​ളി​ലും ഗു​ണ​ക​ര​മാ​യ മാ​റ്റം ഉ​ണ്ടാ​യി.

വെ​ള്ള​ക്കു​റ​വു​മൂ​ലം വാ​ടി​ത്ത​ള​ർ​ന്നി​രു​ന്ന പ​ച്ച​ക്ക​റി​ച്ചെ​ടി​ക​ൾ​ക്കും മ​റ്റു കൃ​ഷി​ക​ൾ​ക്കും പു​തു​ജീ​വ​ൻ ല​ഭി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. പ​ക​ൽ ചൂ​ട് കു​റ​ഞ്ഞ​ത് ടൗ​ണു​ക​ളി​ലും വി​പ​ണി​ക​ളി​ലും ആ​ൾ സാ​ന്നി​ധ്യം വ​ർ​ധി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​യി. അ​തേ​സ​മ​യം ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും ചി​ല​യി​ട​ങ്ങ​ളി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ.

Latest News

Corehub Up