Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Religious Procession

ക​ർ​ണാ​ട​ക​യി​ൽ ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ ക​ല്ലേ​റ്; എ​ട്ട് പേ​ർ അ​റ​സ്റ്റി​ൽ

ബാ​ഗ​ൽ​കോ​ട്ട്: ക​ർ​ണാ​ട​ക​യി​ലെ ബാ​ഗ​ൽ​കോ​ട്ടി​ൽ ശി​വാ​ജി ജ​യ​ന്തി ഘോ​ഷ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ ക​ല്ലേ​റി​നെ​ത്തു​ട​ർ​ന്ന് എ​ട്ടു​പേ​രേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 24 വ​രെ പ്ര​ദേ​ശ​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
വ്യാ​ഴാ​ഴ്ച രാ​ത്രി 9.30 ഓ​ടെ ന​വ​ന​ഗ​ർ പ്ര​ദേ​ശ​ത്തെ കി​ലാ ഒ​നി​യി​ലെ മു​സ്‌​ലിം പ​ള്ളി​ക്കു സ​മീ​പ​ത്തു​നി​ന്നാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ ദേ​ഹ​ത്തും ക​ല്ല് പ​തി​ച്ച​താ​യും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ത്ത​താ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് ഇ​ട​പെ​ട്ട് ഹി​ന്ദു-​മു​സ്‌​ലിം സ​മു​ദാ​യ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ന​ട​ത്തി. ശേ​ഷം ഘോ​ഷ​യാ​ത്ര സ​മാ​ധാ​ന​പ​ര​മാ​യി തു​ട​ർ​ന്നു. അ​തേ​സ​മ​യം, ഹി​ന്ദു ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കെ​തി​യി കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ പ്രീ​ണ​ന രാ​ഷ്ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ണാ​ട​ക ബി​ജെ​പി എം​പി പി.​സി. മോ​ഹ​ൻ കു​റ്റ​പ്പെ​ടു​ത്തി.

Latest News

Corehub Up