Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remain

കാനഡയിൽ തുടരണോ? അൽബേർട്ടയിൽ ഹിതപരിശോധന

ഒ​​​ട്ടാ​​​വ: ​​​കാ​​​ന​​​ഡ​​​യ്ക്കൊ​​​പ്പം തു​​​ട​​​ര​​​ണോ എ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കാ​​​നാ​​​യി അ​​​ൽ​​​ബേ​​​ർ​​​ട്ട പ്ര​​​വി​​​ശ്യ​​​യി​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​ർ 19നു ​​​ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​നാ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്തും. പ്ര​​​വി​​​ശ്യാ മു​​​ഖ്യ​​​മ​​​ന്ത്രി ഡാ​​​നി​​​യേ​​​ൽ സ്മി​​​ത്താ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

അ​​​ൽ​​​ബേ​​​ർ​​​ട്ട പ്ര​​​വി​​​ശ്യ കാ​​​ന​​​ഡ​​​യി​​​ൽ തു​​​ട​​​ര​​​ണോ അ​​​ല്ലെ​​​ങ്കി​​​ൽ കാ​​​ന​​​ഡ​​​യി​​​ൽ​​​നി​​​ന്നു പേ​​​ർ​​​പെ​​​ടാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്ക​​​ണോ എ​​​ന്നാ​​​യി​​​രി​​​ക്കും ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​നാ ചോ​​​ദ്യം. ര​​​ണ്ടാ​​​മ​​​ത്തേ​​​തി​​​നു ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ച്ചാ​​​ൽ വേ​​​ർ​​​പെ​​​ട​​​ലി​​​നാ​​​യി വീ​​​ണ്ടും ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.

ഈ ​​​വ​​​ർ​​​ഷ​​​മാ​​​ദ്യം വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ൾ മൂ​​​ന്നു ല​​​ക്ഷം ഒ​​​പ്പു​​​ക​​​ൾ സ​​​മാ​​​ഹ​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ വി​​​ഘ​​​ട​​​ന​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​ർ നാ​​​ലു ല​​​ക്ഷം ഒ​​​പ്പു​​​ക​​​ളും സ​​​മാ​​​ഹ​​​രി​​​ക്ക​​​യു​​​ണ്ടാ​​​യി.

ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വി​​​ഘ​​​ട​​​ന​​​വാ​​​ദം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​മെ​​​ന്നാ​​​ണ് അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​ക​​​ൾ പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്.

കാ​​​ന​​​ഡ വി​​​ഘ​​​ട​​​ന​​​വാ​​​ദ​​​ത്തെ നേ​​​രി​​​ടു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മ​​​ല്ല. 1995ൽ ​​​ക്യു​​​ബ​​​ക് പ്ര​​​വി​​​ശ്യ​​​യി​​​ൽ സ​​​മാ​​​ന ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന നേ​​​രി​​​യ വോ​​​ട്ടു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Latest News

Corehub Up