ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യ നേതാവ് ജിമ്മി ലായിക്കെതിരായ തട്ടിപ്പുകേസിലെ ശിക്ഷ അപ്പീൽ കോടതി റദ്ദാക്കി.
ഓഫീസ് സ്ഥലം അനധികൃതമായി വാടകയ്ക്കു കൊടുത്തെന്ന കേസിൽ വിചാരണക്കോടതി 2022ൽ വിധിച്ച ആറു വർഷം തടവുശിക്ഷയാണു റദ്ദാക്കപ്പെട്ടത്.
അതേസമയം, അദ്ദേഹത്തിന് ജയിലിൽനിന്നു പുറത്തിറങ്ങാനാവില്ല. വിദേശശക്തികളുമായി കൂട്ടുചേർന്നെന്ന മറ്റൊരു കേസിൽ ഈ മാസം ആദ്യം കോടതി ലായിക്ക് 20 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.