Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remark

എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന​തി​രെ ദു​ർ​ബ​ല പ​രാ​മ​ർ​ശം മാ​ത്രം; ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട് ത​ള്ളി സം​സ്ഥാ​ന സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: 2024 ലെ ​തൃ​ശൂ​ർ പൂ​രം ക​ല​ക്ക​ൽ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ന​ൽ​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ള്ളി . എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് എ​തി​രെ ദു​ർ​ബ​ല പ​രാ​മ​ർ​ശം മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ റി​പ്പോ​ർ​ട്ടാ​ണ് സ​ർ​ക്കാ​ർ ത​ള്ളി​യ​ത്.

തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ലെ 10 ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന, ക​ലാ​പ ആ​ഹ്വാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്താ​നു​ള്ള അ​നു​മ​തി തേ​ടി​യാ​ണു റി​പ്പോ​ർ​ട്ടെ​ങ്കി​ലും ആ​രോ​പ​ണ​ങ്ങ​ൾ​ക്കൊ​പ്പം വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളി​ല്ലാ​യി​രു​ന്നു. പൂ​ര​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്കു​മാ​റി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​ൻ എ​സ്ഐ​ടി​ക്കു ക​ഴി​ഞ്ഞി​ല്ല.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഏ​റെ വി​വാ​ദ​മാ​യ പൂ​രം ക​ല​ക്ക​ൽ അ​ന്വേ​ഷ​ണം ഇ​തോ​ടെ വീ​ണ്ടും പൊ​ലി​സി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്നു. അ​ജി​ത്കു​മാ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് 2024 ൽ ​ആ​ഭ്യ​ന്ത​ര വ​കു​പ്പ് ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്, മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​ച്ച്. വെ​ങ്കി​ടേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച​ത്.

പൊ​ലി​സി​ന്‍റെ​യും ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഭാ​ഗ​ത്തു​ണ്ടാ​യ 16 വീ​ഴ്ച​ക​ളാ​ണ് എ​സ്ഐ​ടി​യു​ടെ 15 പേ​ജ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. വീ​ഴ്ച വ​രു​ത്തി​യ മ​റ്റു പൊ​ലി​സു​കാ​ർ​ക്കെ​തി​രെ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് റി​പ്പോ​ർ‍​ട്ടി​ൽ പ​രാ​മ​ർ​ശ​മി​ല്ല. പൊ​ലി​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ദേ​വ​സ്വം ജീ​വ​ന​ക്കാ​ർ അ​വ​ഗ​ണി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

പു​തി​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല സം​സ്ഥാ​ന പൊ​ലി​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​വും തെ​ളി​വു​ക​ളി​ൽ വ്യ​ക്ത​ത​യും ആ​വ​ശ്യ​പ്പെ​ട്ടാ​ണു ചെ​ന്നി​ത്ത​ല റി​പ്പോ​ർ​ട്ട് മ​ട​ക്കി​യ​ത്.

തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ലേ​ത​ട​ക്കം 10 പേ​ര്‍​ക്കെ​തി​രേ മ​ത​വി​ശ്വാ​സം വ്ര​ണ​പ്പെ​ടു​ത്തി​യ​തി​നു​ള്ള ഐ​പി​സി 295(എ) ​ജാ​മ്യ​മി​ല്ലാ​വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ക്കാ​നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടി​ലെ പ്ര​ധാ​ന ശു​പാ​ര്‍​ശ. എ​ന്നാ​ല്‍ പൂ​ര​ത്തി​ലെ സം​ഘാ​ട​ക​ര്‍​ക്കെ​തി​രേ ഈ ​വ​കു​പ്പ് ചു​മ​ത്താ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ്. പൊ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. എ​ന്നാ​ല്‍ ഏ​ത് ഉ​ദ്യോ​ഗ​സ്ഥ​ന് എ​ന്തു​ത​രം വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

 

Latest News

Corehub Up