Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Remove Encroachments

Palakkad

നെ​ന്മാ​റ- കൊ​ല്ല​ങ്കോ​ട് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു ന​ട​പ​ടി; കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ നോ​ട്ടീ​സ്

നെ​ന്മാ​റ: വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന നെ​ന്മാ​റ- കൊ​ല്ല​ങ്കോ​ട് റോ​ഡി​ന്‍റെ സ​മ​ഗ്ര ന​വീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മാ​കു​ന്നു.വ​ട​ക്ക​ഞ്ചേ​രി- ഗോ​വി​ന്ദാ​പു​രം ദേ​ശീ​യ​പാ​ത പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ശ​ബ​രി​മ​ല ഫെ​സ്റ്റി​വ​ൽ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്.


ആ​കെ 15.24 കോ​ടി രൂ​പ ചെ​ല​വി​ൽ അ​യി​നം​പാ​ടം ജ​പ​മാ​ല​റാ​ണി പ​ള്ളി​മു​ത​ൽ കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​രെ​യു​ള്ള 13 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള റോ​ഡാ​ണ് ന​വീ​ക​രി​ക്കു​ക. പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ​ന​ട​പ​ടി​ക​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​രം​ഭി​ച്ചു. ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് ക​രാ​ർ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ക​രാ​റു​കാ​ര​ന് നി​ർ​മാ​ണ​ത്തി​നു​ള്ള സൈ​റ്റ് കൈ​മാ​റി​ക്ക​ഴി​ഞ്ഞ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2024- 25 വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല ഫെ​സ്റ്റി​വ​ൽ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച ഏ​ഴു​കോ​ടി രൂ​പ​യും, 2025-26 വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ 8.24 കോ​ടി രൂ​പ​യും ചേ​ർ​ത്താ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു​ള്ള 15.24 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തോ​ടൊ​പ്പം ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. പ​ഴ​യ​തും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തു​മാ​യ ക​ലു​ങ്കു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം, പു​തി​യ കാ​ന​ക​ളു​ടെ നി​ർ​മാ​ണം, റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ് അ​ല്ലെ​ങ്കി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് പ​തി​ക്ക​ൽ, ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ൽ, റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ക.

പാ​ല​ക്കാ​ട് റോ​ഡ് ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള ചി​റ്റൂ​ർ റോ​ഡ്സ് സ​ബ് ഡി​വി​ഷ​നാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല വ​ഹി​ക്കു​ക. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് എ​ട്ടു​മാ​സ​ത്തെ കാ​ലാ​വ​ധി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ, മ​റ്റു ത​ട​സ​ങ്ങ​ൾ എ​ന്നി​വ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മാ​കു​ന്ന കൈ​യേ​റ്റ​ങ്ങ​ളും ഒ​ഴി​പ്പി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​പ​മാ​ല​റാ​ണി പ​ള്ളി​മു​ത​ൽ കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് വ​രെ​യു​ള്ള റോ​ഡി​നു ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം നൂ​റ്റി​യ​ന്പ​തോ​ളം വ്യ​ക്തി​ക​ൾ​ക്കു​ള്ള നോ​ട്ടീ​സ് വി​ത​ര​ണം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up