മഞ്ചേരി: മഹാത്മാഗാന്ധിയുടെ പ്രതിമ നവീകരിച്ച് സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.
മഞ്ചേരി നഗരസഭാ ടൗണ്‍ഹാൾ പരിസരത്ത് കാലപ്പഴക്കം കാരണം ശോചനീയാവസ്ഥയിലുള്ള ഗാന്ധിപ്രതിമ നവീകരിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ നഗരസഭാധ്യക്ഷന്‍ നിവേദനം നൽകി. തുടർച്ചയായി വെയിലും മഴയുമേറ്റ് ലോഹ നിർമിതമായ പ്രതിമ മങ്ങുയസാഹചര്യത്തിലാണിത്.
പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ, നഗരസഭാ കൗണ്‍സിലർ മുജീബ് മുട്ടിപ്പാലം, ഭാരവാഹികളായ ആഷിഫ് മേലാക്കം, ആഷിക് നറുകര, സിയാദ് വല്ലാഞ്ചിറ എന്നിവരാണ് നിവേദനം നൽകിയത്.