Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Replied

വെ​റു​തെ ആ​രോ​പ​ണം ഉ​ന്ന​യി​ക്ക​രു​ത്, തെ​ളി​വ് ഹാ​ജ​രാ​ക്ക്; പി.​ടി. ഉ​ഷ​യ്ക്ക് മ​റു​പ​ടി​യു​മാ​യി അ​ഞ്ജു ബോ​ബി ജോ​ർ​ജ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​നി​ലേ​ക്കു​ള്ള എ​സ്ഒ​എം തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി​യും ക്ര​മ​ക്കേ​ടും ന​ട​ന്നെ​ന്ന നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ഷ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി അ​ഞ്ജു ബോ​ബി ജോ​ർ​ജ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​വും തോ​ൽ​വി​യും സ്വാ​ഭാ​വി​ക​മാ​ണെ​ന്നും അ​ത് ഒ​രു​പോ​ലെ അം​ഗീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും സാ​ധി​ക്ക​ണ​മെ​ന്നും അ​ഞ്ജു
പ​റ​ഞ്ഞു.

ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​തി​നു​ള്ള കൃ​ത്യ​മാ​യ തെ​ളി​വ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും, എ​ന്തെ​ങ്കി​ലും പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളെ​യാ​ണ് സ​മീ​പി​ക്കേ​ണ്ട​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഐ​ഒ​എ​യു​ടെ 'സ്പോ​ർ​ട്സ് പേ​ഴ്സ​ൺ​സ് ഓ​ഫ് ഔ​ട്ട്സ്റ്റാ​ൻ​ഡി​ങ് മെ​റി​റ്റ് (എ​സ്ഒ​എം) തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ (53 വോ​ട്ട്) നേ​ടി​യാ​ണ് അ​ഞ്ജു ബോ​ബി ജോ​ർ​ജ് വി​ജ​യി​ച്ച​ത്.

ല​ഭി​ച്ച വോ​ട്ടു​ക​ൾ കാ​യി​ക​രം​ഗ​ത്തെ ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള വ​ലി​യ അം​ഗീ​കാ​ര​മാ​ണെ​ന്ന് അ​ഞ്ജു പ്ര​തി​ക​രി​ച്ചു. വോ​ട്ടെ​ടു​പ്പി​ൽ ആ​രൊ​ക്കെ​യാ​ണ് ത​നി​ക്ക് വോ​ട്ട് ചെ​യ്ത​തെ​ന്ന് മു​ൻ​കൂ​ട്ടി പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, വ​രാ​നി​രി​ക്കു​ന്ന ഐ.​ഒ.​എ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ അ​ഞ്ജു ബോ​ബി ജോ​ർ​ജ് പൂ​ർ​ണ്ണ​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞി​ല്ല. വോ​ട്ടെ​ടു​പ്പി​ൽ 40 വോ​ട്ടു​ക​ൾ മാ​ത്രം നേ​ടി അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട പി.​ടി. ഉ​ഷ​യ്ക്ക് ഭ​ര​ണ​സ​മി​തി​യി​ലെ അം​ഗ​ത്വം ന​ഷ്ട​മാ​യ​തോ​ടെ തി​രി​ച്ച​ടി നേ​രി​ട്ടി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up