Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Repoll

ജ​ഹാം​ഗീ​ർ ഖാ​ൻ ക​ളം​മാ​റി; തൃ​ണ​മൂ​ലി​നെ വെ​ട്ടി​ലാ​ക്കി സ്ഥാ​നാ​ർ​ഥി​യു​ടെ പി​ന്മാ​റ്റം

കോ​ൽ​ക്ക​ത്ത: വോ​ട്ടെ​ടു​പ്പി​ന് ര​ണ്ടു​നാ​ൾ മു​ൻ​പ് മ​ത്സ​ര​രം​ഗ​ത്തു നി​ന്ന് സ്ഥാ​നാ​ർ​ഥി പി​ന്മാ​റി. പ​ശ്ചി​മ ബം​ഗാ​ളി​ലെ സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലു​ള്ള ഫാ​ൾ​ട്ട നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജ​ഹാം​ഗീ​ർ ഖാ​നാ​ണ് പി​ന്മാ​റി​യ​ത്.

ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​വി​ടു​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. 21 നാ​ണ് ഇ​വി​ടെ റീ​പോ​ളിം​ഗ് ന​ട​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി ത​നി​ക്ക് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ജ​ഹാം​ഗീ​ർ ഖാ​ന്‍റെ പി​ന്മാ​റ്റം പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​മ​ല്ലെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തു മു​ത​ൽ പ്ര​വ​ർ​ത്ത​ക​രെ ക​ള്ള​ക്കേ​സു​ക​ളി​ൽ കു​ടു​ക്കി അ​റ​സ്റ്റ് ചെ​യ്ത​താ​യും പാ​ർ​ട്ടി ഓ​ഫീ​സു​ക​ൾ വ്യാ​പ​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യും തൃ​ണ​മൂ​ൽ ആ​രോ​പി​ച്ചു.

Latest News

Corehub Up