Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Research Report

2035-ൽ ​ഇ​സ്‌​ലാം ഒ​ന്നാ​മ​തെത്തും; ലോ​ക ജ​ന​സം​ഖ്യാ ചി​ത്രം മാ​റി​മ​റി​യു​മെ​ന്ന് പ്യൂ ​റി​സ​ർ​ച്ച് പ​ഠ​നം

വാ​ഷിം​ഗ്ട​ൺ ഡിസി: നി​ല​വി​ലെ ജ​ന​സം​ഖ്യാ വ​ള​ർ​ച്ച തു​ട​രു​ക​യാ​ണെ​ങ്കി​ൽ 2035-ഓ​ടെ ക്രൈ​സ്ത​വ മ​ത​ത്തെ മ​റി​ക​ട​ന്ന് ഇ​സ്‌​ലാം ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ത​മാ​യി മാ​റു​മെ​ന്ന് പ്യൂ ​റി​സ​ർ​ച്ച് സെ​ന്‍റ​ർ പു​റ​ത്തു​വി​ട്ട പു​തി​യ പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു. 2070 ആ​കു​മ്പോ​ഴേ​ക്കും ലോ​ക​ത്ത് 360 കോ​ടി​യി​ല​ധി​കം മു​സ്‌​ലിം​ക​ളും 300 കോ​ടി​യോ​ളം ക്രൈ​സ്ത​വ​രു​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി മ​ത​ജ​ന​സം​ഖ്യ​യെ​ക്കു​റി​ച്ചു​ള്ള ആ​ധി​കാ​രി​ക റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വി​ടു​ന്ന​തും വാ​ഷിം​ഗ്ട​ൺ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ ഗ​വേ​ഷ​ണ​സ്ഥാ​പ​ന​മാ​ണ് പ്യൂ. 2020-​നും 2070-നും ​ഇ​ട​യി​ൽ ലോ​ക ജ​ന​സം​ഖ്യ​യി​ൽ 29 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 

ഈ ​കാ​ല​യ​ള​വി​ൽ ക്രൈ​സ്ത​വ​രു​ടെ എ​ണ്ണ​ത്തി​ൽ 30 ശ​ത​മാ​ന​വും മു​സ്‌​ലിം​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 80 ശ​ത​മാ​ന​വും വ​ള​ർ​ച്ച​യു​ണ്ടാ​കുമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. മ​ത​പ​രി​വ​ർ​ത്ത​ന​ത്തേ​ക്കാ​ൾ ഉ​പ​രി​യാ​യി, അ​ത​ത് വി​ശ്വാ​സ​സ​മൂ​ഹ​ങ്ങ​ളി​ൽ ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ എ​ണ്ണ​മാ​ണ് പ്ര​ധാ​ന മ​ത​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് പ​ഠ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ഇ​ന്ത്യ​യി​ലെ മാ​റ്റ​ങ്ങ​ൾ

2020-നും 2070-​നും ഇ​ട​യി​ൽ ഇ​ന്ത്യ​യി​ലെ ഹി​ന്ദു​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ 17.6 കോ​ടി​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​കും. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഹി​ന്ദു​ക്ക​ളു​ടെ എ​ണ്ണം 120 കോ​ടി​യി​ൽ നി​ന്ന് 140 കോ​ടി​യാ​യി ഉ​യ​രും.അ​തേ​സ​മ​യം, ലോ​ക ജ​ന​സം​ഖ്യ​യി​ലെ ഹി​ന്ദു​ക്ക​ളു​ടെ ശ​ത​മാ​നം 15-ൽ ​നി​ന്ന് 14 ആ​യി നേ​രി​യ തോ​തി​ൽ കു​റ​യും.
2020-ൽ ​ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ​യു​ടെ 79.4 ശ​ത​മാ​ന​മാ​യി​രു​ന്ന ഹി​ന്ദു വി​ഭാ​ഗം 2070-ഓ​ടെ 75.8 ശ​ത​മാ​ന​മാ​യി മാ​റും. മു​സ്‌​ലിം​ക​ളു​ടെ എ​ണ്ണം 15.2 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 19.6 ശ​ത​മാ​ന​മാ​യി ഉ​യ​രും. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഹി​ന്ദു​ക്ക​ളു​ള്ള അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​യി അ​മേ​രി​ക്ക മാ​റും. നേ​പ്പാ​ളും ഇ​ന്ത്യ​യും മാ​ത്ര​മാ​യി​രി​ക്കും ഹി​ന്ദു ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളാ​യി തു​ട​രു​ക.

മ​റ്റ് പ്ര​ധാ​ന ക​ണ്ടെ​ത്ത​ലു​ക​ൾ

2020-2025 കാ​ല​യ​ള​വി​ൽ ഒ​രു സ്ത്രീ​ക്ക് ശ​രാ​ശ​രി 3.1 കു​ട്ടി​ക​ൾ എ​ന്ന​താ​യി​രു​ന്നു മു​സ്‌​ലി​ങ്ങ​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന നി​ര​ക്ക്. ക്രൈ​സ്ത​വ​രു​ടേ​ത് 2.5-ഉം ​മ​റ്റു​ള്ള​വ​രു​ടേ​ത് 1.6-ഉം ​ആ​ണ്.  2070-ഓ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ മു​സ്‌​ലിം​ക​ളു​ള്ള രാ​ജ്യ​മാ​യി പാ​കി​സ്ഥാ​ൻ മാ​റും. ഇ​ന്ത്യ, നൈ​ജീ​രി​യ, ഇ​ന്തോ​നേ​ഷ്യ എ​ന്നി​വ​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ. നി​ല​വി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മു​സ്‌​ലിം​ക​ളു​ള്ള​ത്.

സ​ബ്-​സ​ഹാ​റ​ൻ ആ​ഫ്രി​ക്ക​യി​ലാ​യി​രി​ക്കും 2070-ൽ ​പ​കു​തി​യി​ല​ധി​കം ക്രൈ​സ്ത​വ​രും ഉ​ണ്ടാ​വു​ക. ക്രൈ​സ്ത​വ ജ​ന​സം​ഖ്യ​യി​ൽ അ​മേ​രി​ക്ക​യെ മ​റി​ക​ട​ന്ന് ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ ഒ​ന്നാ​മ​തെ​ത്തും. അ​മേ​രി​ക്ക​യി​ൽ ക്രൈ​സ്ത​വ​ർ ത​ന്നെ​യാ​യി​രി​ക്കും വ​ലി​യ വി​ഭാ​ഗ​മെ​ങ്കി​ലും അ​വ​ർ ഭൂ​രി​പ​ക്ഷ​മാ​യി​രി​ക്കി​ല്ല.

ചൈ​ന, ദ​ക്ഷി​ണ കൊ​റി​യ, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​സം​ഖ്യാ കു​റ​വ് കാ​ര​ണം ബു​ദ്ധ​മ​ത വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ശ​ത​മാ​ന​ത്തി​ലും കു​റ​വു​ണ്ടാ​കും. മ​ത​വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​കും. ചൈ​ന ഒ​ഴി​കെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ 2070-ഓ​ടെ ഇ​വ​രു​ടെ എ​ണ്ണ​ത്തി​ൽ 18 കോ​ടി​യി​ല​ധി​കം വ​ർ​ധ​ന​വു​ണ്ടാ​കും. ചെ​ക്ക് റി​പ്പ​ബ്ലി​ക്, ജ​പ്പാ​ൻ, നെ​ത​ർ​ലാ​ൻ​ഡ്സ്, ന്യൂ​സി​ല​ൻ​ഡ്, ഉ​റു​ഗ്വേ, വി​യ​റ്റ്നാം എ​ന്നി​വ​യു​ൾ​പ്പെ​ടെ 10 രാ​ജ്യ​ങ്ങ​ളി​ൽ നി​ല​വി​ൽ ഇ​വ​രാ​ണു​ള്ള​ത്. 

Latest News

Corehub Up