Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Residential Building

ഡ​ല്‍​ഹി​യി​ലെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം; മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: തെ​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ തു​ഗ്ല​ക്കാ​ബാ​ദ് എ​ക്സ്റ്റ​ന്‍​ഷ​നി​ലു​ള്ള പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ര​ണ്ട് സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ എ​ട്ടു പേ​രെ എ​യിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന അ​ഞ്ചു സ്ത്രീ​ക​ൾ അ​ട​ക്കം ആ​റു പേ​രെ ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി.

അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് പു​ല​ർ​ച്ചെ 2:35 ഓ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് തീ ​പ​ട​ര്‍​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. 3.45ഓ​ടെ തീ ​പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. വ​ള​രെ ഇ​ടു​ങ്ങി​യ ഒ​രു പ്ര​ദേ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​മാ​യ​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വ​ള​രെ ദു​ഷ്‌​ക​ര​മാ​യി​രു​ന്നെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

Latest News

Corehub Up