Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Residents Rejoice

Malappuram

മാ​മ്പ​റ്റ​യി​ല്‍ പു​തി​യ പാ​ലം വ​രു​ന്നു; ക​ല്‍​കു​ണ്ട് നി​വാ​സി​ക​ള്‍ ആ​ഹ്ലാ​ദ​ത്തി​ല്‍

ക​രു​വാ​ര​കു​ണ്ട്: ക​ല്‍​ക്കു​ണ്ട് നി​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​കാ​ല​ത്തെ ആ​വ​ശ്യം പൂ​വ​ണി​യു​ന്നു. മാ​മ്പ​റ്റ​യി​ല്‍ പു​തി​യ പാ​ലം ഉ​ട​ന്‍ നി​ര്‍​മി​ക്കു​മെ​ന്ന് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കി​ഴ​ക്കേ​ത്ത​ല​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

മാ​മ്പ​റ്റ പാ​ലം ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലാ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. വീ​തി കു​റ​ഞ്ഞ പാ​ല​ത്തി​ന് കൈ​വ​രി​ക​ളു​മി​ല്ല. മ​ല​യോ​ര​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന തീ​വ്ര​മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലാ​ണ് പാ​ല​ത്തി​​ന്‍റെ കൈ​വ​രി​ക​ള്‍ ത​ക​ര്‍​ന്ന​ത്. പ​ല​പ്പോ​ഴാ​യി ഇ​വി​ടെ അ​പ​ക​ട​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും പാ​ലം ക​വി​ഞ്ഞൊ​ഴു​കി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

1977-ലാ​ണ് നാ​ട്ടു​കാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഈ ​പാ​ലം നി​ര്‍​മി​ച്ച​ത്. കി​ഴ​ക്കേ​ത്ത​ല-​ക​ല്‍​ക്കു​ണ്ട് റോ​ഡി​ലെ പ്ര​ധാ​ന പാ​ല​മാ​ണി​ത്. മു​ള്ള​റ, ചേ​രി​പ്പ​ടി, ക​പ്പി​ലാ​ന്തോ​ട്ടം, ക​ല്‍​ക്കു​ണ്ട്, അ​ട്ടി, കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം, ആ​ര്‍​ത്ത​ല തു​ട​ങ്ങി നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നു​ള്ള ഏ​ക മാ​ര്‍​ഗ​മാ​ണ് മാ​മ്പ​റ്റ പാ​ലം.
പാ​ല​ത്തി​ല്‍ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ക​യും വ​ശ​ങ്ങ​ളി​ല്‍ ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക​യും ചെ​യ്ത​തോ​ടെ വ​ലി​യൊ​രു ദു​ര​ന്തം ഉ​ണ്ടാ​കു​ന്ന​തി​ന് മു​മ്പ് പാ​ലം പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പു​തി​യ പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കുമെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Latest News

Corehub Up