കൽപ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദിഖ് ഉജ്വല വിജയം നേടുമെന്ന് എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ.
യുഡിഎഫ് നിയോജകമണ്ഡലം ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കും കൊള്ളയ്ക്കും നേതൃത്വം നൽകുകയും സ്വജന പക്ഷപാതം കാട്ടുകയും ചെയ്ത ഇടത് സർക്കാരിനെതിരായ ജനവികാരം ശക്തമാണ്. കാലങ്ങളായി എൽഡിഎഫിന് ഒപ്പംനിന്നവർപോലും ഇത്തവണ യുഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാനുള്ള തീരുമാനത്തിലാണ്.
ജനപ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങൾ സിദ്ദിഖിനെ വോട്ടർമാർക്കിടയിൽ പ്രിയങ്കരനാക്കിയതായും അപ്പച്ചൻ പറഞ്ഞു. ചെയർമാൻ സലിം മേമന അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, ടി. സിദ്ദിഖ്, പി.പി. ആലി, പി.കെ. അബൂബക്കർ, പി.ടി. ഗോപാലക്കുറുപ്പ്, എൻ.കെ. റഷീദ്, ടി. ഹംസ, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, റസാഖ് കൽപ്പറ്റ, ബി. സുരേഷ് ബാബു, പോൾസണ്‍ കൂവക്കൽ, ഹംസ കടവൻ, ചന്ദ്രിക കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.