District News
ചെറുപുഴ: ശ്രേയസ് കാസർഗോഡ് മേഖലാ ചെറുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ സംരംഭകരെ ആദരിക്കലും സെമിനാറും സംഘടിപ്പിച്ചു. ചെറുപുഴ ശ്രേയസ് ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് ഡയറക്ടർ ഫാ. ഡോ. വർഗീസ് താന്നിക്കാക്കുഴി ഉദ്ഘാടനവും ആദരിക്കലും നിർവഹിച്ചു.
ഈസ്റ്റ് എളേരി പഞ്ചായത്തംഗം സോണിയ വേലായുധൻ അധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ ട്രെയിനർ രജീഷ് കെ. പറമ്പിൽ സെമിനാറിൽ ക്ലാസ് നയിച്ചു. ചടങ്ങിൽ സിഡിഒ ഡോളി ജോജി, പ്രോഗ്രാം ഓഫീസർ ഷാജി മാത്യു, യൂണിറ്റ് പ്രസിഡന്റ് ടി.ജെ. ഷാജി, ശ്യാമള ഉമേശൻ എന്നിവർ പ്രസംഗിച്ചു. ശ്രേയസ് പുരുഷ സ്വയം സഹായ സംഘാംഗങ്ങൾ പരിപാടിക്കു നേതൃത്വം നൽകി.
District News
കാസർഗോഡ്: വിവിധ തൊഴില്‍ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നേടിയ ജില്ലയിൽ നിന്നുള്ള മൂന്നുപേരെ കളക്ടറേറ്റിൽ നടന്ന ചടങ്ങില്‍ ആദരിച്ചു. ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പുരസ്കാര വിജയികള്‍ക്ക് ഉപഹാരം നല്കി.
പാചക മികവിനുള്ള പുരസ്കാരം നേടിയ ചെറുവത്തൂര്‍ മടക്കരയിലെ റസ്റ്ററന്റ് ജീവനക്കാരി മേരി മെല്‍ഡ, സൗന്ദര്യവര്‍ധക രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം നേടിയ കാഞ്ഞങ്ങാട് സ്വദേശിനി ബബിത ബേബി, കള്ളുചെത്ത് മേഖലയില്‍ നിന്ന് പുരസ്കാരം നേടിയ പൊയിനാച്ചി സ്വദേശി എ. ഷിബു എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
നഴ്സിംഗ് മേഖലയില്‍ നിന്ന് സംസ്ഥാന തലത്തില്‍ രണ്ടാംസ്ഥാനം നേടിയ വി.പി. വീഷ്മയെയും ചടങ്ങില്‍ അനുമോദിച്ചു.കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ (ജനറല്‍) വി. അവിനാഷ് സുന്ദര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി. സബീഷ്, അസി. ലേബര്‍ ഓഫീസര്‍മാരായ എം.ടി.പി. ഫൈസല്‍, കെ. മനോജ് എന്നിവർ പ്രസംഗിച്ചു.
District News
മഞ്ചേരി: കുട്ടശേരിയിലെ സന്നദ്ധ പ്രവർത്തകർക്ക് നാട്ടുകാരുടെ ആദരം. കുട്ടശേരി മുഈനുൽ ഇസ്ലാം മദ്രസയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചായിരുന്നു സന്നദ്ധ പ്രവർത്തകരായ ഉമർ ഹാജി ചെറുകാട്, സി.കെ. സലീം, ഉമർ മേലേതിൽ, ഇ.ടി. ഉമർ, മുനീർ മേലേതിൽ എന്നിവരെ ആദരിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം സമ്മാനിച്ചു. കെ.ബി. കുഞ്ഞിമുഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ചു.
സമസ്ത സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ, അബ്ദുസമദ് പൂക്കോട്ടൂർ, ഹസൻ ദാരിമി കുട്ടശേരി, മുനീർ ഹുദവി വിളയിൽ, മഹല്ല് ഖാസി മുജീബ് റഹ്മാൻ ഫൈസി, കെ.കെ. മിസ്ബാഹ് മുസ്ലിയാർ, പി.എം.എസ്.എ. അൻവർ കോയ തങ്ങൾ, സി.കെ. യൂസുഫ് ഫൈസി, മുഫത്തിശ് സൈതലവി ദാരിമി, ഉനൈസ് കുട്ടശേരി എന്നിവർ പ്രസംഗിച്ചു.
District News
കോഴിക്കോട്: പാറോപ്പടി സ്നേഹ റസിഡൻസ് അസോസിയേഷന് ജനപ്രതിനിധികളെ ആദരിച്ചു.
തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി. പ്രേമന് അധ്യക്ഷത വഹിച്ചു. രമേശ് കാവില്‍ മുഖ്യാതിഥിയായി. മേയര്‍ ഒ. സദാശിവന്, കോര്പറേഷന് കൗണ്‍സിലര്‍മാരായ സരിത പറയേരി, സ്വപ്ന മനോജ് എന്നിവരെയാണ് ആദരിച്ചത്.
എ.കെ. ഹസന് കോയ, പി. സദാനന്ദന്, കെ.ജി. സുകുമാരന്‍ നായര്‍, ഗോഡ്വിന് സാംരാജ്, ടി.കെ. ഫൈസല്‍, ഡോ. പി. അരുണ്‍ കുമാര്‍, അഡ്വ. വി.പി. രാധാകൃഷ്ണന്, ജേക്കബ് ജോസ്, പി.പി. മുസ്തഫ, കെ.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: മാധ്യമപ്രവർത്തനത്തിന്റെ പ്രത്യേക സവിശേഷത മാനിക്കേണ്ടതാണെന്നും അതിനായി ക്രിയാത്മകമായി ഇപ്പെടുമെന്നും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വർക്കിംഗ് ജേണലിസ്റ്റ് ആക്ട് പുനസ്ഥാപിക്കുക, ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവർത്തക യൂണിയൻ പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒപ്പുവച്ച ഭീമൻ ഹർജിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
ലേബർകോഡിന്റെ ഉദേശലക്ഷ്യങ്ങളെ നിരാകരിക്കുകയല്ല, മറിച്ച് മാധ്യമ പ്രവർത്തനമേഖലയുടെ സവിശേഷതയെ അധികാരികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാന സമിതിഅംഗം ബൈജു ബാപ്പുട്ടി എന്നിവർ പങ്കെടുത്തു.
District News
പെരിന്തൽമണ്ണ: ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് കഴിഞ്ഞവർഷം മികച്ച പ്രവർത്തനം നടത്തിയവരെ ആദരിച്ചു. വാർഷിക ജനറൽബോഡി യോഗത്തോടനുബന്ധിച്ചായിരുന്നു ആദരിക്കൽ. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗണ്‍സിലർ മൻസൂർ നെച്ചിയിൽ, മുൻ എഡിഎം എൻ.എം. മെഹറലി, പെരിന്തൽമണ്ണ തഹസിൽദാർ വേണുഗോപാൽ, പെരിന്തൽമണ്ണ എസ്എച്ച്ഒ സുമേഷ് സുധാകരൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രജ്ഞിത്ത്, എഎംവിഐ സമീർ, ഡോ. നീലാർ മുഹമ്മദ്, ഡോ. ഷാജി ഗഫൂർ, മാർക്കറ്റ് സിറ്റി ഓപ്പറേഷൻ മാനേജർ ശിൽപ്പ, വനംവകുപ്പ് സർപ്പ ജില്ലാ ഫെസിലിറ്റേറ്റർ ജവാദ് കുടുക്കൻ, സർപ്പ ജില്ലാ ട്രെയിനർ ജാഫർ, ജില്ലാ സെക്രട്ടറി അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
പിറവം: അമേരിക്കൻ മലയാളി സംഘടനയായ ഫോമയുടെ നേതൃത്വത്തിൽ പിറവം രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ സഹകരണത്തോടെ നടന്ന അമ്മയോടൊപ്പം പരിപാടി ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.
അമ്മമാരെ ആദരിക്കുന്നതിലൂടെയുള്ള ശ്രേഷ്ഠത ഭൂമിയിൽ മറ്റൊന്നിലൂടെയും ലഭിക്കില്ലെന്നും പലയിടങ്ങളിലും അമ്മമാരെ അകറ്റി നിർത്തുന്ന കാഴ്ച കാണേണ്ടിവരുന്നുണ്ടെന്നും അമ്മമാരെ ചേർത്തുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 14 വർഷമായി തുടർച്ചയായി സംഘടിപ്പിക്കുന്ന അമ്മയോടൊപ്പം പരിപാടി, നിർധനരായ അമ്മമാർക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കുന്ന ചടങ്ങാണിത്. പുതുവസ്ത്രങ്ങൾ, ധാന്യ കിറ്റ്, നാഗാർജുനയുടെ ആയുർവേദ മെഡിക്കൽ കിറ്റ്, സഹായ ധനം എന്നിവയും, സ്നേഹവിരുന്നും നൽകിയ ശേഷമാണ് യാത്രയാക്കിയത്.
കമ്പാനിയൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഫോമ യുഎസ് പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. അമ്മമാർക്കുള്ള കിറ്റുകളുടെ വിതരണോദ്ഘാടനം സാജൻ വർഗീസും, മിനി സാജനും ചേർന്ന നിർവഹിച്ചു. മുൻ എംഎൽഎ എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
ഭക്ഷ്യസുരക്ഷാ അംഗം കെ.എൻ. സുഗതൻ, മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സലിം, കൈരളി ടിവി ഡയറക്ടർ ജോസ് കാടാപുറം, മുൻ നഗരസഭ ചെയർപേഴ്സൺമാരായ ജൂലി സാബു, ഏലിയാമ്മ ഫിലിപ്പ്, പാമ്പാക്കുട പഞ്ചായത്ത് മുൻ പ്രസിഡന്റ് എബി എൻ. ഏലിയാസ്, റോട്ടറി ഇന്റർനാഷണൽ കോർഡിനേറ്റർ ഡോ. എ.സി. പീറ്റർ, നാഗാർജുന ഏരിയ സെയിൽസ് മാനേജർ കെ.വി. സന്തോഷ് കുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് എം.ടി. പൗലോസ്, ഫോമ ഭാരവാഹികളായ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ ജോർജ് പാലക്കലോടി, ഫോമ കേരള കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ്, കൺവൻഷൻ ചെയർമാൻ സുബിൻ കുമാരൻ, മുൻ നഗരസഭാ ചെയർമാനും രാജീവ് ഗാന്ധി കൾച്ചറൽ ഫോറം ചെയർമാനുമായ സാബു കെ. ജേക്കബ്, ഫോമ ജോയിന്റ് സെക്രട്ടറി പോൾ ജോസ് എന്നിവർ പ്രസംഗിച്ചു.