Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Resurrected.

ശ്യാ​മ​യ്ക്കും വേ​ണം ഉ​യി​ർ​ത്തെ​ഴു​ന്നേ​ല്പ്

കൊ​​​​ച്ചി: ഈ​​​​സ്റ്റ​​​​ർ ത​​​​ലേ​​​​ന്നും ആ ​​​ഇ​​​രു​​​പ​​​ത്തെ​​​ട്ടു​​​​കാ​​​​രി ഡ​​​​യാ​​​​ലി​​​​സി​​​​സ് മു​​​​റി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു! ഡ​​​​യാ​​​​ലി​​​​സി​​​​സ് മെ​​​​ഷീ​​​​ന്‍റെ യാ​​​​ന്ത്രി​​​​ക ശ​​​​ബ്ദ​​​​ങ്ങ​​​​ളും ഒ​​​​രു യ​​​​ന്ത്ര​​​​ത്തി​​​​നും അ​​​​ള​​​​വു കു​​​​റി​​​​ക്കാ​​​​നാ​​​കാ​​​​ത്ത​​​​ത്ര ക​​​​ഠി​​​​ന​​​​വേ​​​​ദ​​​​ന​​​​യും ശ്യാ​​​​മ​​​​യ്ക്കു ശീ​​​​ല​​​​മാ​​​​യി​​​​ക്ക​​​​ഴി​​​​ഞ്ഞു. ആ​​​​ശു​​​​പ​​​​ത്രി​​​​മു​​​​റി​​​​യി​​​​ൽ കി​​​​ട​​​​ക്കു​​​​മ്പോ​​​ഴും, മാ​​​​ര​​​​ക​​​​രോ​​​​ഗ​​​​ത്തെ തോ​​​​ൽ​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​തും ജീ​​​​വി​​​​ത​​​​ത്തി​​​​ൽ പ്ര​​​​ത്യാ​​​​ശ​​​​യു​​​​ടെ ഒ​​​​രു ഈ​​​​സ്റ്റ​​​​ർ പു​​​​ല​​​​രി പി​​​​റ​​​​ക്ക​​​​ണ​​​​മെ​​​ന്ന​​​തും ശ്യാ​​​​മ​​​​യു​​​​ടെ സ്വ​​​​പ്നമായിരുന്നു.

ആ​​​​ല​​​​പ്പു​​​​ഴ ച​​​​ന്തി​​​​രൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി ശ്യാ​​​​മ ര​​​​ണ്ടു വൃ​​​​ക്ക​​​​ക​​​​ളും ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യി ചി​​​​കി​​​​ത്സ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടു പ​​​​ത്തു​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​യി. അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​മാ​​​​യി ഡ​​​​യാ​​​​ലി​​​​സി​​​​സും ന​​​​ട​​​​ത്തു​​​​ന്നു. വൃ​​​​ക്ക മാ​​​​റ്റി​​​​വ​​​​യ്ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണു പ​​​​രി​​​​ഹാ​​​​ര​​​​മെ​​​​ന്നു ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ പ​​​റ​​​യു​​​ന്നു.

നി​​​​ർ​​​​ധ​​​​ന​​​​കു​​​​ടും​​​​ബ​​​​മാ​​​​ണു ശ്യാ​​​​മ​​​​യു​​​​ടേ​​​​ത്. 56കാ​​​​രി​​​​യാ​​​​യ അ​​​​മ്മ പ്ര​​​​സ​​​​ന്ന വൃ​​​​ക്ക ന​​​​ൽ​​​​കാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​യാ​​​​യെ​​​​ങ്കി​​​​ലും ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കും മ​​​​റ്റു​​​​മു​​​​ള്ള ചെ​​​​ല​​​​വു​​​​ക​​​​ൾ​​​​ക്ക് വ​​​​ഴി തേ​​​​ടു​​​​ക​​​​യാ​​​​ണു മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ. മ​​​​ത്സ്യ​​​​ക്ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ത്തി ഉ​​​​പ​​​​ജീ​​​​വ​​​​നം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന വ​​​​ട​​​​ശേ​​​​രി ച​​​​ന്ദ്ര​​​​പ്പ​​​​ന്‍റെ ഇ​​​​ള​​​​യ മ​​​​ക​​​​ളാ​​​​ണു ശ്യാ​​​​മ. ചി​​​​കി​​​​ത്സ​​​​യ്ക്കു​​​​ള്ള നെ​​​​ട്ടോ​​​​ട്ട​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു ജോ​​​​ലി​​​​ക്കു പോ​​​​കാ​​​​നാ​​​​കു​​​​ന്നു​​​​മി​​​​ല്ല.

നേ​​​​ര​​​​ത്തേ കൊ​​​​ച്ചി​​​​യി​​​​ൽ തു​​​​ണി​​​​ക്ക​​​​ട​​​​യി​​​​ൽ സെ​​​​യി​​​​ൽ​​​​സ് ഗേ​​​​ളാ​​​​യി​​​​രു​​​​ന്നു ശ്യാ​​​​മ. ആ​​​​ഴ്ച​​​​യി​​​​ൽ മൂ​​​​ന്നു ദി​​​​വ​​​​സം ഡ​​​​യാ​​​​ലി​​​​സി​​​​സ് ചെ​​​​യ്യ​​​​ണം. എ​​​​ത്ര​​​​യും വേ​​​​ഗം വൃ​​​​ക്ക മാ​​​​റ്റി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നു ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തി​​​​നാ​​​​ൽ തു​​​​ക ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു അ​​​​രൂ​​​​ർ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി സ​​​​ഹാ​​​​യ​​​​നി​​​​ധി​​​​യും കൂ​​​​ട്ടാ​​​​യ്മ​​​​യും രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പാ​​​​ലാ മെ​​​​ഡ്സി​​​​റ്റി​​​​യി​​​​ലാ​​​​ണു ചി​​​​കി​​​​ത്സ.

രോ​​​​ഗ​​​​മു​​​​ക്തി നേ​​​​ട​​​​ണം, സാ​​​​ധാ​​​​ര​​​​ണ ജീ​​​​വി​​​​ത​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​ണം, ജോ​​​​ലി​​​​ക്കു പോ​​​​ക​​​​ണം, അച്ഛ​​​​നെ​​​​യും അ​​​​മ്മ​​​​യെ​​​​യും നോ​​​​ക്ക​​​​ണം.

മി​​​​ക​​​​ച്ച ചി​​​​കി​​​​ത്സ​​​​യും അ​​​​നേ​​​​ക​​​​രു​​​​ടെ പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളും കൈ​​​​ത്താ​​​​ങ്ങു​​​​ക​​​​ളും ചേ​​​​രു​​​​മ്പോ​​​ൾ സ​​​​ങ്ക​​​​ട​​​​നാ​​​​ളു​​​​ക​​​​ൾ ക​​​​ട​​​​ന്ന് പ്ര​​​​തീ​​​​ക്ഷ​​​​യു​​​​ടെ പു​​​​ല​​​​രി പി​​​​റ​​​​ക്കു​​​​മെ​​​​ന്നു ത​​​​ന്നെ​​​​യാ​​​​ണ് ശ്യാ​​​​മ​​​​യു​​​​ടെ വി​​​​ശ്വാ​​​​സം. ശ്യാ​​​​മ​​​​യു​​​​ടെ പി​​​​താ​​​​വ് ച​​​​ന്ദ്ര​​​​പ്പ​​​​ന്‍റെ ഫോ​​​​ൺ- 8891498240.

Latest News

Corehub Up