കോഴിക്കോട് : മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് സര്‍വീസില്‍നിന്ന് ഇന്ന് വിരമിക്കും. 1989ല്‍ മലബാര്‍ മില്‍മയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം നീണ്ട 37 വര്‍ഷത്തെ സേവനത്തിനുശേഷമാണ് വിരമിക്കുന്നത്.
മലബാര്‍ മില്‍മയുടെ കീഴിലെ വിവിധ യൂണിറ്റുകളായ കോഴിക്കോട് ഡെയറി, പാലക്കാട് ഡെയറി, കണ്ണൂര്‍ ഡെയറി, സെന്‍ട്രല്‍ പ്രൊഡക്ട്സ് ഡെയറി എന്നിവിടങ്ങളിലും, ഹെഡ് ഓഫീസില്‍ പാല് സംഭരണ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലബാര്‍ മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ഇക്കാലയളവില്‍ മലബാര്‍ മില്‍മയ്ക്കു ലഭിച്ചിട്ടുണ്ട്. കോട്ടയം പാലാ സ്വദേശിയാണ്. ഭാര്യ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥ ലിന്‍സി.