Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reunite

മ​ണി​ര​ത്‌​നം-​വി​ജ​യ് സേ​തു​പ​തി ചി​ത്ര​ത്തി​നു സം​ഗീ​ത​മൊ​രു​ക്കാ​ന്‍ എ.​ആ​ര്‍. റ​ഹ്‌​മാ​ന്‍

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ മ​ണി​ര​ത്‌​ന​വും മ​ക്ക​ള്‍ സെ​ല്‍​വ​ന്‍ വി​ജ​യ് സേ​തു​പ​തി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ന് എ.​ആ​ര്‍. റ​ഹ്‌​മാ​ന്‍ സം​ഗീ​ത​മൊ​രു​ക്കും. ഏ​റെ നാ​ളാ​യി നീ​ണ്ടു​നി​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളാ​യ മ​ദ്രാ​സ് ടാ​ക്കീ​സാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

യു​വ​സം​ഗീ​ത​ജ്ഞ​ന്‍ സാ​യ് അ​ഭ​യ​ങ്ക​ര്‍ ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മ​ണി​ര​ത്‌​നം ത​ന്‍റെ വി​ശ്വ​സ്ത​നാ​യ റ​ഹ്‌​മാ​നെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. മ​ദ്രാ​സ് ടാ​ക്കീ​സ്, ലൈ​ക പ്രൊ​ഡ​ക്ഷ​ന്‍​സ്, ഇ​ന്ത്യ ടാ​ക്കീ​സ് എ​ന്നി​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ള്‍. 'പ്രൊ​ഡ​ക്ഷ​ന്‍ ന​മ്പ​ര്‍ 23' എ​ന്ന് താ​ത്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ സാ​യ് പ​ല്ല​വി​യാ​ണ് നാ​യി​ക.

2018 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ 'ചെ​ക്ക ചി​വ​ന്ത വാ​നം' എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വി​ജ​യ് സേ​തു​പ​തി മ​ണി​ര​ത്‌​ന​ത്തി​നൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. മു​ന്‍​പ് ചെ​യ്ത​തി​ല്‍ നി​ന്നു തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​ന്നാ​യി​രി​ക്കും പു​തി​യ സി​നി​മ​യെ​ന്ന് താ​രം അ​ടു​ത്തി​ടെ അ​ഭി​മു​ഖ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​മ​ല്‍ ഹാ​സ​ന്‍ ചി​ത്രം 'ത​ഗ് ലൈ​ഫി​' ന് ശേ​ഷം മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ കൂ​ടി​യാ​ണി​ത്.

Latest News

Corehub Up