Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revgeorgemjohn

America

റ​വ.​ഡോ. ജോ​ർ​ജ് എം. ​ജോ​ൺ ടോ​റോ​ന്‍റോ​യി​ൽ അ​ന്ത​രി​ച്ചു

ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ മ​ല​യാ​ളി ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ൽ ദീ​ർ​ഘ​കാ​ലം ആ​ത്മീ​യ - മി​ഷ​ൻ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന റ​വ.​ഡോ. ജോ​ർ​ജ് എം. ​ജോ​ൺ അ​ന്ത​രി​ച്ചു.

സി​എ​സ്ഐ ച​ർ​ച്ച് ടോ​റോ​ന്‍റോ​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ദ്ദേ​ഹം സ​ഭ​യു​ടെ വ​ള​ർ​ച്ച​യി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. 1986-ൽ ​കോ​ട്ട​യ​ത്ത് Church of South India മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക ബി​ഷ​പ് റൈ​റ്റ് റ​വ. എം. ​സി. മ​ണി​യി​ൽ നി​ന്ന് ഡീ​ക്ക​നാ​യും പ്രെ​സ്ബി​റ്റ​റാ​യും അ​ഭി​ഷി​ക്ത​നാ​യി. തു​ട​ർ​ന്ന് 1986 ജൂ​ലൈ 26ന് CSI Church Toronto​യി​ൽ ത​ന്‍റെ ആ​ദ്യ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ​ത്ത​നം​തി​ട്ട കു​ഴി​ക്കാ​ല പു​ത്തു​ചി​റ മ​ണ്ണി​ൽ കു​ടും​ബാം​ഗ​മാ​യ റ​വ. ജോ​ർ​ജ് എം. ​ജോ​ൺ, എം. ​കെ. ജോ​ണി​ന്‍റെ​യും അ​ന്ന​മ്മ ജോ​ണിന്‍റെ​യും മ​ക​നാ​ണ്. പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ നി​ന്ന് ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം പി​ന്നീ​ട് United Theological College, Bangalore-ൽ ​നി​ന്ന് BD പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ക​യും M.Th നേ​ടു​ക​യും ചെ​യ്തു.

മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ യൂ​ത്ത് സെ​ക്ര​ട്ട​റി​യാ​യും യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള മ​ഹാ​യി​ട​വ​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ യു​വ​ലോ​കം ചീ​ഫ് എ​ഡി​റ്റ​റാ​യും അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഉ​ത്ത​രേ​ന്ത്യ​യി​ലെ സ​ഭാ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ മി​ഷ​ൻ, സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു.

ഭാ​ര്യ ഡോ. ​എ​ലി​സ​ബ​ത്ത് ജോ​ർ​ജ്. മ​ക്ക​ൾ ജോ​ൺ ജോ​ർ​ജ്, ഡോ. ​ആ​ൻ മി​ൽ​സ് എ​ന്നി​വ​രാ​ണ്. റ​വ. ഡോ. ​ജോ​ർ​ജ് എം. ​ജോ​ണി​ന്റെ വേ​ർ​പാ​ട് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സിഎസ്ഐ സ​ഭാ സ​മൂ​ഹ​ത്തി​നും കാ​ന​ഡ​യി​ലെ മ​ല​യാ​ളി ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നും തീ​രാ​ന​ഷ്ട​മാ​ണ്.

സം​സ്കാ​രം പി​ന്നീ​ട്.

Latest News

Corehub Up