അഹമ്മദാബാദ്: 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയായ അഹമ്മദാബാദില്‍ ഡെലഗേഷന് സംഘത്തിന്റെ നിരീക്ഷണം ഇന്നലെ ആരംഭിച്ചു.
നാലു ദിവസം നീളുന്ന സന്ദര്‍ശനമാണ് കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് പ്രസിഡന്റ് ഡൊണാള്‍ഡോ റുകാരെ അടക്കമുള്ള അഞ്ച് അംഗ സംഘം നടത്തുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) പ്രതിനിധികളും സംഘത്തിനൊപ്പമുണ്ട്.
കഴിഞ്ഞ നവംബറിലാണ് 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയായി അഹമ്മദാബാദിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മള്‍ട്ടി സ്പോര്‍ട്സ് ഇവന്റിനാണ് അഹമ്മദാബാദ് വേദിയാകുക.