Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rice Storage

Alappuzha

നെ​ല്ലുസം​ഭ​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം
ശ​ക്ത​മാ​കു​ന്നു​

ഹരി​പ്പാ​ട് : വീ​യ​പു​രം ക​ട്ട​ക്കു​ഴി തേ​വേ​രി പാ​ട​ശേ​ഖ​ര​ത്ത് കൊ​യ്തെ​ടു​ത്ത നെ​ല്ല് സം​ഭ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ല്ലു​കാ​ർ സ്വീ​ക​രി​ക്കു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് ക​ർ​ഷ​ക​രെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. കൊ​യ്ത്ത് ക​ഴി​ഞ്ഞ് ആ​റു ദി​വ​സം പി​ന്നി​ട്ടി​ട്ടും നെ​ല്ല് പാ​ട​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ർ രം​ഗ​ത്തെ​ത്തി. മി​ല്ലു​കാ​ർ അ​മി​ത​മാ​യ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് സം​ഭ​ര​ണം വൈ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്.

സി​വി​ൽ സ​പ്ലൈ​സ് നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ മി​ല്ലു​കാ​ർ, ഒ​രു ക്വി​ന്‍റൽ നെ​ല്ലി​ന് നാ​ലു കി​ലോവ​രെ കി​ഴി​വ് ന​ൽ​ക​ണ​മെ​ന്ന വാ​ശി​യി​ലാ​ണ്. എ​ന്നാ​ൽ, ഗു​ണ​മേ​ന്മ​യു​ള്ള നെ​ല്ലി​ന് ഇ​ത്ര​യും വ​ലി​യ കു​റ​വ് അം​ഗീ​ക​രി​ക്കാ​ൻ ക​ർ​ഷ​ക​ർ ത​യാ​റ​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സി​ൽ പാ​ട​ശേ​ഖ​രസ​മി​തി ഭാ​ര​വാ​ഹി​ക​ളും മി​ല്ലു​കാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മൂ​ന്ന​ര കി​ലോവ​രെ കി​ഴി​വ് വേ​ണ​മെ​ന്ന് മി​ല്ലു​കാ​ർ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. ഇ​തോ​ടെ ഒ​ത്തു​തീ​ർ​പ്പ് ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യും മി​ല്ലു​കാ​ർ ലോ​റി​ക​ളു​മാ​യി മ​ട​ങ്ങു​ക​യും ചെ​യ്തു.

165 ഏ​ക്ക​റി​ലാ​യി കൃ​ഷി​യി​റ​ക്കി​യ 82 ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണ് ഇ​പ്പോ​ൾ പെ​രു​വ​ഴി​യി​ലാ​യി​രി​ക്കു​ന്ന​ത്. പാ​ട​ത്തും റോ​ഡ​രി​കി​ലു​മാ​യി ടാ​ർ​പോ​ളി​ൻ ഷീ​റ്റു​ക​ൾകൊണ്ട് മൂ​ടി​യി​രി​ക്കു​ക​യാ​ണ് കൊ​യ്തെ​ടു​ത്ത നെ​ല്ല്. ഓ​രോ ദി​വ​സ​വും നെ​ല്ല് ഉ​ണ​ക്കി സൂ​ക്ഷി​ക്കു​ന്ന​തി​നും കാ​വ​ൽ നി​ൽ​ക്കു​ന്ന​തി​നു​മാ​യി വ​ലി​യ തു​ക​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക​മാ​യി ചെ​ല​വാ​കു​ന്ന​ത്. വാ​യ്പ​യെ​ടു​ത്തും സ്വ​ർ​ണം പ​ണ​യംവ​ച്ചും കൃ​ഷി​യി​റ​ക്കി​യ ത​ങ്ങ​ൾ​ക്ക് ഈ ​വൈ​ക​ൽ വ​ലി​യ സാ​മ്പ​ത്തി​കബാ​ധ്യ​ത​യാ​ണ് വ​രു​ത്തി​വ​യ്ക്കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

പ്ര​ദേ​ശ​ത്ത് മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക ഏ​റു​ക​യാ​ണ്. മ​ഴ പെ​യ്ത് നെ​ല്ല് ന​ന​ഞ്ഞാ​ൽ അ​ത് മു​ത​ലെ​ടു​ത്ത് കി​ഴി​വ് ഇ​നി​യും കൂ​ട്ടാ​നാ​ണ് മി​ല്ലു​കാ​രു​ടെ നീ​ക്ക​മെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ർ​ഷ​ക​രു​ടെ നി​സ​ഹാ​യാ​വ​സ്ഥ മു​ത​ലെ​ടു​ത്ത് ലാ​ഭം കൊ​യ്യാ​നു​ള്ള മി​ല്ലു​കാ​രു​ടെ ത​ന്ത്ര​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ന്നു.

സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ന്യാ​യ​മാ​യ കി​ഴി​വ് വ്യ​വ​സ്ഥ​യി​ൽ നെ​ല്ല് സം​ഭ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും, അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും ക​ർ​ഷ​ക​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

Latest News

Corehub Up