Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Riders

തി​രു​വ​ന​ന്ത​പു​ര​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​ര​ത്ത​ത് വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആം​ബു​ല​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ തി​രു​വ​ന​ന്ത​പു​രം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ഭി​ജി​ത്ത്, സീ​ത എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ്യൂ​സി​യം ഭാ​ഗ​ത്തു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​റി​ൽ പി​റ​കി​ൽ നി​ന്ന് വ​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​രു​വ​രും റോ​ഡി​ലേ​ക്ക് വീ​ണു. ര​ണ്ടു​പേ​ർ​ക്കും കൈ​കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വി​വ​ര​മ​റി​ഞ്ഞ് തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തു​ക​യും ഫ​യ​ർ​ഫോ​ഴ്സ് ആം​ബു​ല​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up