സാന്തിയാഗോ: തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിൽ തീവ്ര വലതുപക്ഷ നേതാവ് ഹൊസെ ആന്റോണിയോ കാസ്റ്റ് അടുത്ത പ്രസിഡന്റാകും.
ഞായറാഴ്ച നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ അദ്ദേഹം ഭരണം നടത്തുന്ന ഇടതുസഖ്യത്തിന്റെ സ്ഥാനാർഥി യാനെറ്റ് യാരയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ആരാധകൻകൂടിയായ കാസ്റ്റ്, ചിലിയിലെ മുൻ വലതുപക്ഷ ഏകാധിപതി അഗസ്റ്റോ പിനോഷയെ പരസ്യമായി പ്രശംസിക്കാൻ മടിക്കാത്ത നേതാവാണ്.
കുടിയേറ്റമടക്കമുള്ള വിഷയങ്ങളിൽ ട്രംപിന്റെ നയങ്ങളാണ് കാസ്റ്റ് പിന്തുടരുന്നത്. അനധികൃത കുടിയേറ്റക്കാരെ തടയാൻ പെറു, ബൊളീവിയ അതിർത്തികളിൽ വേലി കെട്ടുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.