Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Right To Education.

Kollam

 വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സം​ര​ക്ഷ​ണ ജാ​ഥ ന​ട​ത്തി

 കൊ​ട്ടി​യം:  ഓ​ക്സി​ലി​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ഷ​പ്പു​ക​യും രാ​സ​മാ​ലി​ന്യ​ങ്ങ​ളും പൊ​ടി​യും ക​ല​ർ​ന്ന മ​ലി​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​ഠ​നം ന​ട​ത്തേ​ണ്ടി വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സം​ര​ക്ഷ​ണ ജാ​ഥ ന​ട​ത്തി. ഹോ​ളി​ക്രോ​സ് റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ജാ​ഥ​യി​ൽ പ​ങ്കെ​ടു​ത്തു.

കു​ഞ്ഞു​ങ്ങ​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​രോ​ഗ്യ​ത്തി​ന് ഗു​രു​ത​ര ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന ടാ​ർ മി​ക്സിം​ഗ് ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് എ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക​യും ക​മ്പ​നി​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്ന അ​ധി​കാ​രി​ക​ളു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചു​മാ​ണ് ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്.ഓ​ക്സി​ലി​യം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജെ​യ്സി ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കൊ​ല്ലം രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ.പി.​ജെ. റൊ​സാ​രി​യോ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.   

കൊ​ട്ടി​യം ഇ​ട​വ​ക വി​കാ​രി ഫാ.ടോ​മി ക​മാ​ൻ​സ്, ഡോ​ൺ ബോ​സ്കോ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ  ഫാ.ലി​ജോ, ആ​ദി​ച്ച​ന​ല്ലൂ​ർ  ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​നോ​ക്കി  എ​ഡ്വേ​ർ​ഡ്, പു​ലി​ച്ചി​റ ജ​ന​കീ​യ സ​മ​തി അം​ഗം എ​ലി​സ​ബ​ത്ത് ലി​സി, കൊ​ട്ടി​യം ഭാ​ര​ത മാ​ത ഐ​ടി​സി പ്രി​ൻ​സി​പ്പ​ൽ ഫാ. ​വി​ൻ​സെ​ന്‍റ് മ​ച്ചാ​ഡോ , കൊ​ട്ടി​യം  എ​ൻ​എ​സ്എം​ജി​എ​ച്ച്‌​എ​സ്  ഹെ​ഡ്മി​നി​സ്ട്ര​സ് ജൂ​ഡി​ത്ത് ല​ത, കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് പ്ര​തി​നി​ധി ജോ​ർ​ജ് ഡി​ക്രൂ​സ്, ചൂ​ര​ൽ​പൊ​യ്ക പാ​രി​സ്ഥി​തി​ക സം​ര​ക്ഷ​ണ സ​മി​തി അം​ഗം ഗോ​ഡ്സ​ൺ യേ​ശു​ദാ​സ്, ഭി​ന്ന​ശേ​ഷി മേ​ഖ​ല​യി​ലെ സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​റാ​യ ബി​ന്ദു , ഓ​ക്സി​ലി​യം പാ​സ്റ്റ് പീ​പ്പി​ൾ മു​ഹ​മ്മ​ദ് ആ​രി​ഫ്, റൈ​സിം​ഗ് കൊ​ട്ടി​യം പ്ര​സി​ഡന്‍റ് അ​ലോ​ഷ്യ​സ് റൊ​സാ​രി​യോ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ രാ​ജ​ൻ ത​ട്ടാ​മ​ല , മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം  വാ​ർ​ഡ് മെ​മ്പ​ർ ഗ്ലാ​ഡി​സ​ൺ ജോ​ർ​ജ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ ഗി​ച്ചു. 

Latest News

Corehub Up