Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rises To Six

ഡ​ൽ​ഹി​യി​ലെ കെ​ട്ടി​ട അ​പ​ക​ടം; മ​ര​ണം ആ​റാ​യി, തെ​ര​ച്ചി​ൽ തു​ട​രു​ന്നു 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ത്യ​നി​കേ​ത​നി​ല്‍ ബ​ഹു​നി​ല ഹോ​സ്റ്റ​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ര​ണം ആ​റാ​യി. പു​ല​ർ​ച്ച​യോ​ടെ ഒ​രു മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ചി​കി​ത്സ​യി​ലു​ള്ള ഏ​ഴ് പേ​രെ ഇ​നി​യും തി​രി​ച്ച​റി​യാ​നാ​യി​ല്ല. നി​ര​വ​ധി പേ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക് ഇ​ട​യി​ൽ ഉ​ണ്ടെ​ന്നാ​ണ് സം​ശ​യം. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത ഉ​ത്ത​ര​വി​ട്ടു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് തെ​ക്ക​ന്‍ ഡ​ൽ​ഹി​യി​ലെ സ​ത്യ​നി​കേ​ത​നി​ല്‍ അ​ഞ്ച് നി​ല ഹോ​സ്റ്റ​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണ​ത്. ഡ​ൽ​ഹി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സൗ​ത്ത് ക്യാ​മ്പ​സി​ന് സ​മീ​പം പി​ജി ഹോ​സ്റ്റ​ലാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഡെ​യ്സ് ഹോ​സ്റ്റ​ല്‍ എ​ന്ന കെ​ട്ടി​ട​മാ​ണ് നി​ലം പൊ​ത്തി​യ​ത്. ആ​ണ്‍​കു​ട്ടി​ക​ളാ​യി​രു​ന്നു ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത്. അ​പ​ക​ട സ​മ​യ​ത്ത് 40 പേ​രെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ലു​ണ്ടാ​കാ​മെ​ന്നാ​ണ് ക​ണ​ക്ക് കൂ​ട്ട​ല്‍.

ഭൂ​ക​മ്പ സ​മാ​നം വ​ലി​യ ശ​ബ്ദ​ത്തോ​ടെ കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സ​മീ​പ​ത്തെ ക​ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പ​റ​ഞ്ഞ​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രെ എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ക്ക​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മു​ന്നി​ട്ട​റി​ങ്ങി​യ​ത്. എ​ന്‍​ഡി​ആ​ര്‍​എ​ഫ്, ഫ​യ​ര്‍​ഫോ​ഴ​സ്, പൊ​ലീ​സ് തു​ട​ങ്ങി വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ പി​ന്നാ​ലെ​യെ​ത്തി.

ദു​ര​ന്ത​ത്തി​ൽ കെ​ട്ടി​ടം ഉ​ട​മ​ക്കെ​തി​രെ ഡ​ൽ​ഹി പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് സൂ​ച​ന. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത ഇ​ന്ന​ലെ അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തി​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സാ​ധ്യ​മാ​യ എ​ല്ലാ വ​ഴി​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് രേ​ഖ ഗു​പ്ത വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, സ​ര്‍​ക്കാ​രി​ന്‍റെ നി​രു​ത്ത​ര​വാ​ദി​ത്തം വീ​ണ്ടും ബോ​ധ്യ​പ്പെ​ട്ടെ​ന്നും ഉ​റ​ക്കം വെ​ടി​യ​ണ​മെ​ന്നും മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ​രി​വാ​ള്‍ കു​റ്റ​പ്പെ​ടു​ത്തി. കെ​ട്ടി​ടം ത​ക​ര്‍​ന്ന് അ​ടു​ത്തി​ടെ​യു​ണ്ടാ​യ മൂ​ന്നാ​മ​ത്തെ ദു​ര​ന്ത​മാ​ണി​ത്.

Latest News

Corehub Up