ദുബായ്: വനിതാ ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാര്‍ 2026ല്‍ ഇന്ത്യയും പാക്കിസ്ഥാനും കൊമ്പുകോര്‍ക്കും. ചിരവൈരികളുടെ പോരാട്ടം ഫെബ്രുവരി ഏഴിന് ബാങ്കോക്കില്വച്ചു നടക്കും.
ടൂര്‍ണമെന്റില്‍ രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളാണ് പങ്കെടുക്കുക. ഇന്ത്യ എ, പാക്കിസ്ഥാന് എ, ബംഗ്ലാദേശ് എ, ശ്രീലങ്ക എ, യുഎഇ, നേപ്പാള്‍, മലേഷ്യ, തായ്ലന്ഡ് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്.
ട്വന്റി-20 ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്. ഗ്രൂപ്പ് എയില്‍ ഇന്ത്യ എയ്ക്ക് ഒപ്പം പാക്കിസ്ഥാന് എ, യുഎഇ, നേപ്പാള്‍ ടീമുകളാണുള്ളത്. ഫെബ്രുവരി മൂന്നിന് യുഎഇക്ക് എതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.