Kerala
തിരുവനന്തപുരം: ആർജെഡിയിൽനിന്നും വ്യാഴാഴ്ച രാജിവച്ച മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ള തിരികെ ആർജെഡിയിലേക്ക്. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് സുരേന്ദ്രൻ പിള്ളയുടെ മടങ്ങിവരവ്.
അതേസമയം ആർജെഡിയിലേക്കുള്ള മടക്കം ശ്രേയാംസ് കുമാർ ആവശ്യപ്പെട്ടപ്രകാരമാണെന്ന് സുരേന്ദ്രൻ പിള്ള പറഞ്ഞു.
നേരത്തെ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കാനുള്ള ശ്രമത്തിനൊപ്പം ബിജെപിയുമായും സുരേന്ദ്രൻപിള്ള ചർച്ച നടത്തിയിരുന്നു. എന്നാൽ സുരേന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കുന്നതിനെ ജനാധിപത്യ കേരള കോൺഗ്രസും ആന്റണി രാജുവും എതിർത്തു.
ബിജെപിയുമായി ചർച്ച നടത്തിയ പിള്ളയെ സ്ഥാനാർഥിയാക്കുന്നതിൽ സിപിഎം പ്രാദേശിക നേതൃത്വവും അനുകൂല നിലപാട് സ്വീകരിച്ചില്ല. കരമന ജയനു സീറ്റ് നൽകാനായി ബിജെപി മണ്ഡലം കമ്മിറ്റി ഉറച്ചുനിന്നതോടെയാണ് സുരേന്ദ്രൻപിള്ളയ്ക്ക് ബിജെപിയിലും അവസരമില്ലാതായത്.
കൂടുതൽ സീറ്റ് നൽകാമെന്ന് എൽഡിഎഫ് വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ആർജെഡിയിൽനിന്നും സുരേന്ദ്രൻ പിള്ള രാജിവച്ചത്. നിലവിൽ മൂന്ന് മണ്ഡലങ്ങൾ മാത്രമേ ആർജെഡിക്ക് അനുവദിച്ചിട്ടുള്ളൂ. മൂന്നു മണ്ഡലങ്ങൾ മാത്രമായാൽ പുറത്തുനിന്ന് പിന്തുണച്ചാൽ മതി എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിൽ ആദ്യമുണ്ടായ ധാരണ. ഇത് ലംഘിച്ചതിനാലാണ് താൻ രാജിവച്ചതെന്നും സുരേന്ദ്രൻ പിള്ള നേരത്തെ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: എൽഡിഎഫിലെ ഘടകകക്ഷിയായ ആർജെഡിയുടെ സംസ്ഥാന നേതാവും മുൻ മന്ത്രിയുമായ സുരേന്ദ്രൻ പിള്ള പാർട്ടിയിൽ നിന്നും രാജിവച്ചു. കൂടുതൽ സീറ്റ് നൽകാമെന്ന് എൽഡിഎഫ് വാഗ്ദാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി.
പുനലൂരിൽ നിന്നും തിരുവനന്തപുരത്തുനിന്നും എംഎൽഎ ആകുകയും മന്ത്രി സ്ഥാനം വഹിക്കുകയും ചെയ്തിട്ടുള്ള വി. സുരേന്ദ്രൻ പിള്ളയുടെ രാജി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വലിയ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ.
നിലവിൽ മൂന്ന് മണ്ഡലങ്ങൾ മാത്രമേ ആർജെഡിക്ക് അനുവദിച്ചിട്ടുള്ളൂ. മൂന്നു മണ്ഡലങ്ങൾ മാത്രമായാൽ പുറത്തുനിന്ന് പിന്തുണച്ചാൽ മതി എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിൽ ആദ്യമുണ്ടായ ധാരണ. ഇത് ലംഘിച്ചതിനാലാണ് താൻ രാജിവച്ചതെന്ന് സുരേന്ദ്രൻ ഉള്ള പറഞ്ഞു.
തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാനാണ് സുരേന്ദ്രൻ പിള്ളയുടെ രാജി എന്ന് കരുതുന്നുണ്ട്. ബിജെപി തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.
National
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമത്തിനു പകരം വന്ന വിബി-ജി റാം ജി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഏഴ് രാഷ്ട്രീയ കക്ഷികളിലെ എംപിമാർ.
കാർഷിക, ഗ്രാമീണ തൊഴിലാളികളുടെ സംയുക്ത പ്ലാറ്റ്ഫോമും എൻആർഇജിഎ സംഘർഷ് മോർച്ചയും നടത്തിയ നയസംവാദ പരിപാടിയിലാണ് കോണ്ഗ്രസ്, സിപിഎം, സിപിഐ, സിപിഐ (എംഎൽ), ആർജെഡി, ഡിഎംകെ, ഭാരത് ആദിവാസി പാർട്ടി എന്നീ പാർട്ടികളിലെ എംപിമാർ നിലപാടറിയിച്ചത്.
തൊഴിലുറപ്പ് നിയമം തങ്ങൾക്ക് വേതനം നൽകിയിരുന്നുവെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മരുന്നിനും ആഹാരത്തിനുമായി ആ വേതനമാണ് ഉപയോഗിച്ചിരുന്നതെന്നും വിവിധ സംസ്ഥാനങ്ങളിൽനിന്നു വന്ന വനിതാ തൊഴിലാളികൾ പറഞ്ഞു.
സംസ്ഥാനങ്ങളുടെയും പഞ്ചായത്തുകളുടെയും ഗ്രാമസഭകളുടെയും പങ്കിനെ പുതിയ നിയമം ഗണ്യമായി ദുർബലപ്പെടുത്തുകയാണെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടി.
ഗ്രാമീണ കുടുംബത്തിന് 200 തൊഴിൽ ദിനങ്ങളെങ്കിലും ഉറപ്പുനൽകുക, പണപ്പെരുപ്പത്തിന് അനുസൃതമായി പ്രതിവർഷം 700 രൂപയുടെ കുറഞ്ഞ വേതനം ഉറപ്പാക്കുക, ഹാജർ, വേതന പേയ്മെന്റുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനങ്ങൾക്ക് തൊഴിലാളികളെ ഒഴിവാക്കുന്ന സ്വഭാവമുള്ളതിനാൽ ഇവ പിൻവലിക്കുക ഗ്രാമീണ തൊഴിൽ പദ്ധതികളുടെ ആസൂത്രണം, നിർവഹണം, നിരീക്ഷണം എന്നിവയിൽ കേന്ദ്രപങ്കാളികളായി ഗ്രാമസഭകളുടെ പങ്ക് പുനഃസ്ഥാപിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് സംയുക്ത പ്ലാറ്റ്ഫോമിന്റെ ആവശ്യങ്ങൾ.
ഡി. രാജ, ശിവദാസൻ, ജ്യോതിമണി, ശശികാന്ത് സെന്തിൽ, മനോജ് ഝാ, അമ്ര റാം, രാജ്കുമാർ റൗട്ട്, അരുണ് നെഹ്റു, സഞ്ജയ് യാദവ്, രാജാ റാം സിംഗ് എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റു വിഭജന ചർച്ച പൂർത്തിയായി. തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാൽ മണിക്കൂറുകൾക്കുള്ളിൽ മുന്നണിയിലെ പാർട്ടികൾ വെവ്വേറെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന കൗണ്സിൽ 25 മണ്ഡലങ്ങളിലെയും അവരുടെ സ്ഥാനാർഥികളെ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനത്തിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
13 സീറ്റു വേണമെന്ന കേരള കോണ്ഗ്രസ്-എമ്മിന്റെ ആവശ്യം സിപിഎം അനുഭാവപൂർവം കേട്ടെങ്കിലും പരിഗണിച്ചില്ല. തത്കാലം കഴിഞ്ഞ തവണത്തെ 12 സീറ്റിൽ തൃപ്തിപ്പെടണമെന്ന സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്നേഹ നിർബന്ധത്തിനു മുന്നിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി വഴങ്ങിയെന്നാണു വിവരം. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാതെ നേരത്തേ മത്സരിച്ച 25 സീറ്റിൽ സ്ഥാനാർഥികളെ തീരുമാനിച്ച സിപിഐയുടെ നിലപാടു മറ്റു കക്ഷികളെ ചൊടിപ്പിച്ചിട്ടുണ്ട്.
സിപിഐ കാരണം തങ്ങൾക്കും നിലവിലെ സീറ്റു കൊണ്ടു തൃപ്തിപ്പെടേണ്ട സാഹചര്യം ഉണ്ടായെന്നാണു കേരള കോണ്ഗ്രസ്-എമ്മിന്റെയും ആർജെഡിയുടെയും വാദം. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നു ഇടതുമുന്നണി യോഗത്തിൽ സിപിഎം വ്യക്തമാക്കിയിരുന്നു. സീറ്റുകൾ വച്ചു മാറുന്നതിനുപോലും സിപിഎം താൽപര്യം കാണിച്ചില്ല. ഇതിൽ ആർജെഡിക്കു വലിയ അതൃപ്തിയുണ്ട്. ഇക്കാര്യം നേതാക്കൾ മുന്നണി യോഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു.
ഇത്തവണ മൂന്നിൽനിന്ന് ആറു സീറ്റെന്ന ആർജെഡിയുടെ ആവശ്യം സിപിഎം പരിഗണനാ വിഷയമായി പോലും കണ്ടില്ല. ആർജെഡിയുടെ യോഗത്തിൽ സിപിഎമ്മിന്റെ നിലപാടിനെതിരേ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇടതുമുന്നണി വിടണമെന്നുപോലും ചർച്ചയുണ്ടായി. ഈ അഭിപ്രായത്തോടു പലർക്കും യോജിപ്പുണ്ടായിരുന്നെങ്കിലും വൈകിപ്പോയെന്ന വികാരമാണ് അന്നുണ്ടായത്. ആന്റണി രാജുവിന്റെ കാര്യത്തിൽ കോടതിയിൽ നിന്നും അനുകൂല നിലപാടുണ്ടായാൽ തിരുവനന്തപുരം സെൻട്രൽ സീറ്റു ജനാധിപത്യ കേരള കോൺഗ്രസിനു തന്നെ നൽകും. ഇല്ലെങ്കിൽ സിപിഎം ഏറ്റെടുക്കാനും സാധ്യതയുണ്ട്.
മറ്റു പാർട്ടികൾക്കു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകൾ നൽകാൻ തന്നെയാണു തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടൻ ഇടതുമുന്നണിയുടെ പ്രകടന പത്രികയും പുറത്തിറക്കും. കഴിഞ്ഞ പത്തുവർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങളും സിപിഎം എന്ന നിലയിലും ഇടതുമുന്നണി എന്ന നിലയിലും പ്രത്യേകം തയാറാക്കുന്നുണ്ട്. ഇതു എല്ലാ വീടുകളിലും വിതരണം ചെയ്യും.
കേരളത്തിലെ ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലും ശബരിമലയിലും ഇടതു സർക്കാരിന്റെ കാലത്തു നടത്തിയ പ്രവർത്തനങ്ങളും നൽകിയ സാന്പത്തിക സഹായവും ജനങ്ങളിലെത്തിക്കാനുമുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില് അതൃപ്തി തുടരുന്നതിനിടെ നിലപാടു കടുപ്പിച്ച് ആര്ജെഡി. ഇത്തവണ അധികസീറ്റ് വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ആർജെഡി. കോഴിക്കോട് ചേർന്ന സംസ്ഥാന നേതൃയോഗത്തില് എൽഡിഎഫിലെ സീറ്റ് വിഭജനത്തിലെ നീരസം ആർജെഡി നേതൃത്വം പരസ്യമാക്കി.
പാർട്ടിക്ക് ഇത്തവണ ആറ് സീറ്റ് വേണമെന്നാണ് നിലപാടെന്നും ഇതിൽനിന്ന് പിന്നോട്ടില്ലെന്നും ആര്ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര് യോഗത്തിനുശേഷം നടന്ന വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി.
ഇത്തവണ അധിക സീറ്റ് നൽകുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ സിപിഎം നീതി പുലർത്തുന്നില്ല. എൽഡിഎഫ് നേതൃത്വം ഇക്കാര്യത്തിൽ നീതി പുലർത്തണം. ഉഭയകക്ഷി ചർച്ചയിലടക്കം ആറ് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ തവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് ഇക്കുറിയും ഇല്ലെന്നാണ് സിപിഎം പറഞ്ഞത്. കോഴിക്കോട് ഒരു സീറ്റ് കൂടുതൽ വേണം. അധിക സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് ആർജെഡി ഇല്ല. സോഷ്യലിസ്റ്റ് പാർട്ടികളെ എൽഡിഎഫ് ക്ഷീണിപ്പിക്കരുത്.
കോവളം സീറ്റിൽ ജനതാദളിന് മികച്ച സ്ഥാനാർഥി ഇല്ല. സ്ഥാനാർഥി പോലും ഇല്ലാഞ്ഞിട്ടും ജനതാദളിന് എൽഡിഎഫ് സീറ്റ് നൽകി. ഇപ്പോൾ സ്ഥാനാർഥിയെ ചാക്കിട്ട് പിടിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
എൽഡിഎഫിന്റെ അന്തസിനു ചേരാത്ത പ്രവൃത്തിയാണ് നടക്കുന്നതെന്നും എം.വി. ശ്രേയാംസ് കുമാര് അഭിപ്രായപ്പെട്ടു.
Kerala
കോഴിക്കോട്: മുന്നണി സംവിധാനത്തില് കടുത്ത അവഗണന നേരിടുന്നുണ്ടെന്നു വിലയിരുത്തിയ ആര്ജെഡി സംസ്ഥാന കൗണ്സില് യോഗം തദ്ദേശ തെരഞ്ഞെടുപ്പില് പലയിടങ്ങളിലും എല്ഡിഎഫിനുണ്ടായ അപ്രതീക്ഷിത തോല്വിക്കു കാരണം കാലുവാരലാണെന്നും തുറന്നടിച്ചു.
ഇടതുമുന്നണിയില് വേണ്ടത്ര പരിഗണന ലഭിക്കാത്തതില് യോഗത്തിലുയര്ന്ന ശക്തമായ അമര്ഷത്തിനൊടുവില്, സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര് നേതൃസ്ഥാനത്തുനിന്നു രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില് കോവളം അടക്കം പാര്ട്ടിക്കു കൂടുതല് സീറ്റുകള് ആവശ്യപ്പെടണമെന്നുള്ള ആവശ്യവും സംസ്ഥാന കൗണ്സിലില് ഉയര്ന്നു. യോഗത്തിനുശേഷം എം.വി. ശ്രേയാംസ് കുമാര് മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലും എല്ഡിഎഫില് ആര്ജെഡി നേരിടുന്ന അവഗണന തുറന്നടിച്ചു.
എല്ഡിഎഫ് വിടുക എന്നത് നിലവില് പാര്ട്ടിയുടെ അജണ്ടയിലില്ലെന്നു വ്യക്തമാക്കിയ ശ്രേയാംസ്കുമാര്, താന് ഇനി തെരഞ്ഞെടുപ്പുകളില് മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില് മുന്നണിക്കുള്ളില്നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യവും കാലുവാരലുമാണ് ആര്ജെഡി സ്ഥാനാര്ഥികളുടെ പരാജയത്തിന് കാരണമെന്ന പരസ്യവിമര്ശത്തിനും അദ്ദേഹം തയാറായി.
അടുത്തകാലത്ത് പല നേതാക്കളും പാര്ട്ടി നിലപാടുകളെന്ന രീതിയില് മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങള് ചൂണ്ടിക്കാട്ടിയാണ് ശ്രേയാംസ് കുമാര് സ്ഥാനം ഒഴിയാമെന്നു സൂചിപ്പിച്ചത്. സംസ്ഥാന പ്രസിഡന്റാണ് ഔദ്യോഗികമായി പാര്ട്ടി നിലപാടുകള് പറയേണ്ടത്. അതിനു പകരമായി മറ്റ് ആളുകള് തോന്നുന്ന കാര്യങ്ങള് വിളിച്ചുപറയുകയാണെങ്കില് താന് ഈ സ്ഥാനത്തിരിക്കണോ എന്ന രീതിയിലാണു ശ്രേയാംസ്കുമാര് രാജിസന്നദ്ധത അറിയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള വിലപേശല് തന്ത്രത്തിന്റെ ഭാഗമായിട്ടുകൂടിയാണു ആര്ജെഡി സംസ്ഥാന കൗണ്സിലില് എല്ഡിഎഫ് സംവിധാനത്തിനെതിരേ രൂക്ഷ വിമര്ശനമുന്നയിച്ചത്. കല്പ്പറ്റ, വടകര, കൂത്തുപറമ്പ് സീറ്റുകള്ക്കു പുറമേ ഇത്തവണ കോവളം സീറ്റുകൂടി ആവശ്യപ്പെടാനും യോഗത്തില് തീരുമാനമായി.
കോഴിക്കോട് കോര്പറേഷനില് മത്സരിച്ച അഞ്ചിടങ്ങളിലും ആര്ജെഡി സ്ഥാനാര്ഥികള് തോല്ക്കാന് കാരണം എല്ഡിഎഫിലുണ്ടായ കാലുവാരലാണെന്നും കൗണ്സില് വിലയിരുത്തി. ഈ വിഷയത്തില് സിപിഎമ്മിനെയാണ് ആര്ജെഡി പ്രതിക്കൂട്ടില് നിറുത്തുന്നത്. പാര്ട്ടി സെക്രട്ടറി ജനറല് വര്ഗീസ് ജോര്ജ്, നീലലോഹിതദാസന് നാടാര്, കെ.പി. മോഹനന്, സുരേന്ദ്രന് പിള്ള തുടങ്ങിയവരും യോഗത്തില് പങ്കെടുത്തു.
Kerala
കോഴിക്കോട്: ഇടതുമുന്നണിയിൽ ആർജെഡി നേരിടുന്ന കടുത്ത അവഗണനയെക്കുറിച്ച് പരസ്യമായി പ്രതികരിച്ച് സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ. എൽഡിഎഫ് വിടുക എന്നത് നിലവിൽ പാർട്ടിയുടെ അജണ്ടയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി താൻ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിൽ നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യമാണ് പാർട്ടിയുടെ പരാജയത്തിനു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രവർത്തകർ പലയിടത്തും ആർജെഡി സ്ഥാനാർഥികളെ തോൽപ്പിക്കാൻ വോട്ട് മറിച്ചുകുത്തി. എൽഡിഎഫ് നേതാക്കൾ പലയിടത്തും വിമതരെയും സ്വതന്ത്രരെയും പിന്തുണച്ചപ്പോൾ ആർജെഡി കൃത്യമായ മുന്നണി മര്യാദ കാട്ടിയെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.
ശബരിമല വിഷയവും അമിത ആത്മവിശ്വാസവും തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെങ്കിലും, പ്രധാന പ്രശ്നം അച്ചടക്കമില്ലായ്മയാണെന്നും ആര്ജെഡി ചൂണ്ടിക്കാട്ടി.
Kerala
കോഴിക്കോട്: വടകരയിൽ എൽഡിഎഫ് അംഗത്തിന്റെ വീടിന് നേരെ ആക്രമണം. ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ മാറി വോട്ട് ചെയ്ത ആർജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്.
വീടിന്റെ വാതിലിന് അരികെ സ്റ്റീൽ ബോംബുവച്ചെങ്കിലും പൊട്ടാതിരുന്നത് വലിയ അപകടം ഒഴിവായി. വീടിന്റെ ജനൽ ചില്ലുകൾ തകർത്ത നിലയിലാണ്.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാറി വോട്ട് ചെയ്തെങ്കിലും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തന്നെ രജനി വോട്ട് ചെയ്തിരുന്നു . രജനിയുടെ വോട്ട് മാറിയത് കാരണം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചിരുന്നു.
ഇരു മുന്നണികൾക്കും ഏഴു സീറ്റുകൾ വീതമാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. വോട്ട് മാറി ചെയ്തതിന് തുടർന്ന് രജനിയെ ആർജെഡി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, രജനിയുടെ വീടിനുനേരെയുണ്ടായത് സിപിഎമ്മിന്റെ ആസൂത്രിത ആക്രമണമാണെന്ന് കെ.കെ. രമ എംഎൽഎ ആരോപിച്ചു.
Kerala
കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത ആർജെഡി അംഗത്തെ സസ്പെന്റ് ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടർന്നാണ് നടപടിയുണ്ടായിരിക്കുന്നത്.
രജനി തെക്കെ തയ്യിലിനെതിരെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ആർജെഡി നടപടി എടുത്തത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് സസ്പെൻഷൻ.
ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ മുന്നണി ധാരണ തെറ്റിച്ച രജനി തെക്കെ തയ്യിൽ യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർഥി കോട്ടയിൽ രാധാകൃഷ്ണനാണ് വോട്ട് ചെയ്തത്. രാധാകൃഷ്ണൻ വിജയിക്കുകയും ചെയ്തിരുന്നു.
Kerala
തിരുവന്തപുരം: സംസ്ഥാനത്തെ ആവേശത്തിലാഴ്ത്തി ഒരേ സമയം വോട്ടെടുപ്പും കോട്ടിക്കലാശവും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെ വിധിയെഴുതുമ്പോൾ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ കൊട്ടിക്കലാശം നടക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ 69.41 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് എറണാകുളത്തും (70.14%) കുറവ് കുറവ് പോളിംഗ് തിരുവനന്തപുരത്തും (62.52%) ആണ് രേഖപ്പെടുത്തിയത്.
ആലപ്പുഴ 69.35%, കൊല്ലം 66%, പത്തനംതിട്ട 63.22%, കോട്ടയം 66.58%, ഇടുക്കി 66.22% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
അതേസമയം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കൊട്ടിക്കലാശം നടക്കകയാണ്. വൈകുന്നേരം ആറ് വരെയാണ് പരസ്യപ്രചാരണം ഉള്ളത്. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ പൊട്ടിപ്പുറപ്പെട്ട ലാലു കുടുംബത്തിലെ കലഹം തുടരുന്നു. സഹോദരി രോഹിണി ആചാര്യയെ പിന്തുണച്ച് ലാലു പ്രസാദ് യാദവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവ് രംഗത്തെത്തി.
തന്റെ മാതാപിതാക്കൾ മാനസിക പീഡനത്തിനു വിധേയരായിട്ടുണ്ടോയെന്ന് അന്വേഷണം നടത്തണമെന്ന് കേന്ദ്രത്തോടും ബിഹാർ സർക്കാരിനോട് തേജ് പ്രതാപ് ആവശ്യപ്പെട്ടു. പാറ്റ്ന: തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തോടെ പൊട്ടിപ്പുറപ്പെട്ട ലാലു കുടുംബത്തിലെ കലഹം തുടരുന്നു.
സഹോദരി രോഹിണി ആചാര്യയെ പിന്തുണച്ച് ലാലു പ്രസാദ് യാദവിന്റെ മൂത്തമകൻ തേജ് പ്രതാപ് യാദവ് രംഗത്തെത്തി. തന്റെ മാതാപിതാക്കൾ മാനസിക പീഡനത്തിനു വിധേയരായിട്ടുണ്ടോയെന്ന് അന്വേഷണം നടത്തണമെന്ന് കേന്ദ്രത്തോടും ബിഹാർ സർക്കാരിനോട് തേജ് പ്രതാപ് ആവശ്യപ്പെട്ടു.
മാതാപിതാക്കളെ മാനസിക ശാരീരിക സമ്മർദത്തിലാക്കാൻ ചില ആളുകൾ, ശ്രമിക്കുന്നതായി പറയപ്പെടുന്നു. ഇതിൽ സത്യമുണ്ടെങ്കിൽ കുടുംബത്തിന് നേരെയുള്ള ആക്രമണം മാത്രമല്ല, ആർജെഡിയുടെ ആത്മാവിനു നേരെയുള്ള പ്രഹരമാണെന്നും തേജ് പ്രതാപ് എക്സ് പോസ്റ്റിൽ പറഞ്ഞു. ഈ വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
National
പാറ്റ്ന: ആര്ജെഡി നേതാവും മുന് മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ മകന് തേജ് പ്രതാപ് യാദവിന്റെ പാര്ട്ടി ജനശക്തി ജനതാദള് (ജെജെഡി) എന്ഡിഎ സര്ക്കാരിന് പിന്തുണ പ്രഖ്യാപിച്ചതായി സൂചന. തേജ്പ്രതാപ് യാദവിനെ തങ്ങളുടെ ചേരിയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എൻഡിഎ നേതാക്കൾ ഞായറാഴ്ച രാത്രി അദ്ദേഹത്തിനെ കണ്ടിരുന്നു.
തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട തേജ് പ്രതാപ് യാദവും അദ്ദേഹത്തിന്റെ പാർട്ടി സ്ഥാനാർഥികളും എല്ലാ സീറ്റുകളിലും പരാജയപ്പെട്ടിരുന്നു. 44 സീറ്റിലാണ് ജെജെഡി മത്സരിച്ചത്.
അതേസമയം, ആര്ജെഡി വിട്ട സഹോദരി രോഹിണി ആചാര്യയെയും തേജ് പ്രതാപ് തന്റെ പാര്ട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന പാര്ട്ടി യോഗത്തിലായിരുന്നു തീരുമാനം.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലാലു കുടുംബത്തിനുള്ളില് അതൃപ്തി പുകയുകയാണ്. രോഹിണിക്ക് പിന്നാലെ ലാലുവിന്റെ മൂന്ന് പെണ്മക്കളും വീടു വിട്ടിറങ്ങി. രാജ്ലക്ഷ്മി, രാഗിണി, ചന്ദ യാദവ് എന്നിവരാണ് കുട്ടികളോടൊപ്പം പാറ്റ്നയിലെ വസതി വിട്ട് ഡല്ഹിയിലേക്ക് പോയതെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
National
പാറ്റ്ന: കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച ആർജെഡി നേതാവ് ലാലു പ്രസാദിന്റെ മകൾ രോഹിണി ആചാര്യക്ക് പിന്നാലെ മൂന്ന് പെൺമക്കൾകൂടി വീട് വിട്ടു. ബിഹാർ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കുടുംബത്തിനുള്ളിൽ പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. ഇതിനിടെയാണ് ലാലു പ്രസാദിന്റെ മൂന്ന് പെൺമക്കൾകൂടി വീട് വിട്ടത്.
ലാലുവിന്റെ മക്കളായ രാജ്ലക്ഷ്മി, രാഗിണി, ചന്ദ യാദവ് എന്നിവരാണ് കുട്ടികളോടൊപ്പം പാറ്റ്നയിലെ വസതി വിട്ട് ഡൽഹിയിലേക്ക് പോയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ താൻ ആർജെഡി വിട്ട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും രോഹിണി ആചാര്യ പറഞ്ഞിരുന്നു. ഇതാണ് കുടുംബ പ്രശ്നങ്ങൾ വഷളാക്കിയത്. ഇതോടെ മറ്റു മക്കൾ കടുത്ത മാനസിക സമ്മർദത്തിലായെന്നും അതിനാലാണ് വീട് വിട്ടതെന്നും റിപ്പോർട്ടുകളുണ്ട്.
ബിഹാര് തെരഞ്ഞെടുപ്പിലെ ആർജെഡിയുടെ തോല്വിക്ക് മണിക്കൂറുകൾക്ക് പിന്നാലെയാണ് പാർട്ടി വിടുന്നതായി രോഹിണി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില് സീറ്റ് ലഭിക്കാനും പണത്തിനും വേണ്ടിയാണ് താന് പിതാവിന് വൃക്ക നല്കിയതെന്ന് കുടുംബാംഗങ്ങള് ആരോപിച്ചുവെന്നും രോഹിണി പറഞ്ഞിരുന്നു.
National
പാറ്റ്ന: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ ശരിയായ രീതിയിലല്ല വിജയിച്ചതെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷൻ മുകേഷ് സഹാനി. പണം ഒഴുക്കിയാണ് എൻഡിഎ വിജയിച്ചതെന്നും മുകേഷ് കുറ്റപ്പെടുത്തി.
"തെരഞ്ഞെടുപ്പ് ആകുന്പോൾ ജയം തോൽവിയും സാധാരണമാണ്. ഞങ്ങൾ പരാജയപ്പെട്ടു. പക്ഷെ എൻഡിഎ പണം കൊടുത്താണ് വിജയിച്ചത്. സ്ത്രീകൾ അതിനാൽ കൂട്ടത്തോടെ എൻഡിഎയ്ക്ക് വേണ്ടി വോട്ട് ചെയ്തു.'-മുകേഷ് പറഞ്ഞു.
10000 രൂപ കൊണ്ട് ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് മനസിലായല്ലോ എന്നും സഹാനി ചോദിച്ചു. യുവാക്കൾ മഹാസഖ്യത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. പക്ഷെ വിജയിക്കാൻ അത് മതിയായിരുന്നില്ലെന്നും മുകേഷ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ മുകേഷ് സഹാനിയുടെ വിഐപി പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. മഹാസഖ്യത്തിന് ആകെ 35 സീറ്റ് മാത്രമാണ് ലഭിച്ചത്. എൻഡിഎ 202 സീറ്റുകളിൽ വിജയിച്ച് ഭരണം നിലനിർത്തി.
National
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ രാഷ്ട്രീയം ഉപേക്ഷിച്ചു. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും അവർ സൂചിപ്പിച്ചു.
ഞാൻ രാഷ്ട്രീയം വിടുകയാണ്. കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണ്. അങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാൻ ഏറ്റെടുക്കുകയാണെന്നും രോഹിണി എക്സിൽ കുറിച്ചു.
തേജസ്വി യാദവിന്റെ രാഷ്ട്രീയ ഉപദേശകനും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവുമായുള്ള അഭിപ്രായ ഭിന്നതയാണ് രോഹിണി പാര്ട്ടി വിടാന് കാരണമെന്നാണ് സൂചന. തെരഞ്ഞെടുപ്പില് മത്സരിക്കാന് രോഹിണി താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ലോക്സഭയിലെ തോല്വി ചൂണ്ടിക്കാട്ടി സീറ്റ് നിഷേധിക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽ നിന്ന് രോഹിണി മത്സരിച്ചിരുന്നെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു. നേരത്തെ ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ജൻശക്കി ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങി.
എന്നാൽ പരാജയമായിരുന്ന ഫലം. രാഘോപുരിൽ സഹോദരൻ തേജസ്വിക്കെതിരെയും തേജ് പ്രതാപ് സ്ഥാനാർഥിയെ നിറുത്തിയിരുന്നു.
National
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരണവുമായി ആർജെഡി നേതാവ് തേജ്വസി യാദവ്. പൊതുസേവനം എന്നത് അവസാനമില്ലാത്ത പ്രക്രിയയാണ്, ഒടുക്കമില്ലാത്ത യാത്രയാണ്. അതിൽ ഉയർച്ച താഴ്ചകൾ ഒഴിവാക്കാനാവില്ല.
പരാജയത്തിൽ ദുഃഖമില്ല, വിജയത്തിൽ അഹങ്കാരവുമില്ല. ആർജെഡി പാവപ്പെട്ടവരുടെ പാർട്ടിയാണ്. അവർക്കുവേണ്ടി ശബ്ദമുയർത്തുന്നത് തുടരുമെന്നും തേജ്വസി വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിൽ കേവലം 25 സീറ്റിലേക്ക് ആർജെഡി കൂപ്പുകുത്തിയിരുന്നു.
2010ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ആർജെഡിയുടേത്. മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷസഖ്യമായ മഹാഗഢ്ബന്ധൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
National
ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാർ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച എന്നാണ് ലഭിക്കുന്ന വിവരം.
ബിഹാർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 19 സീറ്റുകളിൽ വിജയിച്ച കോൺഗ്രസിന് ഇത്തവണ ആറ് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. കോൺഗ്രസും ആർജെഡിയും ഇടത് പാർട്ടികളും അടങ്ങിയ മഹാസഖ്യത്തിന് 35 സീറ്റ് ആണ് ലഭിച്ചത്.
എൻഡിഎ വൻ ഭൂരിപക്ഷത്തിലാണ് ഭരണം നിലനിർത്തിയത്. 202 സീറ്റുകളാണ് എൻഡിഎയ്ക്ക് ലഭിച്ചത്.
District News
കോഴിക്കോട്: ജില്ലാപഞ്ചായത്തിലേക്ക് ആര്ജെഡി സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചു. അഴിയൂര്, അരിക്കുളം, പയ്യോളി അങ്ങാടി, നരിക്കുനി എന്നിവിടങ്ങളിലാണ് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചത്.
അഴിയൂരില് ആര്വൈജെഡി ജില്ലാപ്രസിഡന്റ് കിരണ്ജിത്തും അരിക്കുളത്ത് രാഷ്ട്രീയ മഹിളാ ജനതാദള് ജില്ലാ പ്രസിഡന്റ് നിഷാകുമാരിയും പയ്യോളി അങ്ങാടിയില് ആര്ജെഡി സംസ്ഥാന കമ്മിറ്റി അംഗം എം.കെ. സതിയും നരിക്കുനിയില് മഹിള ജനതാദള് സംസ്ഥാന സെക്രട്ടറി ജീജദാസുമാണ് മത്സരിക്കുക.
കോടഞ്ചേരിയില് എന്പിപി സ്ഥാനാര്ഥികള്
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തില് മത്സരിക്കുന്ന നാഷണല് പീപ്പിള്സ് പാര്ട്ടിയുടെ സ്ഥാനാര്ഥികളുടെ ഒന്നാം ഘട്ട ലിസ്റ്റ് പ്രഖ്യാപിച്ചു. സ്ഥാനാര്ഥി പട്ടിക പ്രഖ്യാപനവും കോഴിക്കോട് റൂറല് ജില്ലാ ഓഫീസ് ഉദ്ഘാടനവും വിശദീകരണയോഗവും കോടഞ്ചേരി ടൗണില് നടന്നു. എന്പിപി സംസ്ഥാന പ്രസിഡന്റ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി പഞ്ചായത്ത് എട്ടാം വാര്ഡില് അഗസ്റ്റിന് മഠത്തില്, പത്താം വാര്ഡില് സിബി തൂങ്കുഴി, പതിനാറാം വാര്ഡില് സോളി മാത്യു വാഴക്കാമറ്റത്തില് എന്നിവരാണ് മത്സരിക്കുന്നത്. ചടങ്ങില് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജോയ് മോളത്ത് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ പ്രസിഡന്റ് ജോഷി കൈതവളപ്പില്, ബിജെപി മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്, കോഴിക്കോട് സിറ്റി എന്പിപി പ്രസിഡന്റ് ടിജി ബാലന്, മിനി ആനിതോട്ടം എന്നിവര് സംസാരിച്ചു.
കോര്പറേഷനില് കോണ്ഗ്രസിന്റെ ആറു സ്ഥാനാര്ഥികളെ കൂടി പ്രഖ്യാപിച്ചു
കോഴിക്കോട്: കോഴിക്കോട് കോര്പറേഷനില് ആറു ഡിവിഷനുകളിലേക്കുള്ള കോണ്ഗ്രസ് സ്ഥാനാര്ഥികളെക്കൂടി നേതൃത്വം പ്രഖ്യാപിച്ചു. മൂന്നാംഘട്ട സ്ഥാനാര്ഥി പട്ടികയില് എം. അഥീന (വേങ്ങേരി ഡിവിഷന്), സിനിമ, സീരിയല് കലാസംവിധായകനായ മുരളി ബേപ്പൂര് (ബേപ്പൂര് പോര്ട്ട്), ഷിമി കൃഷ്ണന് (മാറാട്), രശ്മിദാസ് ( നടുവട്ടം ഈസ്റ്റ്), അഗ്നിവേശ് എസ്. ചേറോത്ത് (നടക്കാവ്), എം. ഷിബു (ചക്കരോത്കുളം) എന്നിവരാണ് ഉള്പ്പെട്ടിരിക്കുന്നത്.
തിരുവമ്പാടിയിൽ യുഡിഎഫ് സീറ്റു വിഭജനം അനിശ്ചിതത്വത്തിൽ
തിരുവമ്പാടി: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് ചർച്ച പൂർത്തിയാക്കി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോഴും തിരുവമ്പാടിയിൽ യുഡിഎഫിന് സീറ്റ് ചർച്ച പോലും പൂർത്തിയായില്ല.
ഏതാനും വാർഡുകളിൽ കോൺഗ്രസ് നേതാക്കൾ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിട്ടുണ്ട്. ഘടകകക്ഷികൾ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ പോലും കോൺഗ്രസ് പ്രവർത്തകർ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു രംഗത്ത് എത്തിയിട്ടുണ്ട്. ഇത് ഘടകകക്ഷികളിലും അമർഷമുണ്ടാക്കിയിട്ടുണ്ട്.
കൂരാച്ചുണ്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായി
കൂരാച്ചുണ്ട്: തദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്ത് എൽഡിഎഫ് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. കൺവെൻഷനോടനുബന്ധിച്ച് പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
കെ.എം. സച്ചിൻ ദേവ് എം എൽഎ ഉദ്ഘാടനം ചെയ്തു. ജോസഫ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി. സുധാകരൻ, ടി.കെ സുമേഷ്, കെ.കെ.നാരായണൻ, വി.ജെ സണ്ണി, സരുൺ കൂട്ടാലിട, കെ.കെ.ബാബു, ഒ.ഡി തോമസ് എന്നിവർ പ്രസംഗിച്ചു.
വാർഡുകളും സ്ഥാനാർത്ഥികളും യഥാക്രമം 1. സീന പ്രകാശ് (സ്വതന്ത്രൻ) 2. ആൻസമ്മ ജോസഫ് (സിപിഎം) 3. വിത്സൺ മംഗലത്ത് പുത്തൻപുരയിൽ (കേരളാ കോ-എം) 4.വി.കെ. ഹസീന (സിപിഎം) 5. പ്രബീഷ് തളിയോത്ത് (സിപിഎം) 6. എം.എസ്. ഗീതു, ( സ്വതന്ത്രൻ) 7. ജെയ്സി ആന്റപ്പൻ ( സ്വതന്ത്രൻ) 8. മേബിൾ റീജോ (സ്വതന്ത്രൻ)
9. സണ്ണി കോട്ടയിൽ (സ്വതന്ത്രൻ) 10. എം.ടി. രാഘവൻ (കേരള കോ- എം) 11. സിനി ഷിജോ (കേരള കോ-എം) 12. ജലീൽ കുന്നുംപുറം ( സ്വതന്ത്രൻ) 13. എൻ.കെ.കുഞ്ഞമ്മദ് (സിപിഎം) 14. ഷീബ ഷാജി (സ്വതന്ത്രൻ) ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് കൂരാച്ചുണ്ട് ഡിവിഷൻ സ്ഥാനാർത്ഥി ദേവസ്യ കെ. വർഗീസ് (സ്വതന്ത്രൻ)
National
പാറ്റ്ന: എതിരാളികളെ കടപുഴക്കി ബിഹാറിൽ എൻഡിഎയുടെ തേരോട്ടം. 243 സീറ്റുകളിൽ 202 നേടിയാണ് എൻഡിഎ വീണ്ടും ഭരണത്തിലേറുന്നത്. 89 സീറ്റോടെ ബിജെപി വലിയ ഒറ്റക്കക്ഷിയായി. 85 സീറ്റോടെ ജെഡി-യു തൊട്ടടുത്തെത്തി.
എൻഡിഎയിലെ ചെറുകക്ഷികളായ എൽജെപി, എച്ച്എഎം, ആർഎൽഎം എന്നിവയും ഗംഭീര വിജയം നേടി. സ്ത്രീവോട്ടർമാരുടെ പരിപൂർണ പിന്തുണയാണ് എൻഡിഎ സർക്കാരിന്റെ ഉജ്വലവിജയത്തിന് ആധാരം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്പാണ് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് 1.27 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ വീതം സർക്കാർ കൈമാറിയത്.
വിജയിക്കുന്ന സംരംഭകർക്ക് രണ്ടു ലക്ഷം രൂപയുംകൂടി നൽകുമെന്ന വാഗ്ദാനവും നിതീഷിന് അനുകൂലമായ വോട്ടായി മാറി. മഹാവിജയത്തിന്റെ കേന്ദ്രബിന്ദുവായ നിതീഷ്കുമാർ പത്താം തവണ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. മുന്പത്തേതുപോലെ ബിജെപിയിൽനിന്ന് രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകും. സമ്രാട്ട് ചൗധരി ഉപമുഖ്യമന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. മഹിളാ-യൂത്ത് ഫോർമുലയാണ് (എംവൈ ഫോർമുല) ബിഹാറിൽ വിജയം സമ്മാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
എക്സിറ്റ് പോൾ പ്രവചനങ്ങൾക്കപ്പുറമുള്ള വിജയമാണ് എൻഡിഎ നേടിയത്. എൻഡിഎയുടെ വിജയക്കുതിപ്പിൽ മഹാഗഡ്ബന്ധൻ തകർന്നടിഞ്ഞു. കഴിഞ്ഞ തവണ 75 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായ ആർജെഡി ഇത്തവണ മൂന്നിലൊന്ന് സീറ്റിലേക്കു (25) ചുരുങ്ങി. 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് നേടിയത് വെറും ആറു സീറ്റ്. വിഐപി, ജൻ സുരാജ് പാർട്ടി, സിപിഐ എന്നിവ വട്ടപ്പൂജ്യമായി. ഇടതുപാർട്ടികൾക്കും കാര്യമായ നഷ്ടമുണ്ടായി.
കഴിഞ്ഞതവണ 16 സീറ്റുണ്ടായിരുന്ന ഇടതുകക്ഷികൾ ഇത്തവണ മൂന്നു സീറ്റിലേക്ക് ഒതുങ്ങി. അസദുദീൻ ഒവൈസിയുടെ എഐഎംഐഎം അഞ്ചു സീറ്റോടെ സ്വാധീനം നിലനിർത്തി. 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 പേരുടെ പിന്തുണയാണ്. 2020ൽ 125 സീറ്റോടെ കഷ്ടിച്ചു ഭൂരിപക്ഷം നേടിയ സ്ഥാനത്താണ് ഇക്കുറി എതിരാളികളെ നിഷ്പ്രഭമാക്കുന്ന വിജയം നേടാൻ എൻഡിഎയ്ക്കായത്.
എൻഡിഎപക്ഷത്തെ പ്രമുഖരെല്ലാം വിജയിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവ് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പിന്നിലായിരുന്നു. ഒടുവിൽ തേജസ്വി വിജയിച്ചുകയറി. എന്നാൽ, സഹോദരൻ തേജ് പ്രതാപ് മൂന്നാംസ്ഥാനത്തായി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നേറ്റം കാഴ്ചവയ്ക്കാൻ മഹാഗഡ്ബന്ധനായില്ല. പത്തു ശതമാനം അംഗങ്ങളെ ജയിപ്പിക്കാൻ കഴിഞ്ഞ ആർജെഡിക്ക് പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കുമെന്നതു മാത്രം ആശ്വാസമായി.
ബിജെപി, ജെഡി-യു കക്ഷികളിൽ ആര് കൂടുതൽ സീറ്റ് നേടുമെന്നതു മാത്രമായി ഒരു ഘട്ടം കഴിഞ്ഞപ്പോൾ വോട്ടെണ്ണലിന്റെ കൗതുകം. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഒരേപോലെ എൻഡിഎയുടെ മുന്നേറ്റമാണുണ്ടായത്. സീമാഞ്ചൽ മേഖലയിൽപോ ലും മഹാഗഡ്ബന്ധനു പിടിച്ചുനിൽക്കാനായില്ല. 101 വീതം സീറ്റുകളിലാണ് ബിജെപിയും ജെഡി-യുവും മത്സരിച്ചത്. 90 ശതമാനത്തിനടുത്താണ് ബിജെപിയുടെ സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞതവണ 43 സീറ്റ് മാത്രമുണ്ടായിരുന്ന ജെഡി-യു ഇത്തവണ സീറ്റ് നേട്ടം ഇരട്ടിയാക്കി. തുല്യം എണ്ണം സീറ്റുകളിൽ മത്സരിച്ചെങ്കിലും ജെഡി-യുവിനേക്കാൾ കൂടുതൽ വോട്ട് ശതമാനം ബിജെപിക്കാണ്.
Leader Page
പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ നിതീഷ് കുമാറും ഇന്ത്യൻ രാഷ്ട്രീയത്തിൽ മഹാദ്ഭുതങ്ങൾ സൃഷ്ടിക്കുന്നതു തുടരുകയാണ്. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നിതീഷിനു പത്താം തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കുതിപ്പിനു സ്വർണത്തിളക്കം. ബിഹാറിന്റെ ചാണക്യന് ഇതു ദശാവതാരം.
ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ 68 ശതമാനം പോളിംഗിന്റെ ഗുണവും എൻഡിഎ സഖ്യത്തിനാണ്. എക്സിറ്റ് പോളുകൾ പ്രവചിച്ചതിലും നിരീക്ഷകർ പ്രതീക്ഷിച്ചതിലും വലിയ തരംഗം. ബിഹാറിലെ 234 അംഗ നിയമസഭയിൽ മാന്ത്രിക നന്പരായ 200 കടന്ന എൻഡിഎയുടെ കുതിപ്പിന്റെ തിളക്കമേറെയാണ്.
പതിനഞ്ചു വർഷം മുന്പ് ജെഡിയു- ബിജെപി സഖ്യം നേടിയ 206 സീറ്റുകളെന്ന വൻ റിക്കാർഡിന്റെ തൊട്ടടുത്ത്. 2005ൽ ഇതേ സഖ്യത്തിന് 143 സീറ്റുകളാണുണ്ടായിരുന്നത്. 2015ലെ തെരഞ്ഞടുപ്പിൽ ജെഡിയുമായി സഖ്യത്തിലായിരുന്ന ആർജെഡി, കോണ്ഗ്രസ് മുന്നണിക്ക് 178 സീറ്റ് നേടാനായിരുന്നു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് അന്നു കിട്ടിയത് വെറും 58 സീറ്റുകൾ.
മഹാതോൽവിയിൽ മഹാസഖ്യം
രാഷ്ട്രീയ സുനാമി പോലെ ആഞ്ഞടിച്ച എൻഡിഎ തരംഗത്തിൽ മഹാതോൽവി ഏറ്റുവാങ്ങിയ ആർജെഡി- കോണ്ഗ്രസ്- ഇടതു മഹാസഖ്യത്തിനു നിലനിൽപ്പുപോലും വെല്ലുവിളിയാകും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ തേരോട്ടം തടയുകയെന്നതും പ്രതിപക്ഷത്തിനു മറ്റൊരു വെല്ലുവിളിയാണ്.
തേജസ്വി യാദവിനേക്കാൾ രാഹുൽ ഗാന്ധിക്കാകും ബിഹാറിലെ ജനവിധി പരീക്ഷണമാകുക. കൊട്ടിഘോഷിച്ചു തുടങ്ങിയ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് കാര്യമായ ചലനം പോലും സൃഷ്ടിക്കാനായില്ല. എന്നാൽ ഭാവിയിൽ ആർജെഡി, ജെഡിയു പാർട്ടികൾ ക്ഷയിക്കുന്പോൾ, ബിജെപിക്കു ബദലാകാൻ പ്രശാന്തിന് സാധ്യതയുണ്ട്. കോണ്ഗ്രസിനാകട്ടെ തകർച്ചയുടെ ആഘാതം കൂടുകയാണ്.
ബിഹാറിൽ തരക്കേടില്ലാത്ത ശക്തിയുണ്ടായിരുന്ന ഇടതു പാർട്ടികളും വല്ലാതെ ക്ഷീണിച്ചത് ഇന്ത്യ സഖ്യത്തിന്റെ മോഹങ്ങൾക്ക് ആഘാതമാണ്. വോട്ടർപട്ടിക ക്രമക്കേട്, വോട്ടുകൊള്ള ആരോപണങ്ങളിൽ പുളയുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികൾ സംശയാസ്പദമാണെന്നത് ഇന്ത്യ സഖ്യത്തിന്റെ തലവേദനകൾ വർധിപ്പിക്കും.
നേട്ടം ബംഗാളിലും ആസാമിലും
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിൽ നാലു മാസത്തിനകം നടക്കാനുള്ള നിയസഭാ തെരഞ്ഞെടുപ്പുകളിൽ പോലും ബിഹാറിലും എൻഡിഎ നേടിയ മിന്നുന്ന വിജയം ചലനം സൃഷ്ടിക്കും. പശ്ചിമ ബംഗാൾ അടക്കിവാഴുന്ന മമത ബാനർജിയെയും തൃണമൂൽ കോണ്ഗ്രസിനെയും മറികടന്നു ഭരണം പിടിക്കാനുള്ള ബിജെപിയുടെ മോഹത്തിനു കിട്ടുന്ന താങ്ങാകും പ്രധാനം. പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയുമെന്ന പഴഞ്ചൊല്ലു പോലെയാണു ഡൽഹിക്കു പിന്നാലെ ബിഹാറിലും തകർന്നടിഞ്ഞിട്ടും മാറ്റമില്ലാത്ത പ്രതിപക്ഷത്തെ അനൈക്യം. ബിജെപി വിരുദ്ധ ചേരിയിലാണെങ്കിലും തൃണമൂൽ കോണ്ഗ്രസും ആം ആദ്മി പാർട്ടിയും ഇന്ത്യ സഖ്യത്തിലില്ല. പ്രധാന പ്രതിപക്ഷമായ കോണ്ഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങളും ബിജെപിക്കു നേട്ടമാണ്.
ബംഗാളിൽ ബിജെപിയുടെ കുതിപ്പിനെ തടുക്കാൻ മമതയ്ക്കു കഴിയുമോയെന്നതാണു ചോദ്യം. ആസാമിൽ ഭരണം തിരിച്ചുപിടിക്കാനുള്ള കോണ്ഗ്രസിന്റെ പ്രതീക്ഷയ്ക്കു ബിഹാറിലെ ജനവിധി തിരിച്ചടിയായേക്കും. ബംഗാളിലും ആസാമിലുമാകും ബിഹാറിലെ വൻകുതിപ്പിന്റെ പ്രയോജനം ബിജെപിക്കു കൂടുതലായുണ്ടാകുക. തുടർച്ചയായ 50 വർഷം ഇന്ത്യ ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയിലേക്കും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ആർഎസ്എസ് അജൻഡയിലേക്കും ഒരുപടികൂടി അടുത്തുവെന്നാകും സംഘപരിവാറുകാരുടെ വിശ്വാസം.
പോയ ബുദ്ധിആന പിടിച്ചാലും!
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ പിടിമുറുക്കാനും ഇന്നലത്തെ ജനവിധി കാരണമാകും. ബിഹാറിൽ തോറ്റിരുന്നെങ്കിൽ നിതീഷിനേക്കാളേറെ മോദിക്കും ബിജെപിക്കുമാകും ക്ഷീണം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു തനിച്ചു കേവല ഭൂരിപക്ഷം കിട്ടാതെ പോയതു വിസ്മരിക്കരുതല്ലോ. റായ്ബറേലിയിലും അയോധ്യയിലും അടക്കം യുപിയിൽ ബിജെപിക്കേറ്റ തിരിച്ചടിയുടെ ക്ഷീണം ചെറുതല്ലായിരുന്നു.
നിതീഷിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും സഹായിച്ചില്ലായിരുന്നെങ്കിൽ മോദിയുടെ മൂന്നാം ഭരണം പോലും സാധ്യമല്ലായിരുന്നു. ശിവസേനയേയും എൻസിപിയേയും പിളർത്തേണ്ടിയും വന്നു. ബിജെപി സഖ്യം വിട്ട് രണ്ടു തവണ കോണ്ഗ്രസുമായി കൈകോർക്കുകയും യുപിഎ മുന്നണിയുടെ ഭാഗമായിരുന്നു രണ്ടു തവണ കോണ്ഗ്രസിന്റെ വലയിലെത്തിയ നിതീഷ് കുമാറിനെ ഇന്ത്യ സഖ്യത്തിന്റെ കണ്വീനറും ഭാവി പ്രധാനമന്ത്രിയുമായി പ്രഖ്യാപിക്കാൻ കോണ്ഗ്രസ് തയാറായിരുന്നെങ്കിൽ ഇന്ത്യൻ രാഷ്ട്രീയം മറ്റൊന്നാകുമായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലെന്നു പഴമക്കാർ പറഞ്ഞിട്ടുണ്ട്.
പുകമറയിൽ ഇലക്ഷൻ കമ്മീഷൻ
ദുർബലനായാണ് മോദി 3.0 ഭരണം തുടങ്ങിയതെങ്കിലും പിന്നീടിങ്ങോട്ട് കരുത്തുകൂട്ടി. തെരഞ്ഞെടുപ്പു കമ്മീഷനെ പൂർണ വരുതിയിലാക്കിയെന്നതു വെറും ആരോപണമല്ല. ഗ്യാനേഷ് കുമാറിനെയും കൂട്ടരെയും നിയമിക്കാനായി സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ മാറ്റി പകരം മോദിയും അമിത് ഷായും തീരുമാനിക്കുന്നതിനു പാർലമെന്റിൽ നിയമഭേദഗതി പാസാക്കി. തെരഞ്ഞെടുപ്പു കമ്മീഷണറായിരിക്കെ എടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാതിരിക്കാനുള്ള നിയമത്തിനു പിന്നിലും കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.
ഹൈക്കോടതികളിൽ തെരഞ്ഞെടുപ്പു ഹർജിയില്ലാത്ത എല്ലാ നിയോജക മണ്ഡലങ്ങളിലെയും സിസിടിവി, വെബ്കാസ്റ്റിംഗ്, ഫോട്ടോ, വീഡിയോ അടക്കമുള്ളവ നശിപ്പിക്കാനുള്ള ഉത്തരവ് തെളിവുകൾ ഇല്ലാതാക്കാനാണെന്നതും കാണാതെ പോകില്ല. ബിഹാറിൽ നടപ്പാക്കുകയും കേരളം അടക്കം 12 സംസ്ഥാനങ്ങളിൽ തുടങ്ങുകയും ചെയ്ത തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളും കൂട്ടിവായിക്കേണ്ടി വരും.
മായാജാലമാകുന്ന നിതീഷ് ഭരണം
രണ്ടു പതിറ്റാണ്ടിനു ശേഷവും സാധാരണയുള്ള ഭരണവിരുദ്ധ വികാരത്തെ ഭരണാനൂകൂല വികാരമാക്കിയ മായാജാലമാണ് നിതീഷിന്റേത്. ജയപ്രകാശ് നാരായണൻ മുതൽ റാം മനോഹർ ലോഹ്യ, എസ്.എൻ. സിൻഹ, കർപ്പൂരി ഠാക്കൂർ, വി.പി. സിംഗ് എന്നിവരുമായി അടുത്തു പ്രവർത്തിച്ചിരുന്ന നിതീഷ് ഇന്ത്യൻ രാഷ്ട്രീയത്തിലെ വേറിട്ടൊരു പ്രതിഭാസമാണ്. രാഷ്ട്രീയത്തിലെ പതിവു കണക്കുകൂട്ടലുകളും ഗുരുത്വാകർഷണങ്ങളും സമവാക്യങ്ങളും തെറ്റിച്ചാലും നിതീഷിന്റെ രാഷ്ട്രീയ, സഖ്യ തന്ത്രങ്ങൾക്കു സമാനതകളില്ല. മോദിയും നിതീഷും സജീവമായിരിക്കുന്നിടത്തോളം പ്രതിപക്ഷത്തിനു കഷ്ടകാലം തുടരും.
National
പാറ്റ്ന: പോളിംഗ്ബൂത്തുകളിലെ സ്ത്രീകളുടെ നീണ്ടനിരയാകാം ബിഹാറിൽ ഒരുപക്ഷേ ഇത്തവണ എൻഡിഎയുടെ ചരിത്രവിജയത്തിന്റെ രാസത്വരകമായത്. ഏഴ് ജില്ലകളിൽ പുരുഷവോട്ടർമാരുടെ എണ്ണത്തേക്കാൾ 14 ശതമാനം അധികമായിരുന്നു സ്ത്രീവോട്ടർമാരുടെ സാന്നിധ്യമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ കണക്കുകൾ പറയുന്നു. മറ്റ് പത്ത് ജില്ലകളിലാകട്ടെ ഈ വ്യത്യാസം പത്ത് ശതമാനത്തിലും അധികമാണ്.
എൻഡിഎ സഖ്യത്തിന്റെ വിജയം ഉറപ്പായതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പാട്ടും നൃത്തവുമായി തെരുവിലിറങ്ങിയ സ്ത്രീകൾ ഹോളിയെ മറികടക്കുംവിധം വർണങ്ങൾ വാരിവിതറുകയാണ്. “ഞങ്ങൾ ബഹാറികളാണ്, ഞങ്ങൾ സംസ്കാരസന്പന്നരാണ്, ഒപ്പം ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നവരുമാണ്...” ഒരു ബിജെപി പ്രവർത്തക ഉറക്കെ പാടി.
എന്തുകൊണ്ട് എൻഡിഎയ്ക്ക് വോട്ട് ചെയ്തുവെന്ന് ചോദ്യത്തിന് ഞങ്ങൾക്കു കുടിവെള്ളം ഉറപ്പാക്കിയ, റോഡുകളും പാലങ്ങളും സമ്മാനിച്ച മുടങ്ങാതെ റേഷൻ എത്തിക്കുന്നവർക്ക് എന്തിന് വോട്ട് ചെയ്യാതിരിക്കണം എന്ന മറുചോദ്യമായിരുന്നു ഉത്തരം. രണ്ടു പതിറ്റാണ്ടോളം നീണ്ട നിതീഷ് കുമാർ ഭരണം സ്ത്രീ വോട്ടർമാരെ സർക്കാരിനൊപ്പം നിർത്തുന്നതിൽ നിർണായകമായെന്ന് ഒരു പ്രമുഖ എൻഡിഎ നേതാവും വിലയിരുത്തി. ജാതി-മത പരിഗണനകൾക്കതിതമായി സ്ത്രീകൾ സർക്കാരിനെ പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നതിനു തൊട്ടുമുന്പാണ് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിന് 1.21 കോടി സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 10,000 രൂപ സർക്കാർ കൈമാറിയത്. വിജയിക്കുന്ന സംരംഭകർക്ക് രണ്ടുലക്ഷം രൂപകൂടി നൽകുമെന്ന വാഗ്ദാനവും നൽകി.
2016 ൽ മദ്യനിരോധനം കൊണ്ടുവന്നതും നിതീഷിനൊപ്പം നിൽക്കാൻ സ്ത്രീകളെ പ്രേരിപ്പിച്ചു. പാവപ്പെട്ട കുടുംബങ്ങളിലും പിന്നാക്ക വിഭാഗങ്ങളിലും പുരുഷന്മാരുടെ മദ്യപാനം ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്ന സാമൂഹ്യാന്തരീക്ഷമായിരുന്നു ബിഹാറിലേത്. മദ്യനിരോധനം പിൻവലിക്കുമെന്നു മഹാസഖ്യം നേതാക്കൾ സൂചന നൽകിയതും ഫലത്തിൽ എൻഡിഎയ്ക്കു നേട്ടമായി.
എൻഡിഎയ്ക്കു കീഴിൽ ഐക്യത്തോടെ സ്ത്രീകൾ അണിനിരന്നതോടെ സംസ്ഥാനത്തെ പ്രബലമായ ജാതിരാഷ്ട്രീയവും ദുർബലമായി. 243 അംഗ സഭയിൽ 67.13 ശതമാനം പേരാണ് ഇത്തവണ വോട്ട് ചെയ്തത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ്. സ്ത്രീവോട്ടർമാരുടെ നിരക്ക് 71.78 ഉം പുരുഷന്മാരുടേത് 62,98 ഉം ആയിരുന്നു. പോളിംഗ് ബൂത്തിൽ എൻഡിഎയുടെ വിജയവും അതുവഴി ഉറപ്പായി.
National
പാറ്റ്ന: ബിഹാറിൽ കോൺഗ്രസ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി. 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും ആറിടത്താണ് വിജയിക്കാനായത്.
പിസിസി അധ്യക്ഷൻ രാജേഷ്കുമാർ, നിയമസഭാ കക്ഷി നേതാവ് അജീത് ശർമ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം പരാജയപ്പെട്ടു.
സീമാഞ്ചൽ മേഖലയിലെ നാലു മണ്ഡലങ്ങളിൽ കോൺഗ്രസിനു കരകയറാനായി. 61 സീറ്റ് ചോദിച്ചുവാങ്ങിയ കോൺഗ്രസിന് പത്തിലൊന്നു സ്ഥാനാർഥികളെപ്പോലും വിജയിപ്പിക്കാനായില്ല. ആർജെഡിയുടെയും സിപിഐയുടെയും സീറ്റുകളിലും കോൺഗ്രസ് മത്സരിച്ചിരുന്നു. 2010നുശേഷം ബിഹാറിൽ കോൺഗ്രസ് നേരിട്ട വന്പൻ തോൽവിയാണിത്. അന്ന് ഒറ്റയ്ക്ക് മത്സരിച്ച് നാലു സീറ്റ് നേടി.
2020ൽ 70 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 മണ്ഡലങ്ങളിലാണ് വിജയിച്ചത്. കോൺഗ്രസിന്റെ മോശം പ്രകടനമാണ് മഹാഗഡ്ബന്ധനെ അധികാരത്തിൽനിന്ന് അകറ്റിയത്.
National
പാറ്റ്ന: ആർജെഡി നേതാവ് തേജസ്വി യാദവ് രഘോപുർ മണ്ഡലത്തിൽ വിജയിച്ചു. ഇടയ്ക്ക് പിറകിലായിരുന്ന തേജസ്വി ഒടുവിൽ 14,532 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ സതീഷ്കുമാറിനെ പരാജയപ്പെടുത്തി. രഘോപുരിൽ തേജസ്വിയുടെ ഹാട്രിക് വിജയമാണിത്.
തേജസ്വിയുടെ മൂത്ത സഹോദരൻ തേജ് പ്രതാപ് യാദവ് മഹുയിൽ മൂന്നാം സ്ഥാനത്തായി. ആർജെഡിയിൽനിന്നു പുറത്താക്കപ്പെട്ട തേജ് പ്രതാപ് ജനശക്തി ജനതാ ദൾ എന്ന പാർട്ടി രൂപവത്കരിച്ചായിരുന്നു മത്സരിച്ചത്. എൽജെപിയിലെ സഞ്ജയ്കുമാർ സിംഗ് ആണ് മഹുവയിൽ വിജയിച്ചത്. ആർജെഡിയിലെ മുകേഷ്കുമാർ രണ്ടാം സ്ഥാനത്തെത്തി.
National
പാറ്റ്ന: ബിഹാറിൽ 12 സ്ഥാനാർഥികൾ വിജയിച്ചത് ആയിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന്.
കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചവരിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. സന്ദേശ് മണ്ഡലത്തിൽ ജെഡി-യുവിലെ രാധാചരൺ സാഹ് വിജയിച്ചത് വെറും 27 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.
ആർജെഡിയിലെ ദിപു സിംഗാണ് ഹതഭാഗ്യൻ. അഗിയോൺ മണ്ഡലത്തിൽ ബിജെപിയിലെ മഹേഷ് പാസ്വാൻ 95 വോട്ടിനാണ് കടന്നുകയറിയത്.
15 പേർ 50,000 വോട്ടിലേറെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇവരെല്ലാം എൻഡിഎ സ്ഥാനാർഥികളാണ്. രൂപൗലി മണ്ഡലത്തിൽ തെരഞ്ഞെടുക്കപ്പെട്ട സഞ്ജീവ് ചുരാസിയ ആണ് ഭൂരിപക്ഷത്തിൽ മുന്നിൽ- 73,572 വോട്ട്.
Kerala
പാറ്റ്ന: രാഘോപുർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയെ പിന്നിലാക്കി ആർജെഡി നേതാവ് തേജസ്വി യാദവ്. വോട്ടെണ്ണൽ ആരംഭിച്ച് ഉച്ചകഴിഞ്ഞിട്ടും പിന്നിലായിരുന്ന തേജസ്വി നിലവിൽ 11481 വോട്ടുകൾക്ക് മുന്നിലാണ്.
23 റൗണ്ട് വോട്ടെണ്ണൽ ഇവിടെ പൂർത്തിയായി. ഇനി ഏഴ് റൗണ്ട് കൂടി പൂർത്തിയാക്കേണ്ടതുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ ചരിത്ര ഭൂരിപക്ഷത്തിലേയ്ക്ക് നീങ്ങുകയാണ്. 207 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. 29 സീറ്റുകളിൽ മാത്രമാണ് മഹാസഖ്യത്തിന് ലീഡുള്ളത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്പോൾ ആർജെഡിക്ക് കനത്ത തിരിച്ചടി. 143 സീറ്റുകളിൽ മത്സരിച്ച പാർട്ടി 24 സീറ്റുകളിൽ മാത്രം ആണ് മുന്നേറുന്നത്.
മുഖ്യമന്ത്രി സ്ഥാനാർഥിയും പാർട്ടി ചെയർമാനുമായ തേജസ്വി യാദവ് രാഘോപുർ മണ്ഡലത്തിൽ പിന്നിൽ തുടരുകയാണ്. വോട്ടെണ്ണൽ 17 റൗണ്ട് പിന്നിടുന്പോൾ ബിജെപിയുടെ സതീഷ് കുമാറിനേക്കാൾ 4345 വോട്ടുകൾക്ക് പിന്നിലാണ് തേജസ്വി.
മണ്ഡലത്തിൽ ഇനി 13 റൗണ്ടുകൾ കൂടിയാണ് എണ്ണാനുള്ളത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ ചരിത്ര ഭൂരിപക്ഷത്തിലേയ്ക്ക് നീങ്ങുകയാണ്. 207 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. 29 സീറ്റുകളിൽ മാത്രമാണ് മഹാസഖ്യത്തിന് ലീഡുള്ളത്.
National
തിരുവനന്തപുരം: ബിഹാറിൽ എവിടെയാണ് തെറ്റ് പറ്റിയതെന്ന് പാർട്ടി പരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും ശശി തരൂർ പറഞ്ഞു.
"സ്ത്രീ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതിൽ സർക്കാരുകളെ തടയാനും കഴിയില്ല.'-തരൂർ പറഞ്ഞു.
പ്രചരണത്തിൽ നേരിട്ട് പങ്കാളികളായവർ കാരണങ്ങൾ വിശദീകരിക്കണം. തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. ബിഹാറിൽ വോട്ടെണ്ണൽ നാലര മണിക്കൂർ പിന്നിടുന്പോൾ എൻഡിഎ വൻ മുന്നേറ്റം നടത്തുകയാണ്. 196 സീറ്റിൽ ആണ് എൻഡിഎ മുന്നിലുള്ളത്. മഹാസഖ്യത്തിന് 41 സീറ്റുകളിലാണ് ലീഡുള്ളത്.
National
പാറ്റ്ന: മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് രാഘോപുരിൽ പിന്നിൽ. വോട്ടെണ്ണൽ നാല് റൗണ്ട് പിന്നിടുമ്പോൾ ബിജെപിയുടെ സതീഷ് കുമാറിനേക്കാൾ 3016 വോട്ടുകൾക്ക് പിന്നിലാണ് തേജസ്വി യാദവ്.
സംസ്ഥാനത്ത് വോട്ടെണ്ണൽ മൂന്നര മണിക്കൂർ പിന്നിടുന്പോൾ എൻഡിഎ വൻ കുതിപ്പ് തുടരുകയാണ്. എൻഡിഎ 197 സീറ്റുകളിലാണ് മുന്നിലുള്ളത്. മഹാസഖ്യം 43 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
National
പാറ്റ്ന: സംസ്ഥാനത്ത് മഹാസഖ്യം തിരിച്ചുവരുമെന്ന് ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ. എൻഡിഎയുടെ ലീഡ് താത്ക്കാലികം മാത്രമാണെന്നും രാജേഷ് കുമാർ പറഞ്ഞു.
"ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തുടക്കത്തിൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നിലായിരുന്നല്ലോ. എന്നിട്ട് അന്തിമ ഫലം വന്നപ്പോൾ മോദി തന്നെയല്ലെ ജയിച്ചത്. അതിനാൽ തന്നെ കാത്തിരിക്കാം.'-രാജേഷ് കുമാർ പറഞ്ഞു.
നിലവിൽ എൻഡിഎ മുന്നേറ്റം തുടരുകയാണ്. 161 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. മഹാസഖ്യം 68 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ തന്നെ മുന്നേറുന്നു.135 മണ്ഡലങ്ങളിലാണ് എൻഡിഎ മുന്നേറുന്നത്. 65 സീറ്റുകളിൽ മാത്രമാണ് മഹാസഖ്യത്തിന് ലീഡുള്ളത്.
68 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. ഫലം വരുന്പോൾ യാദവ മേഖലകളിലും ബിജെപിയാണ് മുന്നേറുന്നത്. ഇത് ആർജെഡിക്ക് കനത്ത തിരിച്ചടിയാണ്.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ തന്നെ മുന്നേറുന്നു. നിലവിൽ എൻഡിഎ ആണ് മുന്നിലുള്ളതെങ്കിലും മഹാസഖ്യം തൊട്ടുപിന്നിലുണ്ട്.
എൻഡിഎ 120 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്. മഹാസഖ്യത്തിനാണ് 74 സീറ്റുകളിലാണ് ലീഡുള്ളത്.
ബിജെപി 60 സീറ്റുകളിലും ജെഡി-യു 58 സീറ്റുകളിലുമാണ് മുന്നിലുള്ളത്.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണലിൽ കോൺഗ്രസ് കിതയ്ക്കുന്നു. നിലവിലെ സൂചനകൾ പ്രകാരം കോൺഗ്രസിന് ഏഴു സീറ്റിൽ മാത്രമാണ് മുന്നേറ്റം നടത്താൻ കഴിയുന്നത്.
സീമാഞ്ചൽ മേഖലയിലാണ് കോൺഗ്രസ് പിടിച്ചു നിൽക്കുന്നത്. ആർജെഡിയുടെ തോളിലേറിയാണ് കോൺഗ്രസ് മത്സരരംഗത്തേക്കുവന്നെങ്കിലും അവരുടെ പല മുതിർന്ന നേതാക്കളും പിന്നിൽ നിൽക്കുകയാണ്. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ചിരുന്ന കോൺഗ്രസിന് 19 സീറ്റിൽ മാത്രമാണ് വിജയിച്ചത്.
അതിനാൽ തന്നെ ഇത്തവണ കോൺഗ്രസിന്റെ സീറ്റുകൾ വെട്ടിക്കുറച്ചിരുന്നു. പ്രചാരണ രംഗത്ത് രാഹുൽ ഗാന്ധിയും തേജ്വസി യാദവും സജീവമായിരുന്നെങ്കിലും മുന്നേറ്റം നടത്താൻ അവർക്ക് കഴിയുന്നില്ല. നിലവിൽ ആർജെഡി 51 സീറ്റിൽ മുന്നേറുകയാണ്. ലീഡ് നിലയിൽ എൻഡിഎ കേവലഭൂരിപക്ഷത്തിലെത്തി.
ജെഡിയുവിനെ പിന്നിലാക്കി എൻഡിഎയിലെ പ്രധാനകക്ഷിയായി ബിജെപി മാറുന്ന ചിത്രമണ് ബിഹാറിൽ വീണ്ടും തെളിയുന്നത്. അലിനഗറിൽ ബിജെപിയുടെ മൈഥിലി ഠാക്കൂർ മുന്നിൽ നിൽക്കുകയാണ്.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ മുന്നേറുന്നു. 105 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്.
55 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. നാല് സീറ്റുകളിലാണ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി മുന്നിലുള്ളത്.
എൻഡിഎയിൽ 54 സീറ്റിൽ ബിജെപിയും 48 സീറ്റിൽ ജെഡി-യു വും മുന്നിലാണ്. മഹാസഖ്യത്തിൽ ആർജെഡിക്ക് മാത്രം മുന്നേറാൻ സാധിക്കുന്നത്. 49 സീറ്റുകളിലാണ് ആർജെഡി മുന്നിലുള്ളത്. ഒരു സീറ്റിലാണ് കോൺഗ്രസ് മുന്നിലുള്ളത്.
National
പാറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുഗോഗമിക്കുമ്പോൾ എൻഡിഎ മുന്നേറുന്നു. 70 സീറ്റുകളിലാണ് എൻഡിഎ മുന്നേറുന്നത്.
35 സീറ്റുകളിലാണ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുകളിലാണ് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി മുന്നിലുള്ളത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ വോട്ടുകൾ എണ്ണും. എട്ടരയോടെ ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങും. 46 കൗണ്ടിംഗ് കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
എക്സിറ്റ് പോൾ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് എൻഡിഎ മുന്നണി. നിതീഷകുമാർ അഞ്ചാം വട്ടവും മുഖ്യമന്ത്രിയാകുമെന്ന് എൻഡിഎ ഉറപ്പിക്കുന്നു. 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 പേരുടെ പിന്തുണയാണ്. എൻഡിഎ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് എല്ലാ ഏജൻസികളും പ്രവചിക്കുന്നു.
അതേസമയം, ബിഹാറിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണെന്നും എൻഡിഎയ്ക്കു മുൻതൂക്കമുണ്ടെന്നുമാണ് ആക്സിസ് മൈ ഇന്ത്യ പ്രവചനം. ഇന്ത്യ മുന്നണി സർക്കാർ അധികാരത്തിലെത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ 67.13 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഉയർന്ന പോളിംഗ് തങ്ങളെ തുണയ്ക്കുമെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രതീക്ഷ. സ്ത്രീകളുടെ പോളിംഗ് ശതമാനം 71.78 ശതമാനമാണ്; പുരുഷന്മാരുടേത് 62.98 ശതമാനവും. സുപോൾ ജില്ലയിൽ 83.69 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ പുരുഷന്മാരുടെ ശതമാനം 62.98 ആണ്.
Kerala
കോഴിക്കോട്: എൽഡിഎഫിൽ ജെഡിഎസിന് ലഭിക്കുന്ന പരിഗണന ആർജെഡിക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപവുമായി സംസ്ഥാന അധ്യക്ഷന് എം.വി. ശ്രേയാംസ് കുമാർ.
താഴെതട്ടിൽ ഇങ്ങനെ ഒരു അഭിപ്രായമുണ്ട്. കോഴിക്കോട് കോർപറേഷനിലേക്ക് സീറ്റ് വിഭജനം സംബന്ധിച്ച് ചർച്ച നടക്കുന്നു. ചില അഭിപ്രായ ഭിന്നതകൾ ഉണ്ടെന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.
National
പാറ്റ്ന: ബിഹാറിൽ മഹാസഖ്യം ആയിരിക്കും അധികാരത്തിലെത്തുകയെന്ന് കോൺഗ്രസ് എംപി പപ്പു യാദവ്. മികച്ച ഭൂരീപക്ഷത്തത്തിൽ തന്നെയായിരിക്കും മഹാസഖ്യം വിജയിക്കുകയെന്നും പപ്പു യാദവ് അവകാശപ്പെട്ടു.
"എൻഡിഎ ഒന്നും വിജയിക്കാൻ പോകുന്നില്ല. എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണ്. ശരിയായ ഫലം വരുമ്പോൾ മഹാസഖ്യം ആയിരിക്കും ജയിക്കുക. തേജസ്വി യാദവ് തന്നെ മുഖ്യമന്ത്രി ആകും.'-പപ്പു യാദവ് പറഞ്ഞു.
എൻഡിഎ സർക്കാരിനെ ജനം മടുത്തു കഴിഞ്ഞുവെന്നും പപ്പു പറഞ്ഞു. നിതീഷ് കുമാറിനെ തെരഞ്ഞെടുപ്പ് ശേഷം ബിജെപി മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻവിജയം നേടി അധികാരത്തിലെത്തുമെന്ന് സമാജ്വാദി പാർട്ടി എംപി അവധേശ് പ്രസാദ്. തേജസ്വിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
"എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണ്. നേരത്തേയും ബിഹാറിന്റെ കാര്യത്തിൽ അത് സംഭവിച്ചിട്ടുണ്ട്. ജനങ്ങൾ എൻഡിഎയ്ക്ക് എതിരാണ്. സർക്കാർ മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.'- അവദേശ് പ്രസാദ് പറഞ്ഞു.
മഹാസഖ്യത്തിന് കുറഞ്ഞത് 175 സീറ്റുകൾ ലഭിക്കുമെന്നും അവധേഷ് അവകാശപ്പെട്ടു. ചൊവ്വാഴ്ച പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരുന്നത്. 66.91% പേരാണ് ബിഹാറിൽ വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 66.91% പേർ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 65.06 ശതമാനം പേരും രണ്ടാം ഘട്ടത്തിൽ 68.76 ശതമാനം പേരുമാണ് വോട്ട് ചെയ്തത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം ആണിത്.
ചൊവ്വാഴ്ച നടന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ കത്തിഹാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 78.82 % പേരാണ് അവിടെ വോട്ട് ചെയ്തത്. 78.13 % പേർ വോട്ട് രേഖപ്പെടുത്തിയ കിഷൻഗഞ്ച് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 57.85 ശതമാനം ആളുകൾ മാത്രം വോട്ട് ചെയ്ത നവാഡയില്ലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് അവസാനിച്ചു. ഇലക്ഷൻ കമ്മീഷൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം വൈകുന്നേരം അഞ്ച് വരെ 67.14 ആണ് പോളിംഗ് ശതമാനം.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 76.26 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡയിലാണ് ഏറ്റവും കുറവ് പോളിംഗ് (57.11)
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ 60.40 പേർ വോട്ട് രേഖപ്പെടുത്തി.
കിഷൻഗഞ്ച് ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. 66.10 പേരാണ് അവിടെ വോട്ട് രേഖപ്പെടുത്തിയത്. നവാഡിയിലാണ് ഏറ്റവും കുറവ് പോളിംഗ് (53.17%). വൈകുന്നേരം അഞ്ച് വരെയാണ് വോട്ടെടുപ്പ് നടക്കുക.
20 ജില്ലകളിലെ 122 മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 65.08 ശതമാനം പേരാണ് വ്യാഴാഴ്ച വോട്ട് ചെയ്തത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് വിവിപാറ്റ് സ്ലിപ്പുകൾ നടുറോഡിൽ കണ്ടെത്തിയത്.
സംഭവത്തിൽ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. അതേസമയം ഈ സ്ലിപ്പുകൾ കഴിഞ്ഞ വ്യാഴാഴ്ചത്തെ യഥാർത്ഥ വോട്ടെടുപ്പിന് മുൻപ് നടത്തിയ മോക്ക് പോളിൽ നിന്നുള്ളതാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മോക്ക് പോളിന് ശേഷം അധികമുള്ള സ്ലിപ്പുകൾ മുറിച്ചു നീക്കിയിരുന്നു. എന്നാൽ ചിലത് കീറി നശിപ്പിക്കാതെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും സമസ്തിപൂർ ജില്ലാ മജിസ്ട്രേറ്റ് റോഷൻ കുശ്വാഹ പറഞ്ഞു.
ഇത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ നിന്ന് പുറത്തുവന്ന സ്ലിപ്പുകളാണെന്ന് ആര്ജെഡി ആരോപിച്ചു. അശ്രദ്ധയുടെ പേരിൽ എആർഒയെ സസ്പെൻഡ് ചെയ്തെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ പറഞ്ഞു.
National
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയുമായ മുകേഷ് സഹാനി. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും മുകേഷ് പറഞ്ഞു.
"ബിഹാറിൽ മഹാസഖ്യത്തിന് അനുകൂലമായ തരംഗമാണ്. ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യുകയാണ്. ഒന്നാം ഘട്ടത്തിൽ തന്നെ മഹാസഖ്യം 80 ലധികം സീറ്റുകൾ ഉറപ്പാക്കി കഴിഞ്ഞു. എൻഡിഎ തകർന്നടിയും.'-മുകേഷ് അവകാശപ്പെട്ടു.
"എൻഡിഎ വിജയിക്കുമെന്നാണ് അവർ പറയുന്നത്. അവർ കുറച്ച് ദിവസം കൂടി സ്വപ്നം കാണട്ടെ. 14ന് ഫലം വരുന്പോൾ മഹാസഖ്യം ആയിരിക്കും വിജയിക്കുക. അതാണ് നടക്കാൻ പോകുന്നത്.'- മുകേഷ് പറഞ്ഞു.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 65.08 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിക്കാണ് മുൻതൂക്കമെന്ന് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ. വൻ മുന്നേറ്റമായിരിക്കും പാർട്ടി നടത്തുകയെന്നും പ്രശാന്ത് പറഞ്ഞു.
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. അത് പക്ഷെ മഹാസഖ്യത്തിന് അനുകൂലമായിരിക്കില്ല. ജൻ സുരാജ് പാർട്ടിയെ തെരഞ്ഞെടുക്കുന്നതാണ് അവർക്ക് ഏറ്റവും നല്ലത്. അവർ അത് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചന. ഫലം വരുന്പോൾ ഏവരും ഞെട്ടും.'-പ്രശാന്ത് അവകാശപ്പെട്ടു.
മികച്ച പോളിംഗ് ശതമാനമാണ് ആദ്യ ഘട്ടത്തിൽ ഉണ്ടായിരിക്കുന്നതെന്നും അത് ശുഭസൂചനയാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു. എൻഡിഎയ്ക്കും മഹാസഖ്യത്തിനും എതിരായ വികാരമാണ് സംസ്ഥാനത്ത് ഉള്ളതെന്നും പ്രശാന്ത് പറഞ്ഞു.
ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമായിരുന്നു പോളിംഗ്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ 65.08 % പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാറിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ ആണ് ഔദ്യോഗിക പോളിംഗ് ശതമാനം പുറുത്തുവിട്ടത്. 64.66 ആണ് ആദ്യ ഘട്ടത്തിലെ പോളിംഗ് ശതമാനമെന്നാണ് കഴിഞ്ഞ ദിവസം വന്ന അനൗദ്യോഗിക വിവരം.
വ്യാഴാഴ്ചയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 121 മണ്ഡലങ്ങളിലേക്കാണ് അന്ന് തെരഞ്ഞെടുപ്പ് നടന്നത്. 1,314 സ്ഥാനാര്ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്.
ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ. പോളിംഗ് ശതമാനം ഉയർന്നത് തങ്ങൾക്ക് ഗുണകരമായിരിക്കും എന്നാണ് എൻഡിഎയും മഹാസഖ്യവും അവകാശപ്പെട്ടിരിക്കുന്നത്.
National
പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം ആയിരിക്കും വിജയിക്കുകയെന്ന് വികാശീൽ ഇൻസാൻ പാർട്ടി അധ്യക്ഷനും മഹാസഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാർഥിയുമായ മുകേഷ് സഹാനി. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും മഹാസഖ്യം അധികാരത്തിലെത്തുകയെന്നും മുകേഷ് പറഞ്ഞു.
"എൻഡിഎ വിജയിക്കുമെന്നാണ് അവർ പറയുന്നത്. അവർ കുറച്ച് ദിവസം കൂടി സ്വപ്നം കാണട്ടെ. 14ന് ഫലം വരുന്പോൾ മഹാസഖ്യം ആയിരിക്കും വിജയിക്കുക. അതാണ് നടക്കാൻ പോകുന്നത്.'- മുകേഷ് അവകാശപ്പെട്ടു.
ആദ്യഘട്ടത്തിലെ ഉയർന്ന പോളിംഗ് ശതമാനം പോലും ജനം മാറ്റം ആഗ്രഹിക്കുന്നതിന്റെ തെളിവാണെന്നും മുകേഷ് സഹാനി കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരാണ് നിലവിൽ ബിഹാറിൽ ഉള്ളതെന്നും സഹാനി കുറ്റപ്പെടുത്തി.
ബിഹാർ നിയമസഭയിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം വ്യാഴാഴ്ചയാണ് നടന്നത്. 64.66 % പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. വൈകുന്നേരം മൂന്നു 53.77 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആദ്യ ഘട്ടത്തിൽ 55.68 ശതമാനം ആയിരുന്നു ആകെ പോളിംഗ്. ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
വാശിയേറിയ പ്രചാരണം വോട്ടിംഗിലും പ്രതിഫലിക്കുന്ന കാഴ്ചയാണ് ബിഹാറിൽ നിന്നും കാണുന്നത്. ബെഗുസരായ് ജില്ലയിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്.
അതേസമയം ബിഹാർ ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ അതിക്രമമുണ്ടായി. ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ കാറിനു നേരെ കല്ലെറുണ്ടായി. ബിഹാറിലെ ലക്കിസറായിലാണ് അതിക്രമമുണ്ടായത്.
രാഘോപൂരിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും വോട്ട് രേഖപ്പെടുത്തി.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒന്ന് വരെ 42.3 % പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറിന് അവസാനിക്കും. പ്രശ്നബാധിത മേഖലകളിൽ വൈകുന്നേരം അഞ്ചിന് പോളിംഗ് അവസാനിക്കും.
ബിഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 121 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഗോപാൽഗഞ്ച് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്(46.73%). പാറ്റ്ന ജില്ലയിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. (37.72%).
രാഘോപൂരിൽ നിന്ന് മത്സരിക്കുന്ന മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും എൽജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും വോട്ട് രേഖപ്പെടുത്തി.
National
പാറ്റ്ന: ബിഹാറിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ലാലു പ്രസാദ് യാദവിന്റെ മകനും ജൻശക്തി ജനതാ ദൾ അധ്യക്ഷനുമായ തേജ് പ്രതാപ് യാദവ്. എൻഡിഎയ്ക്കും മഹാസഖ്യത്തിനും അനുകൂലമായ തരംഗമൊന്നും സംസ്ഥാനത്തില്ലെന്നും തേജ് പ്രതാപ് പറഞ്ഞു. പാറ്റ്നയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു മഹുവ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ തേജ് പ്രതാപ്.
"മഹുവയിലും സംസ്ഥാനത്തും കടുത്ത മത്സരമാണ്. ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അവർ തെരഞ്ഞെടുക്കും. അത് ആരാണെന്ന് നവംബർ 14ന് അറിയാം. അതുവരെ കാത്തിരിക്കണം.'-തേജ് പ്രതാപ് യാദവ് പറഞ്ഞു.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആയ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ സഹാദരൻ കൂടിയാണ് തേജ് പ്രതാപ്. ആർജെഡി പ്രവർത്തകനായിരുന്ന തേജ് പ്രതാപിനെ ഈ വർഷമാദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. തുടർന്നാണ് തേജ് പ്രതാപ് ജൻശക്തി ജനതാ ദൾ പാർട്ടി രൂപീകരിച്ചത്.
ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും.14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.18 ജില്ലകളിൽ നിന്നുള്ള 121 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1,314 സ്ഥാനാര്ഥികളാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. രാവിലെ ഏഴിനാണ് പോളിംഗ് ആരംഭിച്ചത്. വൈകുന്നേരം ആറിന് പോളിംഗ് അവസാനിക്കും.
തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, തേജ് പ്രതാപ് യാദവ്, മിതാലി താക്കൂര് അടക്കമുള്ളവരാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. 3.75 കോടി കോടി വോട്ടർമാരാണ് വിധിയെഴുതുക.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ കളത്തില് ഇറക്കിയായിരുന്നു എന്ഡിഎ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നത്. മഹാസഖ്യത്തിനായി രാഹുല് ഗാന്ധിയും പ്രചാരണത്തിനിറങ്ങിയിരുന്നു. മോദി-രാഹുല് വാക്പോര് തെരഞ്ഞെടുപ്പ് പ്രചാരണത്തില് ഉടനീളം തെളിഞ്ഞുനിന്നിരുന്നു.
രാഹുല് ഗാന്ധിയേയും തേജസ്വി യാദവിനെയും ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്. രാഹുലും തേജസ്വിയും കോടികളുടെ അഴിമതി നടത്തിയതായി മോദി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില് രണ്ട് രാജകുമാരന്മാര് കറങ്ങി നടക്കുകയാണെന്നും മോദി പരിഹസിച്ചിരുന്നു.
രാഹുല് ഗാന്ധി ഛഠ് പൂജയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ മറ്റൊരു ആരോപണം. വോട്ട് മോഷണം അടക്കമുള്ള ആരോപണങ്ങള് ഉയര്ത്തിയായിരുന്നു രാഹുലിന്റെ പ്രചാരണം. ഒരുഘട്ടത്തില് മോദി വ്യാജഡിഗ്രിക്കരനാണെന്നും രാഹുല് പറഞ്ഞിരുന്നു. ചൊവ്വാഴ്ച രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറില് ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. ഇന്ത്യാ സഖ്യം സർക്കാർ രൂപീകരിച്ചാൽ "മയി ബഹിൻ മാൻ യോജന പ്രകാരം'30,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലെത്തുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചു.
മകരസംക്രാന്തി ദിനമായ ജനുവരി 14ന് എല്ലാ സ്ത്രീകളുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തുമെന്നും ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥികൂടിയായ തേജസ്വി വ്യക്തമാക്കി. ഞാൻ പല സ്ഥലങ്ങളിലും പോയി സ്ത്രീകളുമായി സംവദിച്ചു.
ബിഹാറിലെ എല്ലാ അമ്മമാരും സഹോദരിമാരും "മയി ബഹിൻ മാൻ യോജന'യെക്കുറിച്ച് ആവേശത്തിലാണ്. ഈ പദ്ധതി അവർക്ക് സാമ്പത്തിക നീതി ഉറപ്പാക്കുമെന്ന് ആളുകൾ പറയുന്നുവെന്നും തേജസ്വി പറഞ്ഞു.
ആർജെഡിയും കോൺഗ്രസും സംയുക്ത തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മായ് ബഹിൻ മാൻ യോജന വാഗ്ദാനം ചെയ്തിരുന്നു. താങ്ങുവില കൂടാതെ നെല്ലിന് ക്വിന്റലിന് 300 രൂപയും ഗോതമ്പിന് 400 രൂപയും വീതം നൽകും.
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. സർക്കാർ ജീവനക്കാരെ അവരുടെ സ്വന്തം ജില്ലക്ക് 70 കിലോമീറ്റർ പരിധിക്കുള്ളിൽ മാറ്റി നിയമിക്കുമെന്നും തേജസ്വി പറഞ്ഞു. അധികാരത്തിൽ വന്നാൽ എല്ലാ കുടുംബത്തിൽനിന്നും ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് മറ്റന്നാള് ജനവിധി തേടുക. ഇന്ത്യാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്ഥി തേജസ്വി യാദവ്, നിലവിലെ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി , കായിക മന്ത്രി മൈഥിലി ഠാക്കൂര് തുടങ്ങി പ്രമുഖരാണ് ആദ്യഘട്ടത്തില് ജനവിധി തേടുന്നത്.
National
പാറ്റ്ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പാറ്റ്ന അടക്കം18 ജില്ലകളിലെ 121 സീറ്റുകളിലേക്ക് വ്യാഴാഴ്ചയാണ് തെരഞ്ഞെടുപ്പ്.
തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ആദ്യ ഘട്ടം ഏറെ നിർണായകമാണ്. 2020ൽ 121ൽ 61 സീറ്റ് മഹാസഖ്യം നേടിയിരുന്നു. ബിഹാറിൽ എൻഡിഎയ്ക്ക് മുൻതൂക്കമെന്നാണ് ദൈനിക് ഭാസ്കർ സർവേയിൽ പറയുന്നത്. 153 മുതൽ 160 സീറ്റ് വരെ എൻഡിഎ നേടിയേക്കാമെന്നാണ് പ്രവചനം.
രാഹുൽ ഗാന്ധി ഇന്ന് ബിഹാറിൽ മൂന്ന് യോഗങ്ങളിൽ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കെ.സി. വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെ.പി നദ്ദയുടെ റോഡ് ഷോ ഇന്ന് ഗയയിൽ നടക്കും.
National
പാറ്റ്ന: ബിഹാറിൽ കോൺഗ്രസ് ആർജെഡിക്ക് മുന്നിൽ കീഴടങ്ങിയിരിക്കുന്നുവെന്ന് ആർഎൽഎം ദേശീയ അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ. തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നിർബന്ധിതരാകുകയായിരുവെന്നും കുശ്വാഹ പറഞ്ഞു.
"മഹാസഖ്യം എന്നൊന്നില്ല ആർജെഡിയും കൂട്ടാളികളും എന്നേ ഉള്ളു. കോൺഗ്രസ് അടക്കം തേജസ്വിക്ക് മുന്നിൽ കീഴടങ്ങി. ബിഹാർ സന്ദർശിക്കുന്ന ഉന്നത കോൺഗ്രസ് നേതാക്കളൊന്നും ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല.'-ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.
സംസ്ഥാനത്ത് എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും കുശ്വാഹ അവകാശപ്പെട്ടു. ഇത്തവണ ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും വിജയിക്കുകയെന്നും കുശ്വാഹ കൂട്ടിച്ചേർത്തു.
ബിഹാറിൽ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കു. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് രണ്ട് എംഎൽഎമാർ ഉൾപ്പെടെ 27 നേതാക്കളെ ആർജെഡി പുറത്താക്കി.നാലു മുൻ എംഎൽഎമാരും ഒരു എംഎൽസിയും പുറത്താക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഛോട്ടേലാൽ റായി, മുഹമ്മദ് കമ്രാൻ എന്നിവരാണ് പുറത്താക്കപ്പെട്ട ആർജെഡി എംഎൽഎമാർ. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ പ്രവർത്തിച്ചതിനാണ് നടപടി.
National
രഘോപുർ: രഘോപുർ മണ്ഡലത്തിൽ ആർജെഡി നേതാവ് തേജസ്വി യാദവ് ലക്ഷ്യമിടുന്നു. 3.4 ലക്ഷം വോട്ടർമാരാണ് ഗംഗാതീരത്തുള്ള മണ്ഡലത്തിലുള്ളത്. തേജസ്വിയുടെ മാതാപിതാക്കളും ബിഹാർ മുൻ മുഖ്യമന്ത്രിമാരുമായ ലാലു പ്രസാദ് യാദവും റാബ്റി ദേവിയും മുമ്പ് രഘോപുരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1995-ലാണ് ലാലു ഇവിടെനിന്നു വിജയിച്ചത്; റാബ്റി ദേവി 2000ലും. ലാലു രണ്ടു തവണയും റാബ്റി മൂന്നു തവണയും രഘോപുരിൽനിന്നു വിജയിച്ചു.
2015ൽ, ഇരുപത്തിയഞ്ചാം വയസിലാണ് തേജസ്വി യാദവ് രഘോപുരിൽ കന്നിയങ്കത്തിനിറങ്ങിയത്. ഇത്തവണ ഇന്ത്യ മുന്നണിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയായാണ് തേജസ്വിയുടെ വരവ്. കോൺഗ്രസും മൂന്ന് ഇടതുപാർട്ടികളും വികാസ്ശീൽ ഇൻസാൻ പാർട്ടിയും (വിഐപി) തേജസ്വിക്ക് ഉറച്ച പിന്തുണ നല്കുന്നു. മത്സ്യത്തൊഴിലാളികളായ നിഷാദ് വിഭാഗത്തിന് മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്.
നിഷാദ് വിഭാഗമാണ് വിഐപിയുടെ വോട്ട്ബാങ്ക്. യാദവ് വിഭാഗമാണ് രഘോപുരിലെ ഏറ്റവും പ്രബലർ. 20 വർഷമായി യാദവ വിഭാഗത്തോടു നിതീഷ്കുമാർ ചിറ്റമ്മനയമാണു പുലർത്തിയതെന്ന് മണ്ഡലത്തിലെ ഒരു യുവ വോട്ടർ അഭിപ്രായപ്പെടുന്നു.
രഘോപുരിൽ 2010 ൽ റാബ്റി ദേവിയെ പരാജയപ്പെടുത്തിയ സതീഷ്കുമാർ ആണ് ബിജെപി സ്ഥാനാർഥി. തുടർച്ചയായി മൂന്നാം തവണയാണ് രഘോപുരിൽ തേജസ്വി-സതീഷ്കുമാർ പോരാട്ടം അരങ്ങേറുന്നത്. 2010-ൽ ജെഡി-യു ടിക്കറ്റിലായിരുന്നു സതീഷ്കുമാർ വിജയിച്ചു.
രണ്ടു തവണ ഉപമുഖ്യമന്ത്രിയായിട്ടും ഒരു ഡിഗ്രി കോളജോ റഫൽ ആശുപത്രിയോ മണ്ഡലത്തിൽ കൊണ്ടുവന്നിട്ടില്ലെന്ന് സതീഷ്കുമാർ കുറ്റപ്പെടുത്തുന്നു. 2020ൽ 38,000 വോട്ടിനാണ് സതീഷ്കുമാറിനെ തേജസ്വി പരാജയപ്പെടുത്തിയത്. എൻഡിഎയിലെ ഭിന്നതമൂലമാണ് അത്ര വലിയ പരാജയമുണ്ടായതെന്ന് സതീഷ്കുമാർ പറഞ്ഞു.
ചിരാഗ് പാസ്വാന്റെ എൽജെപി 2020ൽ ഒറ്റയ്ക്കു മത്സരിച്ച് 25,000 വോട്ട് നേടിയിരുന്നു. ഇത്തവണ ചിരാഗ് പാസ്വാന്റെ പിന്തുണയുള്ളതിനാൽ തനിക്ക് വിജയം ഉറപ്പാണെന്നാണ് സതീഷ്കുമാർ അവകാശപ്പെടുന്നു. ബിജെപി ഒരിക്കലും രഘോപുരിൽ വിജയിച്ചിട്ടില്ല. 1967ൽ ജനസംഘത്തിന് ഇവിടെ വിജയിക്കാൻ കഴിഞ്ഞു.
രഘോപുരിൽ ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ മത്സരിക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, താൻ ഒരിടത്തും മത്സരിക്കുന്നില്ലെന്നു പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു. ചഞ്ചൽ സിംഗ് ആണ് ജൻ സുരാജ് പാർട്ടി സ്ഥാനാർഥി.
രഘോപുരിൽ 13 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. തേജസ്വിയുടെ മൂത്ത സഹോദരൻ തേജ് പ്രതാപിന്റെ ജനശക്തി ജനതാ ദൾ സ്ഥാനാർഥിയും ഇവിടെ മത്സരിക്കുന്നു. തേജ് പ്രതാപിന്റെ ഉറ്റ അനുയായി പ്രേംകുമാർ ആണ് സ്ഥാനാർഥി.
National
പാറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആർജെഡി നേതാവ് പ്രതിമ കുശ്വാഹ ബിജെപിയിൽ ചേർന്നു. ആർജഡിയുടെ വനിതാ സംഘടനയുടെ മുൻ സംസ്ഥാന അധ്യക്ഷ ആയിരുന്നു പ്രതിമ. ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്സ്വാളിന്റെ സാന്നിധ്യത്തിലാണ് പ്രതിമ പാർട്ടിയിൽ ചേർന്നത്.
"ആർജെഡി നേതൃത്വം പ്രാദേശിക നേതാക്കളെ അവഗണിക്കുകയാണ്. പാർട്ടിയിൽ കുടുംബാധിപത്യം മാത്രമാണുള്ളത്. താനും കടുത്ത അവഗണനയാണ് നേരിട്ടത്. സംസ്ഥാനത്തിന്റെ വികസനത്തിന് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് നല്ലത്. അതിനാലാണ് ബിജെപിയിൽ ചേരുന്നത്.'-പ്രതിമ പറഞ്ഞു.
യുവാക്കൾക്ക് ജോലി നൽകുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനത്തെ വിശ്വസിക്കേണ്ട കാര്യമില്ലെന്നും പ്രതിമ പറഞ്ഞു. മുൻപ് യുവാക്കളുടെ ഭൂമി തട്ടിയെടുത്തതിന് ശേഷം ചിലർക്ക് മാത്രമാണ് ജോലി നൽകിയത്. വിശ്വസിക്കാൻ കഴിയാത്ത നേതൃത്വമാണ് ആർജെഡിക്കുള്ളതെന്നും പ്രതിമ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയസഭാ തെരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജൻശക്തി ജനതാ ദൾ(ജെജെഡി) അധ്യക്ഷൻ തേജ് പ്രതാപ് യാദവ്. നവംബർ 14ന് വോട്ടെണ്ണൽ കഴിഞ്ഞാൽ മാത്രമെ സംസ്ഥാനം ഇനി ആര് ഭരിക്കും എന്ന് പറയാൻ സാധിക്കുക എന്നും തേജ് പ്രതാപ് പറഞ്ഞു. ബാക്കിയെല്ലാം അവകാശവാദങ്ങൾ മാത്രമാണെന്നും ജെജെഡി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
"ബിഹാറിലെ സാഹചര്യം എങ്ങനെയാണെന്ന് പറയാൻ പറ്റില്ല. ആരെ വിജയിപ്പിക്കണമെന്ന് ജനങ്ങൾക്ക് അറിയാം. അവരുടെ ബോധ്യത്തിന് അനുസരിച്ച് അവർ വോട്ട് ചെയ്യും. ഇപ്പോൾ അത്രയെ പറയാൻ സാധിക്കുകയുള്ളു.'- തേജ് പ്രതാപ് പറഞ്ഞു.
മഹുവ മണ്ഡലത്തിൽ താൻ തന്നെ വിജയിക്കുമെന്നും അവിടെ വെല്ലുവിള്ളി ഒന്നും ഇല്ലെന്നും തേജ് പ്രതാപ് അവകാശപ്പെട്ടു. ബിഹാറിന് വേണ്ടി പ്രവർത്തിക്കുയെന്ന എന്ന ലക്ഷ്യം മാത്രമെ തനിക്കും പാർട്ടിക്കും ഉള്ളുവെന്നും തേജ് പ്രതാപ് പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി മഹാസഖ്യം അധികാരത്തിലെത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്ത് മഹാസഖ്യത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ചരിത്ര ഭൂരിപക്ഷമായിരിക്കും തങ്ങൾക്ക് ലഭിക്കുകയെന്നും തേജസ്വി പറഞ്ഞ
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. എൻഡിഎയെ മാറ്റി മഹാസഖ്യത്തിനെ അധികാരത്തിലെത്തിക്കാൻ അവർ തയാറായിരിക്കുകയാണ്. 20 വർഷത്തോളമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണം ഇത്തവണ അവസാനിക്കും.'-തേജസ്വി അവകാശപ്പെട്ടു.
വ്യാഴാഴ്ച മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചിരുന്നു. രാഘോപുർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും പവൻ ഖേര പറഞ്ഞു.
"ബിഹാറിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലമാണ്. ഞങ്ങൾ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ എൻഡിഎയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയെ പോലും പ്രഖ്യാപിക്കാൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തീരുമാനിക്കുമെന്നാണ് അവർ പറയുന്നത്.'-പവൻ ഖേര കൂട്ടിച്ചേർത്തു.
"സംസ്ഥാനത്തെ ജനങ്ങൾ നിലവിലെ സർക്കാരിനെ മടുത്തു കഴിഞ്ഞു. എല്ലാ മേഖലയേയും തകർത്ത ഈ സർക്കാർ മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. മഹാസഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ അവർ തയാറായിരിക്കുകയാണ്."-പവൻ ഖേര അവകാശപ്പെട്ടു.
മഹാസഖ്യത്തിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. എന്നാൽ എൻഡിഎയിൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നും പവൻ ഖേര പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥിയായി നിതീഷിനെ പ്രഖ്യാപിക്കാതെ ബിജെപി അദ്ദേഹത്തെ അപമാനിച്ചെന്നും പവൻ ഖേര പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയ ജെഎംഎമ്മിന്റെ നടപടിയെ കുറിച്ച് മഹാസഖ്യത്തിനുള്ളിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാകേഷ് സിൻഹ. ജെഎംഎമ്മിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"നിരാശയോടെയാണ് ജെഎംഎം മത്സര രംഗത്ത് നിന്ന് പിന്മാറിയത്. ആർജെഡിക്കും കോൺഗ്രസിനും എതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് അവർ മത്സരരംഗത്ത് നിന്ന് പിന്മാറിയത്. ഇത് സഖ്യത്തിന് ഒട്ടും ശുഭകരമായ കാര്യമല്ല.'- രാകേഷ് സിൻഹ പറഞ്ഞു.
"സഖ്യത്തിനുള്ളിലെ കക്ഷികൾ തമ്മിൽ ആശയവിനിമയം ശരിയായ രീതിയിൽ നടക്കേണ്ടതുണ്ട്. മഹാസഖ്യത്തിനുള്ളിലെ പാർട്ടികളെ തമ്മിൽ തല്ലിക്കാൻ ഭരകക്ഷി നന്നായി ശ്രമിക്കുന്നുണ്ട്. അതിനിടയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനി ഉണ്ടാകാതെ ഇരിക്കാൻ സഖ്യത്തിലെ നേതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.'- രാകേഷ് സിൻഹ പറഞ്ഞു.
ആർജെഡി അഗണിക്കുന്നുവെന്ന് പറഞ്ഞ് ആദ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജെഎംഎം പിന്നീട് ആ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ആറ് മണ്ഡലങ്ങളിലാണ് ജെഎംഎം മത്സരിക്കാനിരുന്നത്. പിന്നാലെ ആർജെഡിക്കും കോൺഗ്രസിനും എതിരെ ജെഎംഎം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.