Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Show

പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലേ​ക്ക് സൈ​ക്കി​ൾ ച​വി​ട്ടി​യെ​ത്തി ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യു​ടെ റോ​ഡ് ഷോ ​ക​ന്യാ​കു​മാ​രി​യി​ൽ

ചെ​ന്നൈ: പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും ഇ​ട​യി​ലേ​ക്ക് സൈ​ക്കി​ൾ ച​വി​ട്ടി​യെ​ത്തി ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യു​ടെ റോ​ഡ് ഷോ ​ക​ന്യാ​കു​മാ​രി​യി​ൽ. ത​മി​ഴ്നാ​ട്ടി​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി തെ​ക്ക​ൻ ത​മി​ഴ്നാ​ടി​നെ ഇ​ള​ക്കി​മ​റി​ച്ച് തു​റ​ന്ന വാ​ഹ​ന​ത്തി​ൽ എ​ത്തി​യ​ശേ​ഷ​മാ​ണ് സൈ​ക്കി​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലേ​ക്ക് ചെ​ന്ന​ത്.

ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ​യെ ക​ട​ന്നാ​ക്ര​മി​ച്ചും വി​പ്ല​വ​ക​ര​മാ​യ വാ​ഗ്ദാ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചു​മാ​ണ് ക​ന്യാ​കു​മാ​രി​യി​ലും വി​ജ​യ് ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ സാ​ധാ​ര​ണ​ക്കാ​രെ പീ​ഡി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് വി​ജ​യ് കു​റ്റ​പ്പെ​ടു​ത്തി. ഒ​രു ചെ​റി​യ കാ​ര്യ​ത്തി​ന് പോ​ലും ജ​ന​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളു​ടെ​യും മു​ന്നി​ൽ കൈ​നീ​ട്ടേ​ണ്ട അ​വ​സ്ഥ​യാ​ണ്.

അ​ഴി​മ​തി താ​ഴെ​ത്ത​ട്ട് മു​ത​ൽ മു​ക​ൾ​ത്ത​ട്ട് വ​രെ പ​ട​ർ​ന്നു​പി​ടി​ച്ചി​രി​ക്കു​ന്നു. ഓ​രോ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ നി​ന്നും നി​ശ്ചി​ത ശ​ത​മാ​നം ‘ക​ട്ട്' (ക​മ്മീ​ഷ​ൻ) മ​ന്ത്രി​മാ​രു​ടെ പോ​ക്ക​റ്റി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും വി​ജ​യ് ആ​രോ​പി​ച്ചു. ജ​ന​ങ്ങ​ൾ​ക്ക് സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ടി വ​രി​ല്ലെ​ന്ന​താ​ണ് ടി​വി​കെ​യു​ടെ പ്ര​ധാ​ന വാ​ഗ്ദാ​നം.

സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും പൗ​ര​ന്മാ​രു​ടെ വീ​ട്ടു​പ​ടി​ക്ക​ൽ നേ​രി​ട്ടെ​ത്തി​ക്കും. ഇ​തി​നാ​യി ആ​ധാ​ർ മാ​തൃ​ക​യി​ൽ ഓ​രോ പൗ​ര​നും പ്ര​ത്യേ​ക തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കും. ഈ ​കാ​ർ​ഡ് വ​ഴി ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ആ​നു​കൂ​ല്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തു​മെ​ന്ന് വി​ജ​യ് ഉ​റ​പ്പു​ന​ൽ​കി.

ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്ന് മു​ത​ൽ വൈ​കി​ട്ട് എ​ട്ടു വ​രെ ആ​റ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്താ​നാ​ണ് വി​ജ​യ്ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. വി​വേ​കാ​ന​ന്ദ കോ​ള​ജി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന പൊ​തു​യോ​ഗം ടി​വി​കെ റ​ദ്ദ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ ക​ട​ലൂ​രി​ൽ ന​ട​ത്താ​നി​രു​ന്ന റോ​ഡ്ഷോ വി​ജ​യ് റ​ദ്ദാ​ക്കി​യി​രു​ന്നു. വി​ജ​യ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ ഇ​ട​വേ​ള എ​ടു​ക്കു​ന്ന​ത് ഇ​ന്ന​ലെ ഡി​എം​കെ പ​രി​ഹ​സി​ച്ചി​രു​ന്നു.

Kerala

ആ​വേ​ശ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ

​തി​രു​വ​ന​ന്ത​പു​രം: എ​ൻ​ഡി​എ ക്യ​മ്പിന് ആ​വേ​ശ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ റോ​ഡ് ഷോ. ​ക​ര​മ​ന മു​ത​ൽ കി​ള്ളി​പ്പാ​ലം വ​രെ തു​റ​ന്ന വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു റോ​ഡ് ഷോ. ‌​തി​രു​വ​ന​ന്ത​പു​രം, നേ​മം മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു റോ​ഡ് ഷോ.

​വൈ​കു​ന്നേ​ര​ത്തോ​ടെ കേ​ര​ള​ത്തി​ലെ​ത്തി​യ മോ​ദി തി​രു​വ​ല്ല​യി​ലെ ആ​ദ്യ​പ​രി​പാ​ടി​ക്ക് ശേ​ഷ​മാ​ണ് ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ​ത്തി​യ​ത്. മോ​ദി​ക്കൊ​പ്പം നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, ശ്രീ​ലേ​ഖ, ക​ര​മ​ന ജ​യ​ൻ എ​ന്നീ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​ൻ ജ​ന​ങ്ങ​ള്‍ തി​ങ്ങി​ക്കൂ​ടു​ന്ന കാ​ഴ്ച​യാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. തി​രു​വ​ല്ല​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ മോ​ദി ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചി​രു​ന്നു. ഇ​വി​ടെ പൊ​തു​യോ​ഗ​മി​ല്ല. പൂ​ക്ക​ളു​മാ​യി​ട്ടാ​ണ് ജ​ന​ങ്ങ​ള്‍ റോ​ഡി​നി​രു​വ​ശ​വും പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ത്തു​നി​ന്ന​ത്.

District News

ക​ളി​ക്കൂ​ട്ടു​കാ​രെ അ​ണി​നി​ര​ത്തി ഷ​റ​ഫ​ലി​യു​ടെ റോ​ഡ് ഷോ

എ​ട​ക്ക​ര: നി​ല​ന്പൂ​ർ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​ഷ​റ​ഫ​ലി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​ത് ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ മു​ൻ താ​ര​ങ്ങ​ളാ​യ പ​ത്മ​ശ്രീ ഐ.​എം. വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ.

കേ​ര​ളാ പോ​ലീ​സ് താ​ര​മാ​യി​രു​ന്ന ഷ​റ​ഫ​ലി​യു​ടെ ക​ളി​ക്കൂ​ട്ടു​കാ​രാ​യ കു​രി​കേ​ശ് മാ​ത്യു, സി.​വി. പാ​പ്പ​ച്ച​ൻ, കെ.​ടി. ചാ​ക്കോ അ​ട​ങ്ങി​യ താ​ര​ങ്ങ​ളോ​ടൊ​പ്പം പ്ര​ശ​സ്ത ഫു​ട്ബോ​ൾ ക​മ​ന്‍റേ​റ്റ​ർ ഷൈ​ജു ദാ​മോ​ദ​ര​നും അ​ണി​ച്ചേ​ർ​ന്ന​പ്പോ​ൾ റോ​ഡ് ഷോ ​ആ​വേ​ശ​മാ​യി. വ​ഴി​ക്ക​ട​വ് മു​ത​ൽ നി​ല​ന്പൂ​ർ ടൗ​ണ്‍ വ​രെ​യാ​ണ് ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ സ്ഥാ​നാ​ർ​ഥി യു. ​ഷ​റ​ഫ​ലി​യു​ടെ റോ​ഡ് ഷോ ​ന​ട​ന്ന​ത്. മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നാ​യി നൂ​റു​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.

District News

കു​ന്ന​മം​ഗ​ല​ത്ത് യു​ഡി​എ​ഫി​ന്‍റെ മെ​ഗാ റോ​ഡ് ഷോ

കു​ന്ന​മം​ഗ​ലം: കു​ന്ന​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​എ. റ​സാ​ഖി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മെ​ഗാ റോ​ഡ് ഷോ ​കു​ന്ന​മം​ഗ​ല​ത്ത് ന​ട​ത്തി. പ​ട​നി​ല​ത്ത് നി​ന്നും ആ​രം​ഭി​ച്ച റോ​ഡ്‌​ഷോ​യി​ല്‍ എം.​കെ. രാ​ഘ​വ​ന്‍ എം​പി, പാ​ണ​ക്കാ​ട് സ​യ്യി​ദ് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പ​ട​നി​ലം മു​ത​ല്‍ കാ​ര​ന്തൂ​ര്‍ വ​രെ​യാ​യി​രു​ന്നു ആ​ദ്യ റോ​ഡ് ഷോ. ​പി​ന്നീ​ട് ഷാ​ഫി പ​റ​മ്പി​ല്‍ എം​പി, യൂ​ത്ത് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി​കെ ഫി​റോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി​യ റോ​ഡ് ഷോ​യും കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്നു.കു​ന്ന​ത്തു​പാ​ലം മു​ത​ല്‍ കു​റ്റി​ക്കാ​ട്ടൂ​ര്‍ വ​രെ​യാ​യി​രു​ന്നു റോ​ഡ് ഷോ.

 

District News

സഞ്ചാര പരിപാടിയുമായി വി​ഷ്ണു​നാ​ഥ്

 

കു​ണ്ട​റ: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​സി. വി​ഷ്ണു​നാ​ഥി​ന് ക​ണ്ണ​ന​ല്ലൂ​രി​ല്‍ ഊ​ഷ്മ​ള സ്വീ​ക​ര​ണം. മൈ​ലാ​പ്പൂ​രി​ല്‍​നി​ന്നും ആ​രം​ഭി​ച്ച സ​ഞ്ചാ​ര​ പ​രി​പാ​ടി ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍, മൈ​ലാ​പ്പൂ​ര്‍ പ്ര​സ് ജം​ഗ്ഷ​ന്‍, പേ​ര​യം ച​ന്ത ജം​ഗ്ഷ​ന്‍, ക​മ്പി​വി​ള ഡോ​ണ്‍ ബോ​സ്‌​കോ, പേ​ര​യം വാ​യ​ന​ശാ​ല വ​ഴ ി രാ​ത്രി ക​ണ്ണ​ന​ല്ലൂ​രി​ല്‍ സ​മാ​പി​ച്ചു.

വി​ഷ്ണു​നാ​ഥി​ന്‍റെ യാ​ത്ര ഉ​ദ്ഘാ​ട​നം കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​ഷാ​ന​വാ​സ് ഖാ​നാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.​നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് യാ​ത്ര മു​ന്നോ​ട്ട് പോ​യ​ത്.

 

District News

ചാത്തന്നൂരിൽ റോ​ഡ് ഷോയുമായി അ​ഡ്വ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ

ചാ​ത്ത​ന്നൂ​ർ:​ചാ​ത്ത​ന്നൂ​രി​ െ ന്‍റ ന​ഗ​ര ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ.​ആ​ർ. രാ​ജേ​ന്ദ്ര​ൻ റോ​ഡ് ഷോ ​ന​ട​ത്തി.

തു​റ​ന്ന ജീ​പ്പി​ൽ സ​ഞ്ച​രി​ച്ച ആ​ർ. രാ​ജേ​ന്ദ്ര​നൊ​പ്പം ജി. ​എ​സ്. ജ​യ​ലാ​ൽ എം​എ​ൽ​എ, കെ. ​സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. സ്ത്രീ​ക​ളും,യു​വാ​ക്ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രാ​ണ് റോ​ഡ് ഷോ​യി​ൽ അ​ണി​നി​ര​ന്ന​ത്. കൊ​ടി​ക​ളും പ്ല​ക്കാ​ടു​മാ​യി നൂ​റു​ക​ണ​ക്കി​ന് ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​യു​ടെ വാ​ഹ​ന​ത്തി​നു പി​ന്നി​ൽ അ​ണി​നി​ര​ന്നു.

മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​യെ ഷാ​ൾ അ​ണി​യി​ച്ചും പൂ​ക്ക​ൾ ന​ൽ​കി​യും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും സ്വീ​ക​രി​ച്ചു.പൂ​യ​പ്പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​മ​രു​ത​മ​ൺ​പ​ള്ളി, കു​രി​ശും​മൂ​ട്, ചെ​ങ്കു​ളം, ക​ട്ട​ച്ച​ൽ​ആ​ദി​ച്ച​ന​ല്ലൂ​ർ, മൈ​ല​ക്കാ​ട്, വൈ​ദ്യ​ശാ​ല, കൊ​ട്ടി​യം,ശീ​മാ​ട്ടി,ക​ല്ലു​വാ​തു​ക്ക​ൽ,വ​ട്ട​ക്കു​ഴി​ക്ക​ൽ, വേ​ള​മാ​നൂ​ർ, കു​ള​മ​ട, പാ​രി​പ്പ​ള്ളി - പു​ത്ത​ൻ​കു​ളം, ഡോ​ക്ട​ർ മു​ക്ക്, മാ​വി​ൻ​മൂ​ട് പ​ര​വൂ​ർ,നെ​ടു​ങ്ങോ​ലം, എം​എ​ൽ​എ ജം​ഗ്ഷ​ൻ, പു​ന്ന​മൂ​ട്,ചി​റ​ക​ര​ത്താ​ഴം,ഉ​ളി​യ​നാ​ട്,കോ​തേ​രി ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. സി​പി​എം ചാ​ത്ത​ന്നൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി പി. ​വി. സ​ത്യ​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി. ​ജ​യ​പ്ര​കാ​ശ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ ​എ​സ് . ബി​നു, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ.​ആ​ർ. ദി​ലീ​പ് കു​മാ​ർ, പാ​രി​പ്പ​ള്ളി ശ്രീ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

കു​ണ്ട​റ​യെ ആ​വേ​ശ​ത്തി​ലാ​ക്കി പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റെ റോ​ഡ് ഷോ

കു​ണ്ട​റ:​ കു​ണ്ട​റ​യെ ആ​വേ​ശക്ക​ട​ലാ​ക്കി പി.​സി. വി​ഷ്ണു​നാ​ഥി​ന്‍റെ റോ​ഡ് ഷോ.​ ഇ​ള​മ്പ​ള്ളൂ​ര്‍ വേ​ലു​ത്ത​മ്പി ദ​ള​വ സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച ന​ട​ത്തി​യാ​ണ് റോ​ഡ് ഷോ​യ്ക്കു തു​ട​ക്ക​മാ​യ​ത്.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ഖാ​ന്‍, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കു​രീ​പ്പ​ള്ളി സ​ലിം, ക​ണ്‍​വീ​ന​ര്‍ ജി. ​വേ​ണു​ഗോ​പാ​ല്‍, കെ.​ആ​ര്‍.​വി. സ​ഹ​ജ​ന്‍, ര​ഘു പാ​ണ്ഡ​വ​പു​രം, രാ​ജു ഡി. ​പ​ണി​ക്ക​ര്‍, നാ​സി​മു​ദീ​ന്‍ ല​ബ്ബ, ഷെ​രീ​ഫ് ച​ന്ദ​ന​ത്തോ​പ്പ്, ഫൈ​സ​ല്‍ കു​ള​പ്പാ​ടം, സി​ന്ധു ഗോ​പ​ന്‍, വി​നോ​ദ് കു​മാ​ര്‍, ബീ​ന, നാ​സു​മു​ദീ​ന്‍, അ​ജി​ത് കു​മാ​ര്‍, പെ​രു​മ്പു​ഴ ഗോ​പ​ന്‍, കെ.​എ​ല്‍. നി​സാ​മു​ദീ​ന്‍, സാ​ജ​ന്‍ കു​ണ്ട​റ, കു​ള​ത്തൂ​ര്‍ ര​വി, സാ​ജു വ​ര്‍​ഗീ​സ്, ടി.​സി. അ​നി​ല്‍, വി​നോ​ദ് ജി.​പി​ള്ള, വി​നോ​ദ് കോ​ണി​ല്‍, ബ​ദി​ബു​ദീ​ന്‍,അ​രു​ണ്‍ അ​ല​ക്‌​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

തു​ട​ര്‍​ന്ന് ഇ​ള​മ്പ​ള്ളൂ​ര്‍ ക്ഷേ​ത്ര മൈ​താ​ന​ത്ത് സ്ഥാ​നാ​ര്‍​ഥി​യു​ടെ ഫോ​ട്ടോ​യും പേ​രും ചി​ഹ്ന​വും പ​തി​ച്ച ടീ​ഷ​ര്‍​ട്ടു​ക​ള്‍, തൊ​പ്പി, കു​ട തു​ട​ങ്ങി​യ​വ ചൂ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​ന് അ​ണി​ക​ളു​ടെ​ അ​ക​മ്പ​ടി​യോ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ള്‍ അ​ണി​നി​ര​ന്നു. 4.30ന് ​ആ​രം​ഭി​ച്ച റോ​ഡ് ഷോ ​കേ​ര​ള​പു​രം, മാ​മൂ​ട്, ച​ന്ദ​ന​ത്തോ​പ്പ്, ക​രി​ക്കോ​ട്, കു​റ്റി​ച്ചി​റ, ഡീ​സ​ന്‍റ് മു​ക്ക്,ക​ണ്ണ​ന​ല്ലൂ​ര്‍, മൊ​യ്തീ​ന്‍ മു​ക്ക്, പെ​രു​മ്പു​ഴആ​ശു​പ​ത്രി​മു​ക്ക് വ​ഴി രാ​ത്രി​യോ​ടെ മു​ക്ക​ട​യി​ല്‍ അ​വ​സാ​നി​ച്ചു.

District News

അങ്കമാലി ടൗണിൽ റോഡ് ഷോയുമായി റോജി

അ​ങ്ക​മാ​ലി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ജി എം. ​ജോ​ണി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് അ​ങ്ക​മാ​ലി ടൗ​ണി​ൽ റോ​ഡ് ഷോ ​ന​ട​ത്തി.

നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്നാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്. ടൗ​ണ്‍ ചു​റ്റി ന​ട​ന്ന റോ​ഡ് ഷോ​യി​ല്‍ നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​രും നേ​താ​ക്ക​ളും പ​ങ്കാ​ളി​ക​ളാ​യി.

ബെ​ന്നി ബെ​ഹ​നാ​ന്‍ എം​പി​യും സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പം റോ​ഡ് ഷോ​യെ അ​നു​ഗ​മി​ച്ചു. സി​എ​സ്എ ഹാ​ളി​ന്‍റെ പ​രി​സ​ര​ത്ത് റോ​ഡ് ഷോ ​സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ന്ന നി​യേ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ബെ​ന്നി ബ​ഹ​നാ​ന്‍ എം​പി നി​ര്‍​വ​ഹി​ച്ചു.

അ​ൻ​വ​ർ സാ​ദ​ത്ത് ചൂ​ർ​ണി​ക്ക​രയി​ൽ

ആ​ലു​വ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ൻ​വ​ർ സാ​ദ​ത്തി​ന്‍റെ ഇ​ന്ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മ​രി​യാ​പു​രം പ​ള്ളി​യി​ലും സെ​ന്‍റ് അ​ഗ​സ്റ്റി​ൻ സെ​മി​നാ​രി, സാ​ന്‍റാ മോ​ണി​ക്ക മു​തി​ര​പാ​ടം, ഫാ​ത്തി​മ കോ​ൺ​വ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ചൂ​ർ​ണി​ക്ക​ര​യി​ൽ ജെ​ബി മേ​ത്ത​ർ എം​പി​യും മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നീ​ല സി​ബി​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

വൈ​കി​ട്ട് ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ലെ സ്വാ​മി ധ​ർ​മ ചൈ​ത​ന്യ​യെ​യും സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ല​ത്തെ സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ൽ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മാ​ണ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ച​ത്. കു​റ​ച്ച് നേ​രം ചു​മ​ട്ട് തൊ​ഴി​ലാ​ളി പ്ര​വ​ർ​ത്ത​ക​രു​മാ​യി സ്ഥാ​നാ​ർ​ഥി സൗ​ഹൃ​ദം പ​ങ്കുവ​ച്ചു. ആ​ലു​വ​യു​ടെ ജ​ന​പ്ര​തി​നി​ധി​യാ​യു​ള്ള 15 വ​ർ​ഷ​ത്തെ രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യ​യു​ള്ള ഊ​ഷ്മ​ള​മാ​യ ബ​ന്ധ​ങ്ങ​ൾ വി​ജ​യ​ത്തി​ന് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​യും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും.

ഇ​ന്ന് രാ​വി​ലെ കാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ലു​വ​യി​ലെ യു​ഡി​എ​ഫ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ബെ​ന്നി ബ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ആ​ലു​വാ മ​ഹാ​ത്മാ ഗാ​ന്ധി ടൗ​ൺ​ഹാ​ളി​ൽ 23ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും.

District News

മ​ഞ്ഞു​മ്മ​ലും ഏ​ലൂ​രും പി. ​രാ​ജീ​വി​ന്‍റെ പ്ര​ചാ​ര​ണം; ആ​വേ​ശ​മാ​യി അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ റോ​ഡ് ഷോ

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​രാ​ജീ​വ് മ​ഞ്ഞു​മ​ലും ഏ​ലൂ​രും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ന​ട​ത്തി. ഏ​ലൂ​ര്‍ മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​ർ സ​ന്ദ​ര്‍​ശി​ച്ചു. ഞ​ങ്ങ​ള്‍ ഒ​പ്പ​മു​ണ്ട് എ​ന്ന് പ​റ​ഞാ​ണ് ജീ​വ​ന​ക്കാ​ർ സ്ഥാ​നാ​ര്‍​ത്ഥി​യെ യാ​ത്ര​യാ​ക്കി​യ​ത്. മ​ഞ്ഞു​മ​ലി​ൽ പി. ​രാ​ജീ​വ് ഡി​വൈ​എ​ഫ്ഐ ഏ​ലൂ​ര്‍ വെ​സ്റ്റ് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ പൊ​തി​ച്ചോ​ര്‍ വി​ത​ര​ണം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ഏ​ലൂ​ര്‍ ഫാ​ക്ട് ജം​ഗ്ഷ​നി​ലെ നോ​ര്‍​ത്ത് ഗെ​യ്റ്റി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വീ​ക​ര​ണം ന​ല്‍​കി. ഏ​ലൂ​ര്‍ പ​ച്ച​മു​ക്കി​ലും മ​ഞ്ഞു​മ്മ​ല്‍ ട്ര​സ്റ്റ് ഹെ​ര്‍​ബോ മി​ന​റ​ല്‍​സി​ലും പാ​ര്‍​ട്ടി സ്വീ​ക​ര​ണം ന​ല്‍​കി. മ​ഞ്ഞു​മ്മ​ല്‍ കാ​ർ​മ​ൽ ആ​ശ്ര​മം തി​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന നേ​ര്‍​ച്ച​സ​ദ്യ​യു​ടെ അ​ടു​ക്ക​ള​യി​ലും രാ​ജീ​വെ​ത്തി.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി. ​ഇ. അ​ബ്ദു​ല്‍ ഗ​ഫൂ​ർ റോ​ഡ് ഷോ​യു​മാ​യി ഇ​ന്ന​ലെ ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ​ത്തി. കു​ന്നു​ക​ര​യി​ല്‍ നി​ന്നാ​ണ് റോ​ഡ് ഷോ ​തു​ട​ങ്ങി​യ​ത്. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ബ്ദു​ൾ മു​ത്ത​ലി​ബ് റോ​ഡ് ഷോ ​ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പൗ​ര​പ്ര​മു​ഖ​രെ​യും ഗു​രു​നാ​ഥ​ന്മാ​രെ​യും ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി. മു​പ്പ​ത്ത​ടം, പാ​താ​ളം ഏ​ലൂ​ർ, മ​ഞ്ഞു​മ്മ​ൽ, ക​ള​മ​ശേ​രി എ​ന്നി​വ​ട​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി ഇ​ന്ന​ലെ പ്ര​ച​ര​ണം ന​ട​ത്തി.

District News

വീ​ണാ ജോ​ര്‍​ജി​ന്‍റെ റോ​ഡ്‌ ഷോ

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണാ ജോ​ർ​ജ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ റോ​ഡ്‌​ഷോ ന​ട​ത്തി. സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​നി​ല്‍ നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​ത്.

ക​ട​മ്മ​നി​ട്ട, നാ​ര​ങ്ങാ​നം, കോ​ഴ​ഞ്ചേ​രി, പു​ല്ലാ​ട്, കു​മ്പ​നാ​ട്, ഇ​ര​വി​പേ​രൂ​ർ, ഇ​ല​ന്തൂ​ര്‍, കു​ള​ന​ട, ആ​റ​ന്മു​ള, മെ​ഴു​വേ​ലി, ചെ​ന്നീ​ര്‍​ക്ക​ര, ഓ​മ​ല്ലൂ​ര്‍ വ​ഴി ന​ട​ന്ന റോ​ഡ്‌ ഷോ ​പ​ത്ത​നം​തി​ട്ട​യി​ൽ സ​മാ​പി​ച്ചു.നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും റോ​ഡ് ഷോ​യി​ൽ അ​ണി​നി​ര​ന്നു.

District News

പൊ​ന്നാ​നി​യെ ഇളക്കിമറിച്ച് എം.​കെ. സ​ക്കീ​റി​ന്‍റെ റോ​ഡ് ഷോ

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ പു​തു​ച​രി​ത്ര​മെ​ഴു​തി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. എം.​കെ. സ​ക്കീ​റി​ന്‍റെ റോ​ഡ് ഷോ. ​

പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ബ​സ് സ്റ്റാ​ൻ​ഡ് വ​ഴി വെ​ളി​യ​ങ്കോ​ടും പെ​രു​ന്പ​ട​പ്പും എ​ര​മം​ഗ​ല​വും മാ​റ​ഞ്ചേ​രി​യും ക​ട​ന്ന് ന​ര​ണി​പ്പു​ഴ വ​ഴി ച​ങ്ങ​രം​കു​ള​ത്ത് സ​മാ​പി​ച്ചു. "മ​റ്റാ​രു​ണ്ട് എ​ൽ​ഡി​എ​ഫ് അ​ല്ലാ​തെ' എ​ന്ന ബോ​ർ​ഡു​ക​ളു​മേ​ന്തി കാ​റു​ക​ളും ബൈ​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ പി. ​ന​ന്ദ​കു​മാ​ർ എം​എ​ൽ​എ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ഡ്വ. ഇ. ​സി​ന്ധു, ഏ​രി​യ സെ​ക്ര​ട്ട​റി സി.​പി. മു​ഹ​മ്മ​ദ്കു​ഞ്ഞി, സി​പി​ഐ നേ​താ​വ് കെ.​കെ. ബാ​ബു എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

പൊ​ന്നാ​നി ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​വി. സു​ധ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ പൊ​ന്നാ​ട​യ​ണി​യി​ച്ച് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ടി.​എം. സി​ദീ​ഖ്, അ​ഡ്വ. പി.​കെ. ഖ​ലീ​മു​ദീ​ൻ, എ​ട​പ്പാ​ൾ ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​സ​ത്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലത്തിൽ എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ജി.​ആ​ർ. അ​നി​ലി​ന്‍റെ റോ​ഡ് ഷോ

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ.​ ജി ആ​ർ അ​നി​ലി​ന്‍റെ റോ​ഡ് ഷോ ​ന​ട​ന്നു. കൈ​വീ​ശി​യും പൂ​ച്ചെ​ണ്ടു​ക​ളെ​റി​ഞ്ഞും അ​ഭി​വാ​ദ്യ​ങ്ങ​ള​ർ​പ്പി​ച്ചും വ​ലി​യൊ​രു​വി​ഭാ​ഗം വോ​ട്ട​ർ​മാ​ർ റോ​ഡ് ഷോ​ കാ​ണാ​ൻ പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ണി​നി​ര​ക്കു​ക​യും അ​നു​ഗ​മി​ക്കു​ക​യും ചെ​യ്തു.


ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഏ​ണി​ക്ക​ര​യി​ൽ​നി​ന്നും ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30നാ​ണ് റോ​ഡ്ഷോ ആ​രം​ഭി​ച്ച​ത്.​നൂ​റു​ക​ണ​ക്കി​നു വോ​ട്ട​ർ​മാ​രാ​ണു സ്ഥാ​നാ​ർ​ഥി​യെ കാ​ണാ​ൻ ഏ​ണി​ക്ക​ര​യി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. വീ​റു​റ്റ മു​ദ്രാ​വാ​ക്യ​ങ്ങ​ളോ​ടെ തു​റ​ന്ന ജീ​പ്പി​ൽ ഏ​ണി​ക്ക​ര നി​വാ​സി​ക​ൾ സ്ഥാ​നാ​ർ​ഥി​യെ യാ​ത്ര​യാ​ക്കി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും കെ.​പി. പ്ര​മോ​ഷ്, പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ളും അ​നു​ഗ​മി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​നു റോ​ഡ് ഷോ ​നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ത്താം​ക​ല്ലി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​ദേ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ട​മ്മ​മാ​രും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന പൊ​തു​ജ​ന സാ​ന്നി​ധ്യം സ്ഥാ​നാ​ർ​ഥി​യെ ന​ഗ​ര​ത്തി​ലേ​ക്കു വ​ര​വേ​റ്റു. വാ​ളി​ക്കോ​ട് ചു​റ്റി നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ പ​ഴ​കു​റ്റി വ​ഴി റോ​ഡ്ഷോ വെ​മ്പാ​യം പി​ര​പ്പ​ൻ​കോ​ട്, കോ​ലി​യ​ക്കോ​ട്, വാ​വ​റ​യ​മ്പ​ലം, ക​ണി​യാ​പു​രം, അ​ണ്ടൂ​ർ​ക്കോ ണം, ​പോ​ത്ത​ൻ​കോ​ട്, ന​ന്നാ​ട്ടു​കാ​വ്, ക​ന്യാ​കു​ള​ങ്ങ​ര വ​ഴി വ​ട്ട​പ്പാ​റ​യി​ൽ സ​മാ​പി​ച്ചു​.


സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ബി. ​സ​ത്യ​ൻ, എ​സ്.​എ​സ്. രാ​ജ​ലാ​ൽ, കെ.​പി. പ്ര​മോ​ഷ്, ആ​ർ. ജ​യ​ദേ​വ​ൻ, പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ്, വി. ​അ​മ്പി​ളി, എം.​എ​സ്. രാ​ജു, കെ. ​സ​ജീ​വ്, കെ.​എ​സ. ഷാ​ജു, ആ​ർ.​എ​സ്. സു​നി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

National

വി​ജ​യ്‌യു​ടെ പു​തു​ച്ചേ​രി​യി​ലെ റോ​ഡ് ഷോ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു

ചെ​ന്നൈ: ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‍​യു​ടെ റോ​ഡ് ഷോ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ച് പു​തു​ച്ചേ​രി പോ​ലീ​സ്. ടി​വി​കെ​യു​ടെ അ​പേ​ക്ഷ​യി​ൽ ഡി​ഐ​ജി സ​ർ​ക്കാ​രി​നെ നി​ല​പാ​ട് അ​റി​യി​ച്ചു. വി​ജ​യ്ക്ക് പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കാം. അ​തി​നാ​യി ഒ​രു സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച, ടി​വി​കെ​യു​ടെ റോ​ഡ് ഷോ​യ്ക്കാ​ണ് പു​തു​ച്ചേ​രി പൊ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. പ​ക​രം ഒ​രു തു​റ​ന്ന വേ​ദി​യി​ൽ പൊ​തു​യോ​ഗം ന​ട​ത്താ​ൻ പൊ​ലീ​സ് അ​നു​മ​തി ന​ൽ​കി.

പു​തു​ച്ചേ​രി​യി​ൽ വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ത്തി​ന് തു​ട​ക്ക​മി​ടാ​ൻ ല​ക്ഷ്യ​മി​ട്ട ഈ ​പ​രി​പാ​ടി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ബൂ​സി ആ​ന​ന്ദ്, ആ​ദ​വ് അ​ർ​ജു​ന എ​ന്നി​വ​ർ എ​ത്തി​യി​രു​ന്നു. പൊ​ലീ​സി​ന്‍റെ തീ​രു​മാ​നം പാ​ർ​ട്ടി​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന​ത്തി​ന് ശേ​ഷ​മാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് ഈ ​തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

റോ​ഡ് ഷോ​യ്ക്ക് എ​ന്തു​കൊ​ണ്ട് അ​നു​മ​തി ന​ൽ​കി​യി​ല്ലെ​ന്ന ചോ​ദ്യ​ത്തി​ന് പു​തു​ച്ചേ​രി​യി​ലെ വീ​തി കു​റ​ഞ്ഞ റോ​ഡു​ക​ൾ​ക്ക് വി​ജ​യ് അ​ണി​നി​ര​ത്തു​ന്ന വ​ൻ ജ​ന​ക്കൂ​ട്ട​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ല എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

അ​തേ​സ​മ​യം പൊ​തു​യോ​ഗം മാ​ത്ര​മാ​ണെ​ങ്കി​ൽ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ എ​ളു​പ്പ​മാ​ണെ​ന്നും കൂ​ടു​ത​ൽ മി​ക​ച്ച രീ​തി​യി​ൽ ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ ടി​വി​കെ ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

National

റോ​ഡ് ഷോ ​ഒ​ഴി​വാ​ക്കി; പ്ര​ചാ​ര​ണ​ത്തി​നു ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങാ​ൻ വി​ജ​യ്‌

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി പ്ര​ചാ​ര​ണ​ത്തി​നു ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങാ​ൻ ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌ നീ​ക്കം തു​ട​ങ്ങി. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യി​ൽ നി​ന്നു നാ​ലു ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണു വാ​ങ്ങു​ന്ന​ത്.

സ​മ്മേ​ള​ന വേ​ദി​ക്കു സ​മീ​പം ഹെ​ലി​പാ​ഡ് ത​യാ​റാ​ക്കും. സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​നു 15 മി​നി​റ്റ് മു​ന്പു മാ​ത്ര​മേ വി​ജ​യ് എ​ത്തൂ. എ​ന്നാ​ൽ ഹെ​ലി​കോ​പ്റ്റ​ർ വ​രു​ന്ന​തോ​ടെ ന​ട​നും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ക​ലം വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ചി​ല പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കു​ണ്ട്.

മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത നേ​ര​ത്തേ ഹെ​ലി​കോ​പ്റ്റ​റു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​തു വി​ജ​യ​മാ​യി​രു​ന്നു. ക​രൂ​രി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 41 പേ​രാ​ണ് മ​രി​ച്ച​ത്.

Latest News

Corehub Up