District News
കുറവിലങ്ങാട്: റോഡുകൾക്കായി 93 ലക്ഷം രൂപ വകയിരുത്തി കുറവിലങ്ങാട് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ഷിജി തോമസ് അവതരിപ്പിച്ചു. പ്രസിഡന്റ് സിബി മാണി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ബസ് സ്റ്റാൻഡ് - 10 ലക്ഷം, വയോജന പരിപാലനം - 23.10 ലക്ഷം, ആരോഗ്യം, ആയുർവേദം, ഹോമിയോ - 7.5 ലക്ഷം, പഞ്ചായത്ത് ഫെസ്റ്റ് - അഞ്ചു ലക്ഷം, തെരുവുവിളക്കുകൾ - 20 ലക്ഷം, മൃഗസംരക്ഷണവും ക്ഷീരവികസനവും - 27 ലക്ഷം, പഞ്ചായത്ത് ഓഫീസ് കെട്ടിടനിർമാണവും സ്ഥലം വാങ്ങലും - ഒരു ലക്ഷം, കളിക്കളത്തിന് സ്ഥലം വാങ്ങൽ - ഒരു ലക്ഷം, കൃഷി അനുബന്ധം - 28 ലക്ഷം, മാർക്കറ്റിലെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് - 52 ലക്ഷം,
ഹരിത കർമസേന പ്രവർത്തനം - എട്ടു ലക്ഷം, പഞ്ചായത്ത് മാർക്കറ്റ് സംയുക്ത പ്രോജക്ട് ജില്ലാ പഞ്ചായത്തുമായി ചേർന്ന് - 1.2 കോടി, ദുരന്തനിവാരണ പ്രവർത്തനം - 1.5 ലക്ഷം, പാലിയേറ്റീവ് പ്രവർത്തനം - 10 ലക്ഷം, കുട്ടികളുമായി ബന്ധപ്പെട്ട പ്രോജക്ട് - 31. 76 ലക്ഷം, തൊഴിലുറപ്പ് പദ്ധതികൾ - 3.5 കോടി, പട്ടികജാതി-പട്ടികവർഗ ക്ഷേമം - 30.74 ലക്ഷം, വനിതാ ക്ഷേമം - 19.5 ലക്ഷം, കുടിവെള്ള പദ്ധതി - 35.6 ലക്ഷം, പാർപ്പിടമേഖല - 59.9 ലക്ഷം, അയൽ സഭ രൂപീകരണം - ഒരു ലക്ഷം, പതിനഞ്ചാം പഞ്ചവത്സര പദ്ധതി തയാറെടുപ്പ് - 6.5 ലക്ഷം, ഭിന്നശേഷി സ്കോളർഷിപ്പ് - 17.75 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
National
ഷിംല: ഹിമാചൽ പ്രദേശിലുടനീളം കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 1,250 ലധികം റോഡുകൾ അടച്ചിട്ടു. എന്നാൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ വിനോദസഞ്ചാരികൾ എത്തുന്ന സാഹചര്യത്തിൽ അടച്ചിട്ട റോഡുകൾ തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പൊതുമാരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു.
ഇതിനായി സംസ്ഥാനത്തിലുടനീളം ഏകദേശം 3,500 യന്ത്രങ്ങൾ ക്രമീകരിക്കുമെന്നും റോഡുകൾ എത്രയും വേഗം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ്, ഗതാഗതക്കുരുക്ക് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും മഞ്ഞുവീഴ്ച ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്.
വരും ദിവസങ്ങളിലും ഇതുപോലുള്ള കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതെസമയം, വളരെക്കാലമായി പ്രദേശവാസികൾ മഴയും മഞ്ഞുവീഴ്ചയും പ്രതീക്ഷിച്ചിരുന്നുവെന്നും ഇത് കർഷകർക്കും മലയോര പ്രദേശവാസികൾക്കും ഗുണം ചെയ്യുമെന്നും വിക്രമാദിത്യ പറഞ്ഞിരുന്നു.
Kerala
കോഴിക്കോട്: ജല്ജീവന് മിഷന് പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന് സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകളുടെ പുനരുദ്ധാരണ പ്രവര്ത്തനങ്ങള് യുദ്ധകാലാടിസ്ഥാനത്തില് പൂര്ത്തിയാക്കാന് തദ്ദേശ സ്വയംഭരണ വകുപ്പ് നിര്ദേശം നല്കി.
റോഡുകളുടെ അറ്റകുറ്റപ്പണികള്ക്കായി തദ്ദേശ സ്ഥാപനങ്ങള് തങ്ങളുടെ വികസന ഗ്രാന്റ്, മെയിന്റനന്സ് ഗ്രാന്റ് അല്ലെങ്കില് കേന്ദ്ര ധനകാര്യ കമ്മീഷന് ഗ്രാന്റ് എന്നിവ മുന്കൂറായി ഉപയോഗിക്കണമെന്നാണു നിര്ദേശം.
റോഡ് പുനരുദ്ധാരണത്തിനായി ചെലവാക്കുന്ന തുക മൂന്നു മാസത്തിനകം ജല് ജീവന് മിഷന് പദ്ധതിയില്നിന്ന് പഞ്ചായത്തുകള്ക്കു തിരികെ അനുവദിക്കും. വാട്ടര് അഥോറിറ്റി മുഖേന സംസ്ഥാനതല നോഡല് ഏജന്സി വഴിയാണു തുക കൈമാറുക. റോഡ് നന്നാക്കേണ്ടത് ജല അഥോറിറ്റിയാണെന്നു പറഞ്ഞ് പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില് വ്യക്തത വരുത്തിയിരിക്കുന്നത്.
നിലവില് പൈപ്പിടല് പൂര്ത്തിയാകുകയോ പുരോഗമിക്കുകയോ ചെയ്യുന്ന റോഡുകള് സംസ്ഥാനതല നോഡല് ഏജന്സി മുഖേന അന്തിമ വെണ്ടറായി മാപ്പ് ചെയ്യണമെന്നും നിര്ദേശമുണ്ട്. പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഗണിച്ച് റോഡുകള് പൂര്വസ്ഥിതിയിലാക്കുന്ന പ്രക്രിയ വൈകരുതെന്നും തദേശസ്വയംഭരണ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങള്ക്കു പ്രത്യേക നിര്ദേശം നല്കിയിട്ടുണ്ട്.
പൈപ്പ്ലൈന് സ്ഥാപിക്കുന്നതിനായി കേരളത്തില് വെട്ടിപ്പൊളിച്ച ഗ്രാമീണ റോഡുകള് അറ്റകുറ്റപ്പണി നടത്തി പൂര്വസ്ഥിതിയിലാക്കാന് നടപടി വൈകുന്നതില് വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണു തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇടപെടല്. കരാറുകാര്ക്കുള്ള കുടിശികയും ജല അഥോറിറ്റിയും തദ്ദേശസ്ഥാപനങ്ങളും തമ്മിലുള്ള ഉത്തരവാദിത്വ തര്ക്കവുമാണു റോഡുകള് നന്നാക്കാത്തതിനു പ്രധാന കാരണം.
പല ജില്ലകളിലും കുഴികള് അപകടകാരികളായി മാറിയിട്ടുണ്ട്. ജലജീവന് പദ്ധതിയില് റോഡ് പുനരുദ്ധാരണം കരാറുകാരുടെ ഉത്തരവാദിത്വമാണെങ്കിലും കോടികളുടെ കുടിശിക കാരണം അറ്റകുറ്റപ്പണി മുടങ്ങുകയാണ്.
റോഡ് നന്നാക്കുന്നതില് ജല അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും തദ്ദേശസ്ഥാപനങ്ങളും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുന്ന സാഹചര്യത്തിലാണ് പണം തദ്ദേശ സ്ഥാപനങ്ങള് നല്കണമെന്നും പിന്നീട് ഈ തുക വാട്ടര്അഥോറിറ്റി നല്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പുതന്നെ അറിയിച്ചിരിക്കുന്നത്.
Kerala
കൊച്ചി: മാലിന്യ കൂമ്പാരമായി മാറി ഇടക്കൊച്ചിയിലെ റോഡുകള്. ഫോര്ട്ട് കൊച്ചി, മട്ടാഞ്ചേരി, കുമ്പളങ്ങി ടൂറിസം വില്ലേജ് എന്നിവിടങ്ങളില് നിന്നും ആലപ്പുഴയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാനുള്ള പ്രധാന റൂട്ടാണ് ഇടക്കൊച്ചി പാലം.
പാലത്തിന് മുൻപും പാലം കഴിഞ്ഞുമുള്ള റോഡുകളിലാണ് മാലിന്യം നിറഞ്ഞത്. ഓട്ടോയിലും പിക്കപ്പ് വാനുകളിലുമായി എത്തുന്നവര് ഇവിടം മാലിന്യം തള്ളുന്നതായും ആക്ഷേപമുണ്ട്.