Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Robber

കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ

കൊച്ചി: നൂറിലധികം മോഷണ കേസുകളിൽ പ്രതിയായ കൊല്ലം കുളത്തൂർക്കോണം ചിറക്കര നന്ദു ഭവനത്തിൽ ബാബു (തീവെട്ടി ബാബു 61) പിടിയിൽ. കുറുപ്പംപടി പോലീസാണ് ബാബുവിനെ പിടികൂടിയത്.

വെള്ളിയാഴ്ച രാത്രി പുല്ലുവഴിയിലെ കടയിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോണും ടാബ്ലറ്റും വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബാബു പിടിയിലായത്. പുല്ലുവഴിയിലെ ശ്രീകൃഷ്ണ ബേക്കറിയുടെ ഷട്ടറിന്‍റെ താഴ്‌ ഭാഗം പൊളിച്ചാണ് കടയിൽ കയറിയത്.

15000 രൂപയും മൊബൈൽ ഫോണും ടാബ്ലറ്റുമാണ് കടയിൽ നിന്നും മോഷ്ടിച്ചത്. ഇരുമ്പ് വടിയും, മഴക്കോട്ടും ധരിച്ച് എത്തിയ ബാബുവിന്റെ മോഷണ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നുവെങ്കിലും മുഖം വ്യക്തമായിരുന്നില്ല.

കണ്ണൂർ പയ്യോളി സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച ഉച്ചയോടെ മോഷണ വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കടയുടമ ടാബിലുണ്ടായിരുന്ന നമ്പറിൽ ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് പുല്ലുവഴിയിലെ ബേക്കറിയിൽ നിന്ന് മോഷണം പോയതാണിവയെന്ന് കണ്ടെത്തുകയായിരുന്നു. മോഷണ കേസിൽ ജയിലിലായിരുന്ന ഇയാൾ ഒരു ആഴ്ച മുൻപാണ് പുറത്തിറങ്ങിയതെന്ന് പോലീസ് പറഞ്ഞു

Latest News

Corehub Up