Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rock That Obstructs

Idukki

വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന പാ​റ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം

വ​ണ്ണ​പ്പു​റം: ചേ​ല​ച്ചു​വ​ട് റോ​ഡി​ല്‍ മു​ണ്ട​ന്‍​മു​ടിപു​ര​യി​ടം സി​റ്റി​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്ന കൂ​റ്റ​ന്‍ പാ​റ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മായി. റോ​ഡി​ലെ വ​ള​വി​നോ​ടു ചേ​ര്‍​ന്നു നിൽക്കു​ന്ന പാ​റ എ​തി​ര്‍​ദി​ശ​യി​ല്‍നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​യ്ക്കു​ക​യാ​ണ്. ഇ​തു പ​ല​പ്പോ​ഴും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു​.

ആ​ല​പ്പു​ഴ-​തേ​നി സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ല്‍ ഹൈ​റേ​ഞ്ചി​ലേ​ക്കു​ള്ള യാത്രക്കാർ കൂടുതലും ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. സ്വ​കാ​ര്യ, കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. അ​യ​ല്‍ ജി​ല്ല​ക​ളി​ല്‍ നി​ന്ന​ട​ക്കം നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഇ​ടു​ക്കി, തേ​ക്ക​ടി തു​ട​ങ്ങി​യ വിനോദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പോകുന്നതും ഈ റോഡിലൂടെയാണ്.

അ​ന്യ​ജി​ല്ല​ക​ളി​ല്‍നി​ന്ന് എ​ത്തു​ന്ന അ​പ​രി​ചി​ത​രാ​യ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പാ​റ​മൂ​ലം റോ​ഡി​ന്‍റെ ദി​ശ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യാ​തെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ​പാ​റ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ല്‍നി​ന്ന് നേ​രത്തേ നേ​ടി​യെ​ടു​ത്തെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ല. വി​ഷ​യ​ത്തി​ല്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ തു​ട​രു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കുന്നു.

നി​ല​വി​ല്‍ സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണപ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​വേ​ള​യി​ല്‍ നീ​ക്കം ചെ​യ്യാ​ത്ത പാ​റ ന​വീ​ക​ര​ണ​സ​മ​യ​ത്തെ​ങ്കി​ലും നീ​ക്കം ചെ​യ്ത് യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും.

 

Latest News

Corehub Up