Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rocket Production

റ​ഷ്യ​ൻ റോ​ക്ക​റ്റ് ഉ​ത്പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ യു​ക്രെ​യ്ൻ മി​സൈ​ലാ​ക്ര​മ​ണം

കീ​വ്: ഇ​ലോ​ൺ മ​സ്കി​ന്‍റെ സ്റ്റാ​ർ​ലി​ങ്കി​നു ബ​ദ​ലാ​യി റ​ഷ്യ വി​ക​സി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​നെ​റ്റ് പ​ദ്ധ​തി​യി​ലെ ഉ​പ​ഗ്ര​ങ്ങ​ൾ വി​ക്ഷേ​പി​ക്കാ​നു​ള്ള റോ​ക്ക​റ്റ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ യു​ക്രെ​യ്ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം. സ​മാ​രാ മേ​ഖ​ല​യി​ലു​ള്ള പ്രോ​ഗ്ര​സ് റോ​ക്ക​റ്റ് ആ​ൻ​ഡ് സ്പേ​സ് സെ​ന്‍റ​റി​ൽ മി​സൈ​ൽ നേ​രി​ട്ടു പ​തി​ച്ച​താ​യി യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ട്ടു. യു​ക്രെ​യ്ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 900 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി അ​റി​യി​ച്ചു. യു​ക്രെ​യ്ൻ വി​ക​സി​പ്പി​ച്ച ഫ്ലെ​മി​ങ്കോ മി​സൈ​ലു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്.

റോ​ക്ക​റ്റ് ഉ​ത്പാ​ദ​ന​കേ​ന്ദ്ര​ത്തി​ൽ മി​സൈ​ൽ പ​തി​ച്ച​താ​യി റ​ഷ്യ​ൻ സൈ​ന്യ​വും അ​റി​യി​ച്ചു. അ​തേ​സ​മ​യം, സ​മാ​രാ​യി​ലു​ണ്ടാ​യ വ​ൻ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് റ​ഷ്യ അ​റി​യി​ച്ച​ത്. റ​ഷ്യ വി​ക​സി​പ്പി​ക്കു​ന്ന റാ​സ്‌​വെ​റ്റ് ഇ​ന്‍റ​ർ​നെ​റ്റ് ബ്രോ​ഡ്ബാ​ൻ​ഡ് സം​വി​ധാ​ന​ത്തി​ലെ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ വി​ക്ഷേ​പി​ക്കാ​നു​ള്ള റോ​ക്ക​റ്റു​ക​ളാ​ണ് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ൺ മ​സ്കി​ന്‍റെ സ്പേ​സ് ക​ന്പ​നി​യു​ടെ സ്റ്റാ​ർ​ലി​ങ്ക് ഇ​ന്‍റ​ർ​നെ​റ്റ് പ​ദ്ധ​തി​ക്കു സ​മാ​ന​മാ​ണി​ത്. സ്റ്റാ​ർ​ലി​ങ്ക് യു​ക്രെ​യ്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും റ​ഷ്യ​യി​ൽ ഇ​ല്ല. സ്റ്റാ​ർ​ലി​ങ്ക് മൂ​ലം ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ യു​ക്രെ​യ്നു മേ​ൽ​ക്കൈ​യു​ണ്ട്. റ​ഷ്യ​യി​ലെ നി​ഷ്നി നൊ​വ്ഗൊ​രോ​ദി​ലു​ള്ള ഒ​രു മി​ലി​ട്ട​റി എ​യ​ർ​ഫീ​ൽ​ഡി​ലും മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി യു​ക്രെ​യ്ൻ അ​വ​കാ​ശ​പ്പെ​ട്ടു.

Latest News

Corehub Up