Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rooster Laid

Palakkad

പൂ​വ​ൻ​കോ​ഴി മു​ട്ട​യി​ട്ടു, മ​ഞ്ഞ​ക്ക​രു ഇ​ല്ലാ​തെ!

നെ​ന്മാ​റ: കൂ​കി​യു​ണ​ർ​ത്തി​യ പൂ​വ​ൻ​കോ​ഴി മു​ട്ട​യി​ട്ട​തു നെ​ന്മാ​റ​യി​ൽ കൗ​തു​ക​മാ​യി. ചാ​ത്തം​ഗ​ലം കൊ​ല്ല​യ​ങ്കാ​ട് കാ​വ​നാ​ക്കു​ടി ജോ​ഷി​യു​ടെ വീ​ട്ടി​ലാ​ണ് അ​പൂ​ർ​വ​മെ​ന്നു വീ​ട്ടു​കാ​ർ പ​റ​യു​ന്ന സം​ഭ​വം.

കോ​ഴി​ക​ളെ​യും അ​ല​ങ്കാ​ര​പ്പ​ക്ഷി​ക​ളെ​യും വി​വി​ധ​യി​നം പ​ക്ഷി​ക​ളെ​യും വ​ള​ർ​ത്തു​ന്ന ജോ​ഷി​യു​ടെ വീ​ട്ടി​ൽ ക​റി​വ​യ്ക്കാ​നാ​യി എ​ത്തി​ച്ച പൂ​വ​ൻ​കോ​ഴി​യാ​ണ് ഇ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ കൗ​തു​ക​മാ​കു​ന്ന​ത്.

ചേ​ലൊ​ത്ത നി​റ​വും മ​നോ​ഹ​ര​മാ​യ വാ​ലു​മു​ള്ള കോ​ഴി​യെ വീ​ട്ടു​കാ​ർ പു​റ​ത്തു​വി​ടാ​തെ കൂ​ട്ടി​ൽ വ​ള​ർ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ക​റി​വ​യ്ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തി​നാ​യി തീ​റ്റ​യും വെ​ള്ള​വും​ന​ൽ​കി കോ​ഴി​യെ കൂ​ട്ടി​ൽ​ത​ന്നെ സൂ​ക്ഷി​ച്ചു. എ​ന്നാ​ൽ മൂ​ന്നു​ദി​വ​സം​മു​ൻ​പ് കൂ​ട്ടി​ൽ​നി​ന്ന് മു​ട്ട ല​ഭി​ച്ച​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ അ​മ്പ​ര​ന്ന​ത്. കൗ​തു​ക​ത്തോ​ടെ മു​ട്ട പൊ​ട്ടി​ച്ചു​നോ​ക്കി​യ​പ്പോ​ൾ മ​ഞ്ഞ​ക്ക​രു ഉ​ണ്ടാ​യി​രു​ന്നി​ല്ല. മു​ട്ട പൂ​വ​ൻ​കോ​ഴി ത​ന്നെ​യാ​ണോ ഇ​ട്ട​തെ​ന്ന സം​ശ​യ​ത്തി​ൽ വീ​ട്ടു​കാ​ർ നി​രീ​ക്ഷ​ണം തു​ട​ർ​ന്നു.

തു​ട​ർ​ന്ന് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും മു​ട്ട​ക​ൾ ല​ഭി​ച്ച​തോ​ടെ വീ​ട്ടു​കാ​രു​ടെ സം​ശ​യം കൗ​തു​ക​മാ​യി മാ​റി. പൂ​വ​ൻ​കോ​ഴി മു​ട്ട​യി​ടു​ന്നു​വെ​ന്ന വാ​ർ​ത്ത നാ​ട്ടി​ൽ പ്ര​ച​രി​ച്ച​തോ​ടെ നി​ര​വ​ധി​പേ​ർ വീ​ട്ടി​ലേ​ക്കെ​ത്തി. നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. സു​നി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും വീ​ട്ടി​ലെ​ത്തി കോ​ഴി​യെ ക​ണ്ടു.

ക​റി​വ​യ്ക്കാ​നാ​യി വീ​ട്ടി​ലെ​ത്തി​ച്ച കോ​ഴി നാ​ട്ടി​ലെ താ​ര​മാ​യ​തോ​ടെ ഇ​നി അ​തി​നെ കൊ​ല്ലേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ജോ​ഷി.

കൂ​കി​യു​ണ​ർ​ത്തി​യി​രു​ന്ന കോ​ഴി മു​ട്ട​യി​ട്ടെ​ന്ന കൗ​തു​കം നാ​ട്ടി​ൽ ച​ർ​ച്ച​യാ​കു​ന്ന​തി​നി​ടെ, ല​ഭി​ച്ച മു​ട്ട നി​ല​ത്തു​വ​ച്ചാ​ൽ നി​വ​ർ​ന്നു​നി​ൽ​ക്കു​ന്ന​തും കൗ​തു​ക​ത്തി​ന് മ​റ്റൊ​രു കാ​ര​ണ​മാ​യി. സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം എ​ന്താ​ണെ​ന്ന​റി​യാ​ൻ വി​ദ​ഗ്ധ പ​രി​ശോ​ധ​ന വേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Latest News

Corehub Up