Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roshy Augustine

കേരള കോണ്‍ഗ്രസ് എമ്മിന് സമ്പൂര്‍ണ പരാജയം

കോട്ടയം: കേരള കോണ്‍ഗ്രസ് എം ചരിത്രത്തില്‍ ആദ്യമായി നിയമസഭയില്‍ സംപൂജ്യരായി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി ഉള്‍പ്പെടെ 12 സീറ്റിലും പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ തവണ 12 മണ്ഡലങ്ങളില്‍ മത്സരിച്ച് അഞ്ചു സീറ്റുകളില്‍ വിജയിച്ച മാണി ഗ്രൂപ്പിനാണ് ഇത്തവണ ദയനീയ പരാജയം ഏല്‍ക്കേണ്ടി വന്നത്.

ഏക മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ യുഡിഎഫിലെ റോയി കെ. പൗലോസിനോട് 23,822 വോട്ടിന്‍റെ ദയനീയ പരാജയം ഏറ്റുവാങ്ങി. പാലായിൽ മാണി സി. കാപ്പനോട് 2991 വോട്ടിനാണ് ജോസ് പരാജയപ്പെട്ടത്.

കാഞ്ഞിരപ്പള്ളിയില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും പരാജയം നുകർന്നു. പൂഞ്ഞാറിലും ചങ്ങനാശേരിയിലും സിറ്റിംഗ് എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കലും ജോബ് മൈക്കിളും പരാജയപ്പെട്ടു. റാന്നി മണ്ഡലത്തില്‍ പ്രമോദ് നാരായണനും തോല്‍വി ഏറ്റുവാങ്ങി.

കേരള കോണ്‍ഗ്രസ് എം മത്സരിച്ച തൊടുപുഴ, കടുത്തുരുത്തി, പിറവം, പെരുമ്പാവൂര്‍, ചാലക്കുടി, ഇരിക്കൂര്‍ മണ്ഡലങ്ങളിലും ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്.

NRI

റോ​ഷി അ​ഗ​സ്റ്റി​ന് പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സ്വീ​ക​ര​ണം ന​ല്കി

ല​ണ്ട​ൻ: യു​കെ​യി​ലെ​ത്തി​യ കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​വും മ​ന്ത്രി​യു​മാ​യ റോ​ഷി അ​ഗ​സ്റ്റി​നെ പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​പ്ര​തി​നി​ധി​ക​ൾ ല​ണ്ട​ൻ ഹീ​ത്രു എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ചു.

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​യു​കെ ഘ​ട​കം മു​ൻ പ്ര​സി​ഡ​ന്‍റ് ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ, മു​ൻ ഓ​ഫീ​സ് ചാ​ർ​ജ് സെ​ക്ര​ട്ട​റി ടോ​മി​ച്ച​ൻ കൊ​ഴു​വ​നാ​ൽ, സീ​നി​യ​ർ നേ​താ​വും സെ​ക്ര​ട്ട​റി​യു​മാ​യ സി.​എ. ജോ​സ​ഫ്, മു​ൻ നാ​ഷ​ണ​ൽ ട്ര​ഷ​ർ ജെ​യ്‌​മോ​ൻ വ​ഞ്ചി​ത്താ​നം, സീ​നി​യ​ർ നേ​താ​വ് ജോ​യ് വ​ള്ളു​വ​ൻ​കോ​ട്, യു​കെ ഘ​ട​കം ഓ​ഫീ​സ് ചാ​ർ​ജ് സെ​ക്ര​ട്ട​റി ജി​ജോ അ​ര​യ​ത്ത്, സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ഷി സി​റി​യ​ക്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടോ​ണി സെ​ബാ​സ്റ്റ്യ​ൻ കാ​വാ​ലം, ജീ​ത്തു പൂ​ഴി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ഗ്ലോ​ബ​ൽ ക​മ്മി​റ്റി​ക്കു വേ​ണ്ടി സീ​നി​യ​ർ നേ​താ​വ് സി.​എ. ജോ​സ​ഫും യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​ക്‌ വേ​ണ്ടി സെ​ക്ര ട്ട​റി ജി​ജോ അ​ര​യ​ത്തും സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ​ൽ ക​മ്മ​റ്റി​ക്ക് വേ​ണ്ടി റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ഷി സി​റി​യ​ക്കും ബൊ​ക്കെ ന​ല്കി റോ​ഷി അ​ഗ​സ്റ്റി​നെ സ്വീ​ക​രി​ച്ചു.

പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ലെ​സ്റ്റ​റി​ലേ കാ​യ​ൽ റ​സ്റ്റോ​റ​ന്‍റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വ​ച്ച് റോ​ഷി അ​ഗ​സ്റ്റി​ന് വ​മ്പി​ച്ച സ്വീ​ക​ര​ണം ന​ല്കും.

പ്ര​വാ​സി കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​യു​കെ മു​ൻ ട്രെ​ഷ​ർ ജെ​യ്‌​മോ​ൻ വ​ഞ്ചി​ത്താ​ന​മാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ഭാ​ര​വാ​ഹി​ക​ളും യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള റോ​ഷി അ​ഗ​സ്റ്റി​ന്‍റെ നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളും പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മാ​നു​വ​ൽ മാ​ത്യു - 44 7471 804154, ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ - 07737 171244, ജെ​യ്‌​മോ​ൻ വ​ഞ്ചി​ത്താ​നം - +44 7906 578702.

Latest News

Corehub Up