Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rubber Board Price

റബര്‍ വില ഇനിയും ഉയരും; ഷീറ്റിന് കടുത്ത ക്ഷാമം

കോ​ട്ട​യം: ഏ​റെ മാ​സ​ങ്ങ​ളി​ലെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം റ​ബ​ര്‍വി​ല വീ​ണ്ടും മെ​ച്ച​പ്പെ​ട്ടു. ആ​ര്‍എ​സ്എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന് 200.50, ഗ്രേ​ഡ് അ​ഞ്ചി​ന് 195.50 എ​ന്ന​താ​ണ് ഇ​ന്ന​ലെ റ​ബ​ര്‍ ബോ​ര്‍ഡ് വി​ല.

അ​തേ​സ​മ​യം 203 രൂ​പ​യ്ക്ക് വ​രെ ഇ​ന്ന​ലെ കോ​ട്ട​യ​ത്ത് ഷീ​റ്റ് വ്യാ​പാ​രം ന​ട​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വി​ല 225 രൂ​പ വ​രെ ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന. വേ​ന​ലി​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ് ടാ​പ്പിം​ഗ് നി​ല​ച്ച​തി​നാ​ല്‍ ഷീ​റ്റി​ന് ക​ടു​ത്ത ക്ഷാ​മ​മു​ണ്ട്.

റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ല്‍ ഇ​ല കൊ​ഴി​യു​ക​യും ചൂ​ട് വ​ര്‍ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ഴ പെ​യ്യാ​തെ ഇ​നി ടാ​പ്പിം​ഗ് പു​ന​രാ​രം​ഭി​ക്കി​ല്ല. വി​ദേ​ശ​വി​ല​യും ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ഭ്യ​ന്ത​ര വി​ല കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​തീ​ക്ഷ. ലാ​റ്റ​ക്‌​സ്, ഒ​ട്ടു​പാ​ല്‍ വി​ല​യി​ലും വ​ലി​യ വ​ര്‍ധ​ന​വു​ണ്ട്. വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തി​നാ​ല്‍ വ്യ​വ​സാ​യി​ക​ള്‍ കേ​ര​ള മാ​ര്‍ക്ക​റ്റി​ല്‍നി​ന്നു പ​ര​മാ​വ​ധി ഷീ​റ്റ് സം​ഭ​രി​ക്കു​ക​യാ​ണ്.

ബ​ജ​റ്റി​ല്‍ കോ​മ്പൗ​ണ്ട് റ​ബ​റി​നു​ള്‍പ്പെ​ടെ ഇ​റ​ക്കു​മ​തി തി​രു​വ വ​ര്‍ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍ ക​ണ്ട് വ്യ​വ​സാ​യി​ക​ള്‍ വ​ന്‍തോ​തി​ല്‍ ഷീ​റ്റ് വാ​ങ്ങാ​നു​ള്ള താ​ല്‍പ​ര്യ​ത്തി​ലാ​ണ്. അ​മേ​രി​ക്ക​യും ചൈ​ന​യും ഒ​രാ​ഴ്ച​യാ​യി വ​ന്‍തോ​തി​ല്‍ റ​ബ​ര്‍ വാ​ങ്ങു​ന്ന​തി​നാ​ല്‍ റ​ബ​റി​നു വ​ലി​യ ഡി​മാ​ന്‍ഡു​ണ്ട്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് നാ​ല​ര ല​ക്ഷം ട​ണ്‍ റ​ബ​റി​ന്‍റെ കു​റ​വാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​ത്. ഇ​ത് തി​രു​വ ഇ​ള​വി​ല്‍ ഇ​റ​ക്കു​മ​തി​ക്ക് കേ​ന്ദ്രം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ട​യ​ര്‍ ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യം. മാ​സം കാ​ല്‍ല​ക്ഷം ട​ണ്‍ കോ​മ്പൗ​ണ്ട് റ​ബ​ര്‍ നി​സാ​ര നി​കു​തി അ​ട​ച്ചും നി​കു​തി ര​ഹി​ത​മാ​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു പു​റ​മെ​യാ​ണ് വ്യ​വ​സാ​യി​ക​ളു​ടെ ഈ ​നി​ല​പാ​ട്.

കേ​ര​ള​ത്തി​ല്‍ ക​ഴി​ഞ്ഞ പ​ന്ത്ര​ണ്ട് വ​ര്‍ഷ​ത്തെ ആ​ര്‍എ​സ്എ​സ് നാ​ല് ഗ്രേ​ഡി​ന്‍റെ ശ​രാ​ശ​രി വി​ല 148 രൂ​പ മാ​ത്ര​മാ​ണ്. നി​ല​വി​ല്‍ ഒ​രു കി​ലോ റ​ബ​ര്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ ക​ര്‍ഷ​ക​ര്‍ക്ക് 200 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് ചെ​ല​വ്. റ​ബ​ര്‍ ഷീ​റ്റി​ന് ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഫെ​ബ്രു​വ​രി മ​ധ്യ​ത്തോ​ടെ റ​ബ​ര്‍ വി​ല 230 രൂ​പ വ​രെ എ​ത്തി​യേ​ക്കാ​മെ​ന്നാ​ണ് വാ​ണി​ജ്യ വൃ​ത്ത​ങ്ങ​ള്‍ ന​ല്‍കു​ന്ന സൂ​ച​ന.

Latest News

Corehub Up