കോട്ടയം: റബര്‍ കൃഷിക്കെതിരേയുള്ള കുപ്രചരണങ്ങള്‍ ചെറുക്കുമെന്ന് റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി. ചെയര്‍മാനായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോടു പ്രതീകരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ രാവിലെ 11.45നു റബര്‍ ബോര്‍ഡ് ആസ്ഥാന ഓഫിസില്‍ നടന്ന ചടങ്ങിലാണ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി ഹരി ചുമതലയേറ്റത്.
റബര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കും.ടാപ്പ് ചെയ്യാത്ത തോട്ടങ്ങള്‍ പുനരുദ്ധരിക്കുന്നതിനും കര്‍ഷകരെ കൃഷിയിലേക്കു മടക്കി കൊണ്ടുവരുന്നതിനും ബോര്‍ഡ് നേതൃപരമായ പങ്കുവഹിക്കും ഹരി പറഞ്ഞു.