Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S Have Begun

Kannur

ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ​യാ​യി ക​ശു​മാ​വ് പൂ​ത്തുതുടങ്ങി

ച​മ​ത​ച്ചാ​ൽ: മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​ർ​ക്ക് പു​തി​യ പ്ര​തീ​ക്ഷ​യാ​യി ക​ശു​മാ​വു​ക​ൾ പൂ​ത്തു​തു​ട​ങ്ങി. മ​റ്റു കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് വി​ല​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​നി ക​ശു​വ​ണ്ടി​യി​ലാ​ണ് പ്ര​തീ​ക്ഷ​ക​ൾ.ജ​നു​വ​രി​യി​ൽ സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​ന് മു​മ്പാ​യി സ​ർ​ക്കാ​ർ 280 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. റ​ബ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​മൂ​ലം ദു​രി​ത​ത്തി​ലാ​ണ് മ​ല​യോ​ര​ത്തെ ക​ർ​ഷ​ക​ർ.

മ​ഴ മാ​റി വെ​യി​ലി​ന് ചൂ​ട് കൂ​ടു​ന്ന​തോ​ടെ​യാ​ണ് ക​ശു​മാ​വു​ക​ൾ പൂ​വി​ടു​ന്ന​ത്. അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള ബ​ഡ് ക​ശു​മാ​വി​ൻ തോ​ട്ട​ങ്ങ​ളി​ൽ ചി​ല​യി​ട​ത്ത് അ​ടു​ത്ത മാ​സം മു​ത​ൽ ക​ശു​വ​ണ്ടി വി​രി​ഞ്ഞു​തു​ട​ങ്ങും.സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ കി​ലോ​ഗ്രാ​മി​നു 100 രൂ​പ​യി​ലേ​റെ വി​ല ല​ഭി​ക്കാ​റു​ണ്ടെ​ങ്കി​ലും മ​ഴ പെ​യ്യു​ന്ന​തോ​ടെ വി​ല കു​ത്ത​നെ ഇ​ടി​യു​ന്ന​താ​ണ് ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്.

ജ​നു​വ​രി പ​കു​തി ക​ഴി​ഞ്ഞ് ഫെ​ബ്രു​വ​രി, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് ക​ശു​വ​ണ്ടി​യു​ടെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. പ​ല​യി​ട​ത്തും പു​ഴു​ശ​ല്യം മൂ​ലം ക​ശു​മാ​വു​ക​ൾ ഉ​ണ​ങ്ങി​ന​ശി​ക്കു​ക​യാ​ണ്. ഇ​തും ക​ശു​മാ​വ് കൃ​ഷി ചെ​യ്യു​ന്ന​തി​ൽ​നി​ന്ന് ക​ർ​ഷ​ക​രെ പി​ന്തി​രി​പ്പി​ക്കു​ന്നു​ണ്ട്.

അ​ടു​ത്ത കാ​ല​ത്താ​യി ക​ശു​മാ​വ് കൃ​ഷി​വി​ക​സ​ന​ത്തി​നാ​യി കൃ​ഷി​ഭ​വ​ൻ വ​ഴി വ​ൻ​തോ​തി​ൽ ക​ശു​മാ​വി​ൻ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, വ​ർ​ഷം ചെ​ല്ലു​ന്തോ​റും ക​ശു​വ​ണ്ടി​യു​ടെ ഉ​ത്പാ​ദ​നം കു​റ​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. 280 രൂ​പ​യെ​ങ്കി​ലും ത​റ​വി​ല നി​ശ്ച​യി​ച്ച് ക​ശു​വ​ണ്ടി​സം​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും രോ​ഗ​ബാ​ധ ത​ട​യാ​ൻ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​കു​ക​യും ചെ​യ്താ​ൽ കൂ​ടു​ത​ൽ ക​ർ​ഷ​ക​രെ ക​ശു​മാ​വ് കൃ​ഷി​യി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നാ​കും. എ​ന്താ​യാ​ലും ഫെ​ബ്രു​വ​രി ആ​ദ്യ​വാ​ര​ത്തോ​ടെ ക​ശു​വ​ണ്ടി വി​പ​ണി സ​ജീ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും.

Latest News

Corehub Up