Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Kanamala Road

Kottayam

ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ ഇ​ടി​ഞ്ഞ മ​ണ്ണ് നീ​ക്കി​ത്തു​ട​ങ്ങി

ക​ണ​മ​ല: ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ​നി​ന്നു റോ​ഡി​ലേ​ക്ക് ഇ​ടി​ഞ്ഞ മ​ണ്ണും കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യും ഇ​ന്ന​ലെ നീ​ക്കി​ത്തു​ട​ങ്ങി. ശ​ബ​രി​മ​ല പാ​ത​യി​ൽ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞു കി​ട​ന്ന​ത് മാ​സ​ങ്ങ​ളാ​യി നീ​ക്കി​യി​രു​ന്നി​ല്ല. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തെ മ​ണ്ണി​ടി​ച്ചി​ൽ സ്വ​ന്തം ചെ​ല​വി​ൽ സ്ഥ​ലം ഉ​ട​മ മാ​റ്റ​ണ​മെ​ന്നാ​ണ് ദേ​ശീ​യ​പാ​താ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​ത്. വീ​ണ്ടും മ​ണ്ണ് ഇ​ടി​യാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നും വീ​ട് അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും റോ​ഡി​ൽ അ​പ​ക​ടം സൃ​ഷ്ടി​ക്കു​മെ​ന്നും ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കാ​നി​രി​ക്കേ അ​പ​ക​ട​സാ​ധ്യ​ത തു​ട​രു​ന്ന​ത് എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​രോ​ട് എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി റോ​ഡി​ന്‍റെ വ​ശ​ത്തേ​ക്കു കി​ട​ന്ന കോ​ൺ​ക്രീ​റ്റ് ഭി​ത്തി ക​ട്ട​ർ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് പൊ​ട്ടി​ച്ച് ക​ഷ​ണ​ങ്ങ​ളാ​ക്കി മാ​റ്റി​യ​ശേ​ഷം ഇ​ടി​ഞ്ഞു കി​ട​ന്നി​രു​ന്ന മ​ണ്ണെ​ടു​ത്തു നീ​ക്കി. ഇ​വി​ടെ ഉ​യ​ര​മേ​റി​യ കോ​ൺ​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ച്ചാ​ലാ​ണ് മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത ഒ​ഴി​യു​ക. ഇ​ക്കാ​ര്യ​ത്തി​ൽ ദേ​ശീ​യ​പാ​താ വി​ഭാ​ഗം ഉ​റ​പ്പ് ന​ൽ​കി​യി​ട്ടി​ല്ല.

താ​ത്കാ​ലി​ക സു​ര​ക്ഷ ഒ​രു​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും ദേ​ശീ​യ​പാ​താ വി​ഭാ​ഗ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്ത് മാ​ത്ര​മാ​ണ് ഫ​ണ്ട് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​ത്യേ​ക അ​നു​മ​തി ല​ഭി​ച്ച് എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത് ഫ​ണ്ടും ഭ​ര​ണാ​നു​മ​തി​യും ല​ഭി​ച്ചാ​ലാ​ണ് സ്വ​കാ​ര്യ സ്ഥ​ല​ത്തെ സം​ര​ക്ഷ​ണ നി​ർ​മി​തി​ക​ൾ ന​ട​ത്താ​നാ​വു​ക​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. നി​ല​വി​ൽ ഉ​യ​ര​ത്തി​ലു​ള്ള മ​ൺ​തി​ട്ട പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്.
a

Latest News

Corehub Up