Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabarimala Ksrtc

Pathanamthitta

ശ​ബ​രി​മ​ല പാ​ത​ക​ളി​ല്‍ സ്ഥി​രം ദി​ശാ​ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച് നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്ത്

റാ​ന്നി:​ ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ക​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. 2026 - 27 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ശ​ബ​രി​മ​ല പാ​ത​ക​ളി​ല്‍ സ്ഥി​രം ദി​ശാ​ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചു.

വ​ര്‍​ഷം​തോ​റും ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​ധി​ക ചെ​ല​വ് ഒ​ഴി​വാ​ക്കു​ന്ന​തി​നും ഒ​രു വ​ര്‍​ഷം ക​ഴി​യു​മ്പോ​ള്‍ ബോ​ര്‍​ഡു​ക​ള്‍ മ​ങ്ങി​പ്പോ​കു​ന്ന സാ​ഹ​ച​ര്യം പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് സ്ഥി​രം ദി​ശാ​ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ദീ​ര്‍​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കാ​വു​ന്ന ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ സാ​മ്പ​ത്തി​ക ലാ​ഭ​ത്തോ​ടൊ​പ്പം തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് വ്യ​ക്ത​മാ​യ വ​ഴി​കാ​ട്ടി​യും ഉ​റ​പ്പാ​ക്കാ​നാ​കും.

പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ശ​ബ​രി​മ​ല പ്ര​ധാ​ന പാ​ത​ക​ളി​ല്‍ ദി​ശാ​ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചു. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലെ റോ​ഡു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ്ര​ധാ​ന പാ​ത​ക​ളി​ലെ ദി​ശാ​ബോ​ര്‍​ഡു​ക​ളി​ല്‍ അ​താ​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍​കു​മാ​ര്‍ അ​റി​യി​ച്ചു. ഇ​തി​നാ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ 30 വ​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ സ്വീ​ക​രി​ക്കും.

 പാ​ത​ക​ള്‍ ഒ​രു​ങ്ങു​ന്നു,നാ​ളെ മു​ത​ല്‍ മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​നം
പ​ത്ത​നം​തി​ട്ട: ര​ണ്ടു​മാ​സ​ത്തി​ലേ​റെ നീ​ളു​ന്ന ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല​ത്തി​നു നാ​ളെ തു​ട​ക്ക​മാ​കും. നാ​ളെ വൈ​കു​ന്നേ​രം ന​ട തു​റ​ക്കും. വൃ​ശ്ചി​കം ഒ​ന്നി​നാ​ണ് മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന​ത്. 40 നാ​ള്‍ നീ​ളു​ന്ന മ​ണ്ഡ​ല​കാ​ല​വും പി​ന്നാ​ലെ ജ​നു​വ​രി 20വ​രെ​യു​ള്ള മ​ക​ര​വി​ള​ക്ക് തീ​ര്‍​ഥാ​ട​ന​വു​മാ​ണ്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി ആ​യി​ര​ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​ര്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തും. ഇ​വ​രെ വ​ര​വേ​ല്‍​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യി​ലും തീ​ര്‍​ഥാ​ട​ന പാ​ത​ക​ളി​ലും പൂ​ര്‍​ത്തി​യാ​കു​ന്ന​ത്.

വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡു​മാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്. ആ​രോ​ഗ്യം, കെ​എ​സ്ആ​ര്‍​ടി​സി, പൊ​തു​മ​രാ​മ​ത്ത്, മോ​ട്ടോ​ര്‍ വാ​ഹ​നം, ഫ​യ​ര്‍​ഫോ​ഴ്‌​സ്, വ​നം, എ​ക്‌​സൈ​സ്, ത​ദ്ദേ​ശ സ്ഥാ​പ​നം, ജ​ല​വി​ഭ​വം, വൈ​ദ്യു​തി തു​ട​ങ്ങി ഒ​ട്ടു​മി​ക്ക സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍​ക്കും ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​തു​ണ്ട്. വി​വി​ധ വ​കു​പ്പു​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​താ​ത് മ​ന്ത്രി​മാ​ര്‍ ത​ന്നെ​യാ​ണ് അ​വ​ലോ​ക​നം ചെ​യ്ത​ത്.

ദേ​വ​സ്വം മ​ന്ത്രി
ശ​ബ​രി​മ​ല​യി​ലേ​ക്ക്
തീ​ര്‍​ഥാ​ട​ന ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ദേ​വ​സ്വം, ആ​രോ​ഗ്യം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഇ​ന്ന് പ​മ്പ​യി​ലും തു​ട​ര്‍​ന്ന് ശ​ബ​രി​മ​ല​യി​ലു​മെ​ത്തും. രാ​വി​ലെ പ​ത്തി​ന് പ​മ്പ​യി​ല്‍ ചാ​ല​ക്ക​യം റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​റി​നൊ​പ്പം ആ​രോ​ഗ്യ​മ​ന്ത്രി​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്‌​പെ​ഷ്യ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

 നി​ല​യ്ക്ക​ല്‍ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
നി​ല​യ്ക്ക​ൽ: ശ​ബ​രി​മ​ല 2026-27 മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീ​ര്‍​ഥാ​ട​ന​കാ​ലം സു​ര​ക്ഷി​ത​വും അ​പ​ക​ട​ര​ഹി​ത​വു​മാ​ക്കു​ന്ന​തി​ന് നി​ല​യ്ക്ക​ലി​ല്‍ താ​ത്കാ​ലി​ക പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ന്നി ഡി​വൈ​എ​സ്പി ജി. ​സ​ന്തോ​ഷ് കു​മാ​ര്‍, പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി നി​ഷാ​ദ് മോ​ൻ, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക്രൈം ​റിക്കോ​ര്‍​ഡ്‌​സ് ബ്യൂ​റോ ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് റി​യാ​സ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ​ബ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ മി​ഥു​ന്‍ അ​ശോ​കാ​ണ് സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ർ.

ശ​ബ​രി​മ​ല​യു​ടെ പ്ര​ധാ​ന ബേ​സ് ക്യാ​മ്പാ​യ നി​ല​യ്ക്ക​ല്‍ തീ​ര്‍​ഥാ​ട​ന സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല്‍ നി​ര്‍​ണാ​യ​ക സ്ഥാ​ന​മാ​ണ് വ​ഹി​ക്കു​ന്ന​ത്. പ​മ്പ​യി​ലേ​ക്കും സ​ന്നി​ധാ​ന​ത്തേ​ക്കും പോ​കു​ന്ന തീ​ര്‍​ഥാ​ട​ക​രു​ടെ പ്ര​ധാ​ന ഇ​ട​ത്താ​വ​ള​മാ​യ ഇ​വി​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ലും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ലും പൊ​ലി​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.
തീ​ര്‍​ഥാ​ട​ക​രു​ടെ വ​ര​വും മ​ട​ക്ക​വും ക്ര​മീ​ക​രി​ക്കു​ക, വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ക, പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ക, തി​ര​ക്കു​മൂ​ല​മു​ള്ള അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ ഒ​ഴി​വാ​ക്കു​ക, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വേ​ഗ​ത്തി​ല്‍ ഇ​ട​പെ​ടു​ക തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളി​ല്‍ നി​ല​യ്ക്ക​ല്‍ പൊ​ലി​സ് സ്റ്റേ​ഷ​ന്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി പ​റ​ഞ്ഞു.

 പ​മ്പ ബ​സു​ക​ള്‍ വൃ​ത്തി​യാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കു​മ്പ​ഴ എം​പി​വി എ​ച്ച​എ​സ് സ്‌​കൂ​ള്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ​എ​സ​ആ​ര്‍​ടി​സി ബ​സു​ക​ള്‍ ക​ഴു​കി വൃ​ത്തി​യാ​ക്കി. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍ പ്ര​വ​ര്‍​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പൽ‍ ദി​പു ഉ​മ്മ​ൻ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ ജി​നി ലി​യ രാ​ജ്, അ​ധ്യാ​പ​ക​രാ​യ റോ​ജി പോ​ള്‍ ദാ​നി​യേ​ൽ, വി​ദ്യ വി​ക്ര​മ​ന്‍, അ​ഭി​ഷേ​ക് മോ​ഹ​ൻ, വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഡെ​യി​സ​ണ്‍ ഡേ​വി​ഡ്, ആ​ദി​ത്യ​ന്‍ അ​ശോ​ക്, യു. ​അ​ക്ഷ​യ്കു​മാ​ർ, വി.​എ​സ്. ഷെ​ല്‍​ബി​ന്‍്, ആ​ല്‍​വി​ന്‍ വി​നു ഏ​ബ്ര​ഹാം, അ​ദ്വൈ​ത്, വി​ശ്വ ദി​ലീ​പ്, ആ​ദി​ല്‍ എ​സ്. പ്രേം, ​ആ​ല്‍​ബി​ന്‍ റെ​ജി, ശ്രീ​രാ​ജ് ശ്രീ​നി​വാ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Latest News

Corehub Up