Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Safety Violators

Kollam

റോ​ഡ്സു​ര​ക്ഷാനി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി

കൊ​ല്ലം: ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​നം റോ​ഡ് സു​ര​ക്ഷ​യ്ക്ക് വെ​ല്ലു​വി​ളി​യാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ആ​നി ജൂ​ല തോ​മ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ചേ​ര്‍​ന്ന റോ​ഡ് സു​ര​ക്ഷാ സ​മി​തി​യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​യാ​യ ജി​ല്ലാ ക​ല​ക്ട​ര്‍ അ​പ​ക​ട​സാ​ധ്യ​ത ഉ​യ​ര്‍​ത്തു​ന്ന ബ​സ് സ്റ്റോ​പ്പു​ക​ള്‍ പു​ന:​ക്ര​മീ​ക​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ക​ര്‍​ബ​ല ബാ​ലി​കാ​മ​റി​യം സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് റോ​ഡ് മു​റി​ച്ച്ക​ട​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യ​ത​ര​ത്തി​ല്‍ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. ക​ട​വൂ​ര്‍ മു​ട്ട​ത്ത്മൂ​ല റോ​ഡി​ല്‍ കെ ​എ​സ് ഇ ​ബി​യു​ടെ ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റി​ന്‍റെ സ്ഥാ​നം​മാ​റ്റി​യു​ള്ള സു​ഗ​മ​ഗ​താ​ഗ​ത സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കും. മ​ണ്‍​റോ​തു​രു​ത്ത് ക​ന​റാ​ബാ​ങ്ക് ജം​ഗ്ഷ​നി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ പു​തി​യ ട്രാ​ഫി​ക് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും.

മേ​വ​റം ദേ​ശീ​യ​പാ​ത​യി​ലെ പ​ള്ളി​മു​ക്ക്-​പോ​ള​യ​ത്തോ​ട് ജം​ഗ്ഷ​നു​ക​ളി​ലെ ഗ​താ​ഗ​ത​കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​ഞ്ച​ല്‍ ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, അ​ഞ്ചാ​ലും​മൂ​ട് സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും ജി​ല്ലാ ക​ല​ക്ട​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up