Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saint Infants

കുഞ്ഞിപ്പൈതങ്ങളുടെ വിശുദ്ധന്‍റെ തിരുശേഷിപ്പ്: ഭാരതപര്യടനത്തിന്‍റെ സമാപനം ഇന്ന് കണ്ണൂരിൽ

ക​​​ണ്ണൂ​​​ർ: റോ​​​മി​​​ലെ നി​​​ത്യ​​​സ​​​ഹാ​​​യ മാ​​​താ​​​വി​​​ന്‍റെ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ നി​​​ന്നാ​​​രം​​​ഭി​​​ച്ച് വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​യാ​​​ണം ന​​​ട​​​ത്തി​​​യ വി​​​ശു​​​ദ്ധ ജെ​​​രാ​​​ർ​​​ദ് മ​​​ജ​​​ല്ല​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പി​​​ന്‍റെ ഭാ​​​ര​​​ത​​​പ്ര​​​യാ​​​ണം ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ എ​​​ടൂ​​​ർ അ​​​ൽ​​​ഫോ​​​ൻ​​​സ് ഭ​​​വ​​​നി​​​ൽ ഇ​​​ന്ന് സ​​​മാ​​​പി​​​ക്കും.

കു​​​ഞ്ഞു​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ​​​യും ഗ​​​ർ​​​ഭ​​​സ്ഥാ​​​വ​​​സ്ഥ​​​യി​​​ൽ വൈ​​​ഷ​​​മ്യം നേ​​​രി​​​ടു​​​ന്ന കു​​​ഞ്ഞി​​​പ്പൈ​​​ത​​​ങ്ങ​​​ളു​​​ടെ​​​യും മ​​​ധ്യ​​​സ്ഥ​​​നാ​​​യി വ​​​ണ​​​ങ്ങ​​​പ്പെ​​​ടു​​​ന്ന വി​​​ശു​​​ദ്ധ ജെ​​​രാ​​​ർ​​​ദ് മ​​​ജ​​​ല്ല​​​യു​​​ടെ മു​​​ന്നൂ​​​റാം ജ​​​യ​​​ന്തി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം അം​​​ഗ​​​മാ​​​യി​​​രു​​​ന്ന ദി​​​വ്യ​​​ര​​​ക്ഷ​​​ക (റി​​​ഡം​​​പ്റ്റ​​​റി​​​സ്റ്റ്) സ​​​ന്യാ​​​സി​​​മാ​​​ർ സേ​​​വ​​​നം ചെ​​​യ്യു​​​ന്ന 82 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും വി​​​ശു​​​ദ്ധ​​​ന്‍റെ തി​​​രു​​​ശേ​​​ഷി​​​പ്പ് പ്ര​​​യാ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

ഇ​​​റ്റ​​​ലി​​​യി​​​ലെ നേ​​​പ്പി​​​ൾ​​​സി​​​ൽ മൂ​​​റോ ലു​​​ക്കാ​​​നോ എ​​​ന്ന കൊ​​​ച്ചു ഗ്രാ​​​മ​​​ത്തി​​​ൽ 1726ലാ​​​ണ് വി​​​ശു​​​ദ്ധ ജെ​​​രാ​​​ർ​​​ദ് മ​​​ജ​​​ല്ല ജ​​​നി​​​ച്ച​​​ത്. ആ​​​രോ​​​ഗ്യ​​​മി​​​ല്ലാ​​​തി​​​രു​​​ന്നി​​​ട്ടും സ​​​ന്യാ​​​സി​​​യാ​​​ക​​​ണം എ​​​ന്ന തീ​​​ക്ഷ്ണ​​​മാ​​​യ ആ​​​ഗ്ര​​​ഹം മൂ​​​ലം മാ​​​ത്ര​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ദി​​​വ്യ​​​ര​​​ക്ഷ​​​ക​​​സ​​​ന്യാ​​​സി​​​മാ​​​ർ ആ​​​ശ്ര​​​മ​​​ത്തി​​​ലെ​​​ടു​​​ത്ത​​​ത്. 29-ാം വ​​​യ​​​സി​​​ൽ ഇ​​​ഹ​​​ലോ​​​ക​​​വാ​​​സം വെ​​​ടി​​​യു​​​മ്പോ​​​ഴേ​​​ക്കും അ​​​ദ്ദേ​​​ഹം ധാ​​​രാ​​​ളം അ​​​ദ്ഭു​​​ത​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​താ​​​യി അ​​​ന്നാ​​​ട്ടു​​​കാ​​​ർ ത​​​ന്നെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്നു.

ലോ​​​ക​​​മെ​​​മ്പാ​​​ടും മ​​​ക്ക​​​ളി​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ ആ​​​ശ്ര​​​യ​​​മാ​​​യ വി​​​ശു​​​ദ്ധ ജെ​​​രാ​​​ർ​​​ദ് മ​​​ജ​​​ല്ല​​​യു​​​ടെ കൈ​​​വി​​​ര​​​ലു​​​ക​​​ളി​​​ൽ ഒ​​​രു അ​​​സ്ഥി​​​യാ​​​ണ് റോ​​​മി​​​ൽ നി​​​ന്നു വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ​​​ത്. തി​​​രു​​​ശേ​​​ഷി​​​പ്പി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​യാ​​​ണ​​​ത്തി​​​ന് സി​​​എ​​​സ്എ​​​സ്ആ​​​ർ സ​​​ഭ​​​യു​​​ടെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​റോ​​​ജേ​​​രി​​​യോ ഗോ​​​മ​​​സ് നേ​​​തൃ​​​ത്വം ന​​​ൽ​​​കി. കേ​​​ര​​​ളാ പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​പോ​​​ളി ക​​​ണ്ണ​​​മ്പു​​​ഴ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന തി​​​രു​​​ശേ​​​ഷി​​​പ്പി​​​ന്‍റെ പ്ര​​​യാ​​​ണ​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​നം ഇ​​​ന്ന് എ​​​ടൂ​​​ർ അ​​​ൽ​​​ഫോ​​​ൻ​​​സ് ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കും.

ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ൽ ന​​​ട​​​ക്കു​​​ന്ന തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്ക് മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ അ​​​ല​​​ക്സ് താ​​​രാ​​​മം​​​ഗ​​​ലം നേ​​​തൃ​​​ത്വം ന​​​ല്കും. എ​​​ടൂ​​​രി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള തി​​​രു​​​ശേ​​​ഷി​​​പ്പി​​​ന്‍റെ പ്ര​​​യാ​​​ണ​​​ത്തി​​​ന് എ​​​ടൂ​​​ർ അ​​​ൽ​​​ഫോ​​​ൻ​​​സ് ഭ​​​വ​​​ൻ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​സി​​​ജോ ത​​​ളി​​​യ​​​ത്തും മ​​​റ്റു വൈ​​​ദി​​​ക​​​രും നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Latest News

Corehub Up