NRI
ഫ്ലോറിഡ: അമേരിക്കൻ മലയാളി സമൂഹത്തിൽ ഗൗരവമുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ സാധിച്ച വ്യക്തിത്വമായി ഫോക്കാന പ്രസിഡന്റ് സജിമോൻ ആന്റണി മാറിയിരിക്കുന്നു.
ഫൊക്കാനയെ പുത്തൻ കാലത്തും അമേരിക്കൻ മലയാളികൾക്കിടയിൽ പ്രിയ സംഘടനയാക്കി മാറ്റുവാൻ സജിമോൻ ആന്റണിയുടെ പ്രവർത്തന രീതിയിലൂടെ സാധ്യമായി.
2025ന്റെ തുടക്കത്തിൽ ഫൊക്കാന റീജണൽ ഉദ്ഘാടനങ്ങളുടെ ഭാഗമായി അമേരിക്കയിലെ പലഭാഗത്തും റീജണൽ ഉദ്ഘാടനകൾ നടത്തിയിരുന്നു. അതിന്റെ ഭാഗമായി ഫ്ലോറിഡയിൽ അദ്ദേഹം നടത്തിയ ഉദ്ഘാടന പ്രസംഗത്തിലെ വാചകങ്ങൾ, സമൂഹത്തെ ഒന്നാകെ അദ്ദേഹത്തിന്റെ ചിന്തകളിലേക്കും ദർശനങ്ങളിലേക്കും ആകർഷിച്ച ഒന്നായിരുന്നു.
അതിന്റെ ഫലമായി, ഫ്ലോറിഡയ്ക്കായി സമാനതകളില്ലാത്ത ഒരു ഉദ്ഘാടന ചടങ്ങാണ് അരങ്ങേറിയത് - ഫോക്കാന റീജിയൻ ഇനാഗുറേഷൻ. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ പറയുകയാണെങ്കിൽ, ഒരു കല്യാണവീട്ടിലെ വിരുന്നിൽ അനുഭവപ്പെടുന്ന ആത്മബന്ധത്തിന്റെ പരമാവധി അവിടെ സൃഷ്ടിക്കപ്പെട്ടിരുന്നു.