Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sajukurup

ക​ലി​പ്പ​ന്‍റെ അ​ന്വേ​ഷ​ണം..!

മ​ല​യാ​ള​സി​നി​മ​യി​ല്‍ ഇ​തു പൊ​ലി​സ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ത്രി​ല്ല​റു​ക​ളു​ടെ സു​വ​ർ​ണ​കാ​ലം. വേ​റി​ട്ട ക​ഥ​ക​ളും തി​ര​ക്ക​ഥ​ക​ളും പു​തു​മ​യു​ള്ള അ​വ​ത​ര​ണ​വു​മൊ​ക്കെ​യാ​ണ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ അ​ടു​പ്പി​ക്കു​ന്ന​ത്. "കി​നാ​വ​ള്ളി' സി​നി​മ​യു​ടെ എ​ഴു​ത്തു​കാ​ര​ന്‍ വി​ഷ്ണു രാ​മ​ച​ന്ദ്ര​ന്‍റെ തി​ര​ക്ക​ഥ​യി​ല്‍ പു​തു​മു​ഖ സം​വി​ധാ​യ​ക​ന്‍ ര​ജീ​ഷ് പ​ര​മേ​ശ്വ​ര​ന്‍ ഒ​രു​ക്കി​യ സൈ​ക്കോ​ള​ജി​ക്ക​ല്‍ ത്രി​ല്ല​ര്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ മൂ​വി "ആ​രം' തി​യ​റ്റ​റു​ക​ളി​ല്‍. കേ​ന്ദ്ര​ക​ഥാ​പാ​ത്രം സി​ഐ ആ​ന്‍റോ ഈ​പ്പ​നാ​യി വേ​ഷ​മി​ട്ട സൈ​ജു കു​റു​പ്പ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു

ഈ ​സി​നി​മ ചെ​യ്യാ​നു​ള്ള പ്രേ​ര​ണ..?

മോ​ഹി​നി​യാ​ട്ടം ക​ഴി​ഞ്ഞ് ഞാ​ന്‍ കേ​ട്ട കു​റെ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ സി​നി​മ​ക​ളു​ടെ ക​ഥ​ക​ളി​ല്‍ എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ക​ഥ ഇ​താ​ണ്. ഒ​രു കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​മാ​ണി​ത്. പ​ക്ഷേ, ഇ​തി​ന്‍റെ ക​ഥാ​സ​ഞ്ചാ​ര​ത്തി​ൽ ഒ​രു വ്യ​ത്യ​സ്ത​ത​യു​ണ്ട്. സ​സ്‌​പെ​ന്‍​സ് സി​നി​മ​യ​ല്ലേ, സ്‌​പോ​യി​ല​റാ​കു​മെ​ന്ന​തി​നാ​ല്‍ അ​ത് ഇ​പ്പോ​ള്‍ പ​റ​യു​ന്നി​ല്ല.

ക​ഥാ​പാ​ത്ര​ത്തി​ലെ പു​തു​മ..‍?

ഇ​തു​വ​രെ ചെ​യ്ത പൊ​ലി​സ് വേ​ഷ​ങ്ങ​ളി​ല്‍ നി​ന്ന് ഒ​ത്തി​രി വ്യ​ത്യ​സ്ത​ത​ക​ള്‍ ഇ​തി​നു​ണ്ട്. എ​ന്‍റെ ക​ഥാ​പാ​ത്രം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റാ​ണ്, ആ​ന്‍റോ ഈ​പ്പ​ൻ. വ്യ​ക്തി​ജീ​വി​ത​ത്തി​ലും പ്രൊ​ഫ​ഷ​ണ​ല്‍ ജീ​വി​ത​ത്തി​ലും ഇ​യാ​ള്‍ ട്രോ​മ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. വ​ള​രെ കാ​ര്യ​ക്ഷ​മ​ത​യു​ള്ള പൊ​ലി​സ് ഓ​ഫീ​സ​റാ​ണ്. സ​ത്യ​സ​ന്ധ​നാ​യ​തി​നാ​ല്‍ ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റി​ൽ നി​ന്നു നി​ര​ന്ത​രം അ​ച്ച​ട​ക്ക​ന​ട​പ​ടി​യും സ്ഥ​ലം​മാ​റ്റ​വും നേ​രി​ടേ​ണ്ടി​വ​രു​ന്നു​ണ്ട്.

ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ സി​നി​മ​ക​ളോ​ടു പ്ര​ത്യേ​ക താ​ത്പ​ര്യം..?

അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല. താ​ത്പ​ര്യ​ക്കു​റ​വു​മി​ല്ല. ഏ​ത് ടൈ​പ്പ് സ​ബ്ജ​ക്റ്റ് ആ​യാ​ലും അ​തി​ല്‍ വ്യ​ത്യ​സ്ത​ത തോ​ന്നി​യാ​ല്‍ ചെ​യ്യു​ന്നു. കോ​ഴി​ക്കോ​ടാ​ണ് ഇ​തി​ന്‍റെ ക​ഥാ​പ​ശ്ചാ​ത്ത​ലം.

സീ​രി​യ​സ് ക​ഥാ​പാ​ത്ര​മാ​ണോ സി​ഐ ആ​ന്‍റോ ഈ​പ്പ​ൻ..?

ഇ​തി​ല്‍ ഞാ​ന്‍ ക​ലി​പ്പ​നാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​ത്തി​രി ഷോ​ര്‍​ട്ട് ടെ​മ്പ​ര്‍ ആ​ണ്. എ​ല്ലാ​വ​രോ​ടും ദേ​ഷ്യം എ​ന്ന രീ​തി​യി​ല​ല്ല അ​ത്. ദേ​ഷ്യം വ​രേ​ണ്ടി​ട​ത്ത് ദേ​ഷ്യം വ​രും. അ​ധി​കം ചി​രി​ക്കാ​ത്ത മു​ഖ​മു​ള്ള ഒ​രു ടൈ​പ്പ് ക​ഥാ​പാ​ത്രം.

പു​തു​മു​ഖ​ങ്ങ​ൾ​ക്കൊ​പ്പം സി​നി​മ ചെ​യ്യു​ന്പോ​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത്..?

സ്‌​ക്രി​പ്റ്റ് ത​ന്നെ. ഞാ​ന്‍ ഏ​റെ​യും പു​തു​മു​ഖ ഡ​യ​റ​ക്ട​ര്‍​മാ​രു​ടെ സി​നി​മ​ക​ളി​ലാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. സ്‌​ക്രി​പ്റ്റ് ഇ​ഷ്ട​പ്പെ​ട്ടെ​ങ്കി​ല്‍ അ​തി​ല്‍ വി​ശ്വ​സി​ക്കു​ക എ​ന്ന​താ​ണ് എ​ന്‍റെ രീ​തി. അ​വ​ര്‍ ന​ല്ല മേ​ക്കേ​ഴ്സ് ആ​ണെ​ങ്കി​ല്‍ പ​ടം ന​ന്നാ​യി വ​രും. ന​മ്മു​ടെ സ​മ​യം ന​ല്ല​താ​ണെ​ങ്കി​ല്‍ എ​ല്ലാം ന​ന്നാ​യി വ​രും.

പൊ​ലി​സ് സ്റ്റോ​റി ചെ​യ്യു​മ്പോ​ള്‍ പ്ര​ത്യേ​ക ത​യാ​റെ​ടു​പ്പു​ക​ൾ....?

അ​ങ്ങ​നെ ത​യാ​റെ​ടു​പ്പു​ക​ളൊ​ന്നു​മി​ല്ല. സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര
നും ​പ​റ​യു​ന്ന​ത​നു​സ​രി​ച്ച് ചെ​യ്യു​ന്നു. സി​ദ്ധി​ഖ്, അ​ഞ്ജു കു​ര്യ​ന്‍, സു​ധീ​ഷ്, ഗോ​കു​ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പ​മാ​ണ് അ​ഭി​ന​യി​ച്ച​ത്. ആ​ദ്യ​മാ​യി​ട്ടാ​ണ് ഷ​ഹീ​നും അ​സ്‌​ക​റു​മാ​യി സ്‌​ക്രീ​ന്‍ പ​ങ്കി​ടു​ന്ന​ത്. ഇ​തി​ന്‍റെ കാ​മ​റ​മാ​ന്‍ ജി​ത്തു ദാ​മോ​ദ​റു​മാ​യും മു​മ്പു വ​ര്‍​ക്ക് ചെ​യ്തി​ട്ടു​ണ്ട്.

സ​മ്പൂ​ര്‍​ണ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ സി​നി​മ​യാ​ണോ..‍?

പൂ​ര്‍​ണ​മാ​യും അ​ല്ല. ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ത​ന്നെ​യാ​യി​രു​ന്നെ​ങ്കി​ല്‍ ‍ഇ​പ്പോ​ള്‍ ഇ​ത് തെ​ര​ഞ്ഞെ​ടു​ക്കി​ല്ലാ​യി​രു​ന്നു. ഹീ​റോ-​ഹീ​റോ​യി​ന്‍ ടെം​പ്ലേ​റ്റു​മ​ല്ല ഈ ​ക​ഥ പി​ൻ​തു​ട​രു​ന്ന​ത്.

സി​നി​മ​യു​ടെ ടൈ​റ്റി​ല്‍...?

'ആ​രം' എ​ന്ന​തു ഗ​ണി​ത​ശാ​സ്ത്ര ത്തി​ൽ പ​റ​യു​ന്ന ആ​രം ത​ന്നെ. സ​ര്‍​ക്കി​ളി​ന്‍റെ റേ​ഡി​യ​സ്. അ​തും ക​ഥ​യു​ടെ സ​സ്‌​പെ​ന്‍​സു​മാ​യി ബ​ന്ധ​മു​ണ്ട്. സി​നി​മ കാ​ണു​മ്പോ​ള്‍ പി​ടി​കി​ട്ടും.

ഭ​ര​ത​നാ​ട്യം മൂ​ന്നാം ഭാ​ഗം- ‘രാ​സ​ലീ​ല' എ​ന്താ​യി..?

അ​ത് എ​ഴു​തു​ന്ന​തേ​യു​ള്ളൂ. അ​ടു​ത്ത വ​ര്‍​ഷ​മാ​ണു ഷൂ​ട്ടിം​ഗ്.

ഇ​നി വ​രാ​നു​ള്ള സി​നി​മ​ക​ള്‍..?

സു​നി​ല്‍ ഇ​ബ്രാ​ഹിം സം​വി​ധാ​നം ചെ​യ്ത "ദി ​തേ​ര്‍​ഡ് മ​ര്‍​ഡ​ര്‍' ഒ​ക്ടോ
ബ​ര്‍ റി​ലീ​സാ​ണ്. ര​ണ്ടു വ​ര്‍​ഷം മു​മ്പു ചെ​യ്ത പ​ടം. അ​തും ഒ​രു മി​സ്റ്റ​റി​യാ​ണ്. അ​തി​ലും പൊ​ലി​സ് ത​ന്നെ. രാ​ജേ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ ​യ്യു​ന്ന "ഹ​രി​വ​രാ​സ​നം' ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു. ന​വം​ബ​ര്‍ അ​വ​സാ​നം റി​ലീ​സു​ണ്ടാ​വും. സാ​ഗ​ര്‍ എ​ന്ന സം​വി​ധാ​യ​ക​ന്‍റെ പേ​രി​ടാ​ത്ത കോ​മ​ഡി ത്രി​ല്ല​റി​ലാ​ണ് ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു ന്ന​ത്. അ​തി​ലേ​ത് ഒ​രു ഉ​ടാ​യി​പ്പ് ക​ഥാ​പാ​ത്ര​മാ​ണ്.

അ​ടു​ത്തി​ടെ​യാ​യി ക​ഥ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ല്‍ ന​ല്ല ശ്ര​ദ്ധ​യും നി​രീ​ക്ഷ​ണ​വു​മൊ​ക്കെ​യു​ണ്ട​ല്ലോ. ഒ​രാ​ള്‍ ക​ഥ​യു​മാ​യി വ​രു​മ്പോ​ള്‍ എ​ന്തി​നാ​ണ് ആ​ദ്യ പ​രി​ഗ​ണ​ന..?

എ​ന്‍റ​ര്‍​ടെ​യ്ന​ർ ആ​യി​രി​ക്ക​ണം. ക​ഥ ന​ന്നാ​യി​രി​ക്ക​ണം. അ​താ​ണു മു​ഖ്യം. അ​തെ​ന്‍റെ ശ​ത്രു സം​വി​ധാ​നം ചെ​യ്യു​ന്ന​താ​ണെ​ങ്കി​ലും എ​ഴു​തു​ന്ന​താ​ണെ​ങ്കി​ലും ഞാ​ന്‍ പ​ടം ചെ​യ്യും. ആ​ളു​ക​ളെ ര​സി​പ്പി​ക്ക​ണം. പ്രൊ​ഡ്യൂ​സ​ര്‍​ക്കു ബി​സി​ന​സും ന​ട​ക്ക​ണം.

Latest News

Corehub Up