Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samarasa

'സ​മ​ര​സ' ഒ​ക്ടോ​ബ​റി​ൽ

സ​ങ്ക​ല്പ ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ബാ​ബു​രാ​ജ് ഭ​ക്ത​പ്രി​യം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന സ​മ​ര​സ ഒ​ക്ടോ​ബ​റി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ഇ​ല​വീ​ഴാ പൂ​ഞ്ചി​റ, മ​ന്ദാ​കി​നി,റോ​ന്ത്, കു​ട്ട​ന്‍റെ ഷി​നി​ഗാ​മി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഏ​റേ ശ്ര​ദ്ധേ​യ​യാ​യ അ​ഖി​ല നാ​ഥ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​വു​ന്ന​സ​മ​ര​സ​യി​ൽ ഹ​രീ​ഷ് പേ​ര​ടി ശ​ക്ത​മാ​യ ഒ​രു​പ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പ്ര​ദീ​പ് ബാ​ല​ൻ, ദേ​വ​രാ​ജ്, ദി​നേ​ശ് പ​ട്ട​ത്ത്, വി​ജ​യ​കൃ​ഷ്ണ​ൻ, വി​നോ​ദ് കോ​ഴി​ക്കോ​ട്, ഹാ​ഷിം ഹു​സൈ​ൻ, എം.​എം. സേ​വ്യ​ർ, ര​ത്നാ​ക​ര​ൻ,
നി​ല​മ്പൂ​ർ ആ​യി​ഷ, മാ​ള​വി​ക ഷാ​ജി, ബി​നി ജോ​ൺ, സു​നി​ത എ​ന്നി​വ​ർ​ക്കൊ​പ്പം നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

മാ​യ​ക്കാ​വ് ഗ്രാ​മ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട കൊ​ച്ചു വീ​ട്ടി​ൽ ത​നി​ച്ചു താ​മ​സി​ക്കു​ന്ന ദു​ർ​ഗ നാ​ട്ടി​ൽ എ​ല്ലാ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട​വ​ളാ​ണ് . എ​ന്നാ​ൽ അ​തി​സ​ങ്കീ​ർ​ണ​മാ​യ ജീ​വി​താ​വ​സ്ഥ​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ദു​ർ​ഗ​യു​ടെ ദു​രൂ​ഹ​ത നി​റ​ഞ്ഞ ഭൂ​ത​കാ​ല​വും അ​ന്വേ​ഷി​ച്ച് ആ ​നാ​ട്ടി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ബാ​ങ്ക് മാ​നേ​ജ​ർ സേ​തു​രാ​മ​ൻ പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ പോ​രാ​ളി രാ​ജ​നെ സ​മീ​പി​ക്കു​ന്ന​തോ​ടെ സ​മ​ര​സ വൈ​കാ​രി​ക​മാ​യ സം​ഘ​ർ​ഷ​മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നു.

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ​ക​ഴി​ഞ്ഞെ​ത്തു​ന്ന രാ​ജീ​വ​നും ദു​ർ​ഗ​യു​ടെ ജീ​വി​തം ത​ന്‍റെ ആ​ദ്യ സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന യു​വ​സം​വി​ധാ​യ​ക​ൻ സ​രി​ത് സാ​ഗ​റും മാ​യ​ക്കാ​വി​ൽ എ​ത്തു​ന്ന​തോ​ടെ ദു​ർ​ഗ​യു​ടെ ന​ടു​ക്കു​ന്ന ജീ​വി​ത പ​ശ്ചാ​ത്ത​ലം പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ൽ തെ​ളി​യു​ക​യാ​ണ്.

ജ​ഗ​ള​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സു​മേ​ഷ് സു​രേ​ന്ദ്ര​ൻ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. പ്ര​ഭാ​ക​ര​ൻ ന​റു​ക​ര​യു​ടെ വ​രി​ക​ൾ​ക്ക് അ​ഭ​യ് എ.​കെ., ബാ​ബു​രാ​ജ് ഭ​ക്ത​പ്രി​യം എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റ​ർ-​ജോ​മോ​ൻ സി​റി​യ​ക്. ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ-​ഷി​ജു മാ​ങ്കൂ​ട്ടം, മേ​ക്ക​പ്പ്-​നീ​ന പ​യ്യാ​ന​ക്ക​ൽ, കോ​സ്റ്റ്യൂം​സ്-​ശ്രീ​നി ആ​ല​ത്തി​യൂ​ർ, സ്റ്റി​ൽ​സ്-​സു​മേ​ഷ് ബാ​ലു​ശ്ശേ​രി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഗി​ജേ​ഷ് കൊ​ണ്ടോ​ട്ടി,ചീ​ഫ് അ​സോ​സി​യേ​റ്റ്, ഡ​യ​റ​ക്ട​ർ-​ദേ​വ് രാ​ജ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ബേ​ബി പു​ല്പ​റ്റ, സു​ധീ​ഷ് സു​ബ്ര​മ​ണ്യ​ൻ,ഡി​സൈ​ൻ-​ഡാ​വ​ഞ്ചി സ്റ്റു​ഡി​യോ, വി​ത​ര​ണം-​സ​ങ്ക​ല്പ ഫ്രെ​യിം​സ് റി​ലീ​സ്,പി ​ആ​ർ ഒ-​എ എ​സ് ദി​നേ​ശ്.

Latest News

Corehub Up